പെരിന്തൽമണ്ണ : പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ചെറുകാടിന്റെ ഓർമ്മയ്ക്കായി ചെറുകാട് ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡിന്
ഈ വർഷം യുവസാഹിത്യകാരൻ വിനോദ് കൃഷ്ണ അർഹനായി.”9 mm ബരേറ്റ “ എന്ന നോവലിനാണ് പുരസ്കാരം.
മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയും, നിഷ്ഠൂരമായ വധവും പ്രമേയമാക്കിയ നോവലാണ് വിനോദ് കൃഷ്ണയുടെ “ 9 mm ബരേറ്റ”.
ഇന്ത്യാ ചരിത്രത്തിലെ രക്തപങ്കിലമായ ആ കാലത്തെ ധീരമായി പുന:രാവിഷ്ക്ക രിക്കുകയാണ് നോവലിസ്റ്റ്. വർത്തമാനകാല ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് വിപത്തിനെ സർഗ്ഗാത്മകമായി അടയാളപ്പെടുത്തുന്ന നോവൽ കൂടിയാണിത്. ഇന്ത്യൻ ജനതക്കുമേൽ ഏതു നിമിഷവും കാഞ്ചിവലിക്കാൻ
9mm ബരേറ്റ ഇന്നും ഇവിടെ അവശേഷിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈനോവൽ എന്ന് നിർണയ സമിതി അഭിപ്രായപ്പെട്ടു.
പ്രൊഫ.എം.എം നാരായണൻ,എം.കെ.മനോഹരൻ,ടി പി വേണുഗോപാലൻ എന്നിവരടങ്ങിയതാണ് അവാർഡ് നിർണയസമിതി.
അൻപതിനായിരം രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന അവാർഡ്
സ്പോൺസർ ചെയ്യുന്നത്പെരിന്തൽമണ്ണ അർബൻ ബേങ്കാണ്.
ഒക്ടോബർ 28 ന് 4 മണിക്ക് പുലാമന്തോൾ കട്ടുപ്പാറയിൽ നടക്കുന്ന 47 -ആമത് ചെറുകാട് അനുസ്മരണ സമ്മേളനത്തിൽ വെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി
ആർ.ബിന്ദു അവാർഡ് സമ്മാനിക്കും.വി.ശശികുമാർ അധ്യക്ഷത വഹിക്കും. പ്രശസ്ത കവി പി.എൻ.ഗോപീകൃഷ്ണൻ സ്മാരക പ്രഭാഷണം നടത്തും.
ഡോ.കെ.പി.മോഹനൻ അവാർഡ് ജേതാവിനെയും കൃതിയെയും പരിചയപ്പെടുത്തി സംസാരിക്കും.തുടർന്ന് കലാപരിപാടികളും അരങ്ങേറും.
പത്രസമ്മേളനത്തിൽ മാനേജിംഗ്ട്രസ്റ്റി സി.വാസുദേവൻ,സെക്രട്ടറി കെ.മൊയ്തുട്ടി, വേണു പാലൂർ, എൻ.പി.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
—————————————————————————————
സംസ്ഥാനത്തു മുഴുവൻ ലഭ്യമാകത്തക്കവിധം കൊടുക്കണം എന്നഭ്യർത്ഥിക്കുന്നു.