ഡി സി ബുക്‌സില്‍ മാംഗോ ബുക് ഫെയര്‍ സംഘടിപ്പിക്കുന്നു. ഡി സി ബുക്‌സിന്റെയും കറന്റ് ബുക്‌സിന്റെയും എല്ലാ ശാഖകളിലുമായാണ് മാംഗോ ബുക് ഫെയര്‍ സംഘടിപ്പിക്കുന്നത്. നവംബര്‍ 7 മുതല്‍ 17 വരെയാണ് മാംഗോ ബുക് ഫെയര്‍. കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കുന്ന പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരമാണ് മാംഗോ ബുക് ഫെയറില്‍ ഒരുക്കിയിരിക്കുന്നത്.
കഥ, കവിത, ചിത്രകഥകള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങി ചെറിയ കുട്ടികള്‍ മുതല്‍ വലിയ കുട്ടികള്‍ക്കുവരെയുള്ള പുസ്തകങ്ങള്‍ മാംഗോ ബുക് ഫെയറില്‍ ലഭ്യമാകും. കൂടാതെ 10 ശതമാനം വരെ വിലക്കിഴിവില്‍ കുട്ടികളുടെ ഇഷ്ടപുസ്തകങ്ങള്‍ വാങ്ങാവുന്നതാണ്.
കഥകള്‍ കേള്‍ക്കാനും ചരിത്രകാര്യങ്ങള്‍ അറിയാനും ആഗ്രഹിക്കുന്ന നിങ്ങളുടെ കുട്ടികള്‍ക്ക് സമ്മാനിക്കാവുന്ന പുസ്തകങ്ങളാണ് ഡി സി ബുക്‌സ് മുദ്രണമായ മാംഗോ ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്. പ്രശസ്തരായ എഴുത്തുകാര്‍ തയ്യാറാക്കിയ ഈ പുസ്തകങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് മാംഗോ ബുക് ഫെയറിലൂടെ ഡി സി ബുക്‌സ് ഒരുക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ; 9846133336/ 9946109101
The post ഡി സി ബുക്‌സില്‍ മാംഗോ ബുക് ഫെയര്‍ appeared first on DC Books.