Clik here to view.

Image may be NSFW.
Clik here to view.
”എന്തൊക്കെ പരസ്പരം
വാഗ്ദാനം ചെയ്യും നമ്മള്‍
ഒക്കെയുമില്ലായ്മയില്‍
ഉണ്ടെന്നു തോന്നിപ്പിച്ച് !”
ബിജോയ് ചന്ദ്രന്റെ ഏറ്റവും പുതിയ കവിതാസമാഹാരം ‘വിത്തുപാറല്‍‘ ഇപ്പോള്‍ വില്‍പ്പനയില്‍. ഡി സി ബുക്സ് Image may be NSFW.
Clik here to view.പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.
സമൃദ്ധമായ ജെെവലോകത്തേക്കുതുറക്കുന്ന ജാലകമാണ് ബിജോയ് ചന്ദ്രന്റെ കവിതകൾ. നർത്തകരായ തുമ്പികൾ, കൊത്തിപ്പെറുക്കിനടക്കുന്ന കോഴികൾ, പറന്നുമടുക്കുന്ന കാക്കകൾ, വീട്ടുമുറ്റത്തേക്ക് ഇഴഞ്ഞുവരുന്ന പെരുമ്പാമ്പ്, ഒറ്റയ്ക്കുപാടുന്ന പക്ഷി, തോണിത്തുമ്പിലെ ചൂളം വിളിക്കാരൻ, ഉറുമ്പുകൾ, പുൽച്ചാടികൾ, പാറിമറയുന്ന ശലഭങ്ങൾ എന്നിങ്ങനെ എല്ലാം… കെണി, നൃത്തം, നാലുമണിക്കാറ്റ്, വിത്തുപാറൽ, ചോറൂണ്, പ്രവാസം, ചിതൽ,പക്ഷിജന്മം, മഴവായന, തുടങ്ങയ 43 കവിതകളാണ് ഈ സമാഹാരത്തിലടങ്ങിയിരിക്കുന്നത്. കെ.ബി. പ്രസന്നകുമാറിന്റെ അവതാരിക.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
The post ‘വിത്തുപാറല്‍’ ബിജോയ് ചന്ദ്രന്റെ ഏറ്റവും പുതിയ കവിതാസമാഹാരം first appeared on DC Books.