
സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യന്‍ തനതായ അസ്തിത്വമുള്ള മനുഷ്യന്‍, വികാരം കൊള്ളുകയും ചിന്തിക്കുകയും സ്വപ്നം കാണുകയും സംശയിക്കുകയും സ്നേഹിക്കുകയും വെറുക്കുകയും പല രീതികളില്‍ പെരുമാറുകയും പ്രതികരിക്കുകയും ചെയ്യുന്ന മനുഷ്യന്‍-അവലെ യാഥാര്‍ത്ഥ്യമായി മുന്നില്‍ കണ്ടുകൊണ്ടാണ് എം ഗോവിന്ദന്‍ കവിത രചിച്ചത്. സാധാരണക്കാരായ വ്യക്തികളുടെ അനുഭവങ്ങളെയും പെരുമാറ്റത്തെയും ആസ്പദമാക്കിത്തന്നെ അദ്ദേഹം കവിതയില്‍ എല്ലാ പ്രമേയങ്ങളും ചിത്രീകരിച്ചു. നന്മയും തിന്മയും കഴിവും കഴിവുകേടുകളും എല്ലാം ചേര്‍ന്ന നിലയില്‍ മനുഷ്യനെ വിലമതിച്ച കവി എം ഗോവിന്ദന്റെ ചരമവാര്‍ഷികദിനമാണ് ജനുവരി 22.
എം ഗോവിന്ദന്റെ ‘പുതിയ മനുഷ്യന്‍ പുതിയ ലോകം(രണ്ട് വാല്യങ്ങള്‍)‘, ‘എം ഗോവിന്ദന്റെ കവിതകള്‍’ എന്നീ പുസ്തകങ്ങള്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
അരനൂറ്റാണ്ടുകാലം മലയാളികളെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത എം. ഗോവിന്ദന്റെ മൗലികചിന്തകളുടെ ക്രോഡീകരണമാണ് പുതിയ മനുഷ്യന്‍ പുതിയ ലോകം . മലയാളസാഹിത്യമണ്ഡലത്തിന് മുതല്‍ക്കൂട്ടാവുന്ന ഈ പുസ്തകം എഡിറ്റുചെയ്തത് സി.ജെ.ജോര്‍ജാണ്. പുസ്തകത്തിന്റെ നവീകരിച്ച ജന്മശതാബ്ദി പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
മനുഷ്യന്‍ എന്ന ബിംബത്തെ മനോഹരമാക്കുക എന്നതായിരുന്നു എം. ഗോവിന്ദന്റെ ജീവിതവിചാരം. ഇതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ കലാവിചാരവും. മനുഷ്യന്റെ വേര് മനുഷ്യന്‍ തന്നെയാണെന്നു വിശ്വസിച്ച ഗോവിന്ദന്റെ കവിതകളുടെ സമ്പൂര്‍ണ്ണസമാഹാരമാണ് എം ഗോവിന്ദന്റെ കവിതകള്‍.
എം ഗോവിന്ദന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
The post എം. ഗോവിന്ദന്‍; ആധുനിക മലയാളസാഹിത്യത്തിന്റെ വഴികാട്ടി first appeared on DC Books.