Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

മുതലിലെ ഭാവനാലീലകള്‍ |നിയ ലിസ്സി

$
0
0

“We don’t read and write poetry because it’s cute. We read and write poetry/literature because we are members of the human race. And the human race is filled with passion. And medicine, law, business, engineering, these are noble pursuits and necessary to sustain life. But poetry, beauty, romance, love, these are what we stay alive for.

N.H. Kleinbaum, Dead Poets Society

‘Life is not what one lived, but rather what one remembers and how it is remembered to tell the tale’’

Gabriel Garcia Marquez

Money is the most universal and most efficient system of mutual trust ever devised .Ever since the Cognitive Revolution, Sapiens have thus been living in a dual reality; On one hand ,the objective reality of rivers ,trees and lions; and on the other hand ,the imagined of gods, nations and corporations. As time went by, the imagined reality became ever more powerful, so that today the very survival of rivers, trees and lions depends on the grace of imagined entities.

Sapiens A Brief History of Humankind: Yuval Noah Harari

‘’മാജിക്കൽ റിയലിസം’’ യാഥാർത്ഥ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നാണ് മഹാനായ എഴുത്തുകാരൻ ഗബ്രിയേൽ ഗാർസിയ മാർകേസ് പറഞ്ഞിട്ടുള്ളത്. എങ്കിലും അത്ഭുതകരമായ/ മന്ത്രികമായ/ ഭ്രമാത്മകമായ ഒന്ന് ഏത് നിമിഷവും കടന്നു വരാം എന്നാണ്. ഏകാന്തതയുടെ 100 വർഷങ്ങളിൽ എഴുതിയതു പോലെ മരിച്ച ആളുടെ ചോര പല തെരുവുകൾ ,പിന്നിട്ട് ഗോവണിപ്പടികൾ കയറി ,ചുവരുകളെ വെറുതെ കെട്ടിപ്പിടിക്കുക മാത്രം ചെയ്തു .. തറ വിരിപ്പുകളിൽ കറ പറ്റിക്കാതെ ..തൻ്റെ അമ്മ പാചകം ചെയ്തു കൊണ്ടിരിക്കുന്ന അടുക്കളയിൽ എത്തിപ്പെടാം..

വിനോയ് തോമസിൻ്റെ ‘മുതൽ‘എന്ന നോവൽ പകരുന്നതും ഏതോ കഥകളിലെ മായകൊട്ടരത്തിൽ എത്തിപ്പെട്ട വിസ്മയിപ്പിക്കുന്നതും അവിശ്വസനീയവുമായ ചില അനുഭവങ്ങളാണ്. യാഥാർഥ്യം ,സ്വപനം, ഫാൻ്റസി ,ചരിത്രം ,സങ്കൽപ്പങ്ങൾ ഇവയൊക്കെ ഇക്കഥയിലെ പാമ്പുകളെപ്പോലെ മുതലിൻ്റെ സങ്കീർണതകളെ കെട്ടുപിണഞ്ഞു കിടക്കുന്നു. വായനക്കാര്‍ക്ക് വേണമെങ്കിൽ എല്ലാം യാഥാർഥ്യമാണെന്ന് വിശ്വസിക്കാം അല്ലെങ്കിൽ ഭ്രമകൽപനകളിൽ അഭിരമിക്കം.

എന്താണ് സത്യം എന്ന് ആരും ഒരിക്കലും അറിയുന്നില്ലല്ലോ ഒന്നിനെപ്പറ്റിയും.അങ്ങനെ നോക്കുമ്പോൾ ഈ നോവലിൽ നിർമമമായി സൃഷ്ടിക്കപ്പെടിരിക്കുന്ന ഉന്മദികളായ ഓരോ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ അതിലെ ഉണ്മയേത് പൊഴിയേത് എന്ന ചോദ്യത്തിലേക്കും അതിൻ്റെ ഉത്തരം കണ്ടുപിടിക്കാനുള്ള സ്വാതന്ത്യത്തിലേക്കും നോവലിസ്റ്റ് വായനക്കാരെ കൊണ്ടെത്തിക്കുന്നു. ഈ നോവലിനെ ഒരുപോലെ ആകർഷകവും വ്യത്യസ്തവുമാക്കുന്നത് അതാണ്.

വല്ലാത്ത മായികത ഒരു സൗന്ദര്യാനുഭൂതി എന്ന നിലയിലേക്ക് ഉയരുകയും അതെ സമയം അതിൻ്റെ ചുരുളിയിൽ ആസ്വാദകൻ വീണ്ടും വീണ്ടും പെട്ടു പോവുകയും ചെയ്യുന്നു. ഫസ്റ്റ് പേഴ്സൺ നരെട്ടിവ് ആയതു കൊണ്ട് തന്നെ ഭാഷ ഒരേ സമയം സരളവും എന്നാൽ വളരെ സരസവുമാണ്. അനേകമനേകം കഥകൾ കൊണ്ടും .ഭാഷ കൊണ്ടും നിർമിക്കപ്പെട്ട ഈ മായികതയിൽ പെട്ടു പോയാൽ ചിലപ്പോൾ നമുക്ക് വായന ഒരു നിമിഷം നിർത്തി വെച്ച് കുറച്ചു നേരം ഒന്ന് ചിന്തിക്കാതിര…
സാമന്യമായി മുതലെന്നു കണക്കാക്കുന്ന സംഗതികൾ ആയ ധനം, ധാന്യം, പശു,വിദ്യ, സന്താനം,രാജ്യം,ആരോഗ്യം,മോക്ഷം എന്നിങ്ങനെ എട്ടു അധ്യായങ്ങളിൽ ..ഭാവനയും യാഥാർത്ഥ്യവും മിക്സ് ചെയ്ത്..അത് തിരിച്ചറിയാൻ പറ്റാതായി പോകട്ടെ എന്നാഗ്രഹിച്ച്..എഴുത്തുകാരൻ നിർത്തുന്നിടത്ത് നിന്ന് വായനക്കാർക്ക് തുടങ്ങാം..സർവ സ്വാതന്ത്ര്യത്തൊടെ..

വികാരതളളിച്ചകളുടെയും പക്ഷം ചേരലുകളുടെയും ഭാരമില്ലാതെ വായന അവസാനിപ്പിക്കാം.. പക്ഷേ മനസിൽ എവിടെയോ ഒരു കനം അവശേഷിക്കും..നമ്മളറിയാതെ തന്നെ..

The post മുതലിലെ ഭാവനാലീലകള്‍ | നിയ ലിസ്സി first appeared on DC Books.

Viewing all articles
Browse latest Browse all 3641

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>