
മനുഷ്യാവകാശങ്ങളുടെ വികാസപരിണാമങ്ങള്‍ പ്രതിപാദിക്കുന്ന പ്രഥമ മലയാളകൃതിയാണ് പ്രൊഫ.ആര്‍.പി.
രമണന്‍ രചിച്ച ‘മനുഷ്യാവകാശങ്ങള്‍’. ഡി സി ബുക്‌സ് മുദ്രണമായ കറന്റ് ബുക്‌സാണ്
പുസ്തകത്തിന്റെ മലയാളം-ഇംഗ്ലീഷ് പതിപ്പുകളുടെ പ്രസാധനം.
പതിന്നാലു ലേഖനങ്ങളാണ് പുസ്തകത്തില്‍ സമാഹാരിച്ചിരിക്കുന്നത്. സരളവും ആകര്‍ഷകവുമായ ആഖ്യാനമാണ് ഈ പുസ്തകത്തിന്റെ സവിശേഷത. മനുഷ്യാവകാശങ്ങളുടെ വലിയ ലോകത്തിലേക്കു വാതില്‍ തുറക്കുന്ന ഈ ഗ്രന്ഥത്തിന്റെ സമഗ്രമായി പരിഷ്‌കരിച്ച പുതിയ പതിപ്പാണ് ഇപ്പോള്‍ വില്‍പ്പനയിലുള്ളത്.
”സ്വതഃസിദ്ധമായ മലയാള സാഹിത്യശൈലിയിലുള്ള ഉജ്ജ്വലവും ഉദാത്തവുമായ ആവിഷ്‌കാരം”എന്നാണ് പുസ്തകത്തെ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ വിശേഷിപ്പിച്ചത്.
മലയാളം പതിപ്പ് വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
ഇംഗ്ലീഷ് പതിപ്പിനായി ക്ലിക്ക് ചെയ്യൂ
ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലും കോപ്പികള്‍ ലഭ്യമാണ്
The post ‘മനുഷ്യാവകാശങ്ങള്‍’; മനുഷ്യാവകാശങ്ങളുടെ വികാസപരിണാമങ്ങള്‍ പ്രതിപാദിക്കുന്ന പ്രഥമ മലയാളകൃതി first appeared on DC Books.