Quantcast
Viewing all articles
Browse latest Browse all 3641

വായനക്കാർക്ക് വേറിട്ട ഒരനുഭവമായി മാറുന്ന കവിതാസമാഹാരങ്ങൾ…

Image may be NSFW.
Clik here to view.

Image may be NSFW.
Clik here to view.
വായനക്കാർക്ക് വേറിട്ട ഒരനുഭവമായി മാറുന്ന കവിതാസമാഹാരങ്ങൾ…ഡി സി ബുക്സിലൂടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ കവിതാസമാഹാരങ്ങളിലൂടെ (പാർട്ട് 1 )

കണ്ണാടിയിലെ ദൈവം -ആര്യാ ഗോപി അവൾക്കുള്ളിലെ മുറിനാവിൽ കെടുത്താനാവാത്ത ചുടുവാക്ക് വിറകൊള്ളുന്നു. അവളുടെ Image may be NSFW.
Clik here to view.
Text
എരികണ്ണിൽ കനലമ്പ് തപിക്കുന്നു. അവൾക്കുള്ളിലെ അപമാനം നഗരങ്ങൾ ദഹിപ്പിക്കുന്ന പകയാവുന്നു. ആ അകക്കാളിയുടെ ഉള്ളിലെ കവിതത്താൾ ഒരിക്കലും മരിക്കില്ല. അവൾക്കുള്ളിലെ എഴുതാക്കഥകൾ ലിപിക്കാളിയായി ഉയർന്നാൽ ലോകം നടുങ്ങും! കോവിലിന്റെ വാതിൽത്താഴുപൂട്ടുന്ന രാവിൽ കോപകാളി ആർദ്രയായ കാവ്യമൂർത്തിയാവുന്നു. കൈയിൽ വീണയും നെഞ്ചിൽ കാവ്യവുമായി മുന്നിലെ അലതല്ലുന്ന കാലത്തെ കോരിക്കുടിക്കുന്നു. അങ്ങനെ ഈ കവിതകൾ ജീവിതത്തിന്റെ നേരുകളോടും നന്മകളോടും ബഹുസ്വരമായി ചേർന്നു നില്ക്കുന്നു. പഠനം: ഡോ. സുനീത ടി. വി. ഉടലാട്ടം, സ്‌പൈഡർമാൻ, മറവിരോമം, വിപ്ലവച്ചിരികൾ, കൊലക്കയറിന്റെ Image may be NSFW.
Clik here to view.
Text
അറ്റം, കണ്ണാടിയിലെ ദൈവം, പരാന്നഭോജികൾ, നീലവെട്ടം തുടങ്ങിയ 61 കവിതകളുടെ സമാഹാരം.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

ആടുകളുടെ വാതിൽ – പി എം ഗോവിന്ദനുണ്ണി ആടുകൾ വരിവരിയായി നീങ്ങുന്നതും തീയിലും വെള്ളത്തിലും സ്‌നാനപ്പെടുന്നതും കാറ്റിന്റെ ദ്വാരത്തിലൂടെ എനിക്കു കാണാം. കണ്ണുകൾ ഞാൻ പാതാളത്തിനു കൊടുത്തിരിക്കുന്നു; ശബ്ദത്തെ ഇരുട്ടിനും… ധ്യാനത്തിന്റെയും മൗനത്തിന്റെയും പരകോടിയിലേക്ക് വാക്കുകളെ സംക്ഷേപിക്കുന്ന മാന്ത്രികചാരുത ഈ കവിതകളിൽ നിറയുന്നു. മരത്തക്കാളിയുടെ മണം, യതി, ആടുകളുടെ വാതിൽ, വീണ്ടെടുപ്പ്, നാളങ്ങൾ, കപ്പൽച്ചേതം, ബുദ്ധൻ, Image may be NSFW.
Clik here to view.
Text
പുലിയും പെണ്ണും, അറ്റമില്ലാത്ത തീവണ്ടി, ഭൂമിയും പ്രവാചകനും തുടങ്ങിയ 72 കവിതകൾ.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

ഒറ്റയ്‌ക്കു പോയ വാക്ക് – ജയചന്ദ്രൻ പൂക്കരത്തറ ജയചന്ദ്രന്റെ കവിതകളുടെ ശീർഷകങ്ങൾക്കുപോലും സർഗാത്മകമായ ധ്വനനശേഷിയുണ്ട്. കാവ്യവിഷയങ്ങളുടെ ആഴങ്ങളെ പ്രതിസ്പന്ദിപ്പിക്കുംവിധം അവ വേറിട്ടൊരനുഭവമായി മാറുന്നു. ലാൻഡിങ് സ് കിഡ്, ടീ(ട)ച്ചിങ് നോട്ട്, ആൻഗ്രി ബേഡ് (angry bird), ക്യാമറ, ഓൺലൈൻ തുടങ്ങി പലതിനെയും ആംഗലത്തിൽത്തന്നെ കാച്ചിങ് വേർഡ് സ് എന്നു ഒതുക്കത്തിൽ കാച്ചാം. പക്ഷേ, അതു പോരാ, അതിനപ്പുറം അവയ്ക്കു സാദ്ധ്യതകളു്. കാ കാ കൂ കൂ, പശു പുല്ലു തിന്നുന്നു എന്നിവ പ്രാഥമിക പഠനമുറികളുടെ ഗൃഹാതുരത്വം പേറുന്നു. ഭാവത്തെ പകർത്തുന്ന ഭാഷയും ഭാഷയിൽനിന്നു ഭാവത്തിലേക്കെത്തിക്കുന്ന ആസ്വാദനവും ചേർന്നുള്ള രചനാശീലം ഈ കവിതകളിലെ കരുത്തായി നമുക്കു കണ്ടെടുക്കാനാകും.” അവതാരിക: ഡോ. എൻ. അജിത്കുമാർ, പഠനം: ഡോ. എം. കൃഷ്ണൻ നമ്പൂതിരി Image may be NSFW.
Clik here to view.
Text

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

ജലച്ചായം -സെബാസ്റ്റ്യൻ അലർച്ചകളുടെ അമ്പരപ്പിൽനിന്ന് പുറത്തുകടക്കാനാവുമോയെന്ന നിശ്ശബ്ദസങ്കടം ഈ കവിതയുടെ ആഖ്യാനഘടനയിലാകെ കിടന്ന് ഇഴയുന്നുണ്ട്. തരംതിരിക്കണം, സൂക്ഷിക്കണം, പുറത്തെടുക്കണം, ഒട്ടിച്ചുവെക്കണം, ബോധ്യപ്പെടുത്തണം തുടങ്ങിയ തീർപ്പിൽ അമരുന്ന ക്രിയാരൂപങ്ങൾ വേദനയുടെയും നിസ്സഹായതയുടെയും ഭാവാർത്ഥങ്ങളിലേക്കാണ് സംവേദനക്ഷമമാവുക. ചെറുശബ്ദങ്ങളു ടേതായ പെരുമുറം ഉയർത്തിപ്പിടിച്ച് സമരസന്നദ്ധരാവണമെന്ന ധ്വനിപാഠവും ഈ കവിതയ്ക്ക് സ്വന്തമാണ്. അവതാരിക: ഡോ. ആർ. സുരേഷ് അടയാളങ്ങൾ, രഹസ്യഭാഷണം, വിണ്ട ഭാഷ, കെട്ടുപോകാത്തത്, ഏഴാറ്റുമുഖം, കാതിലോല, കലക്കം, അതിങ്ങനെയാണ്, വിശ്രമവേളയിലേക്ക് ഒരു വിനോദം, മറുപടി തുടങ്ങിയ 47 കവിതകൾ.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

The post വായനക്കാർക്ക് വേറിട്ട ഒരനുഭവമായി മാറുന്ന കവിതാസമാഹാരങ്ങൾ… first appeared on DC Books.

Viewing all articles
Browse latest Browse all 3641

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>