കേരളത്തിലെ പ്രമുഖ പ്രസാധകരായ ഡി സി ബുക്‌സിന്റെ 42-ാം വാര്‍ഷികാഘോഷവും ഡി സി കിഴക്കെമുറി സ്മാരക പ്രഭാഷണവും ആഗസ്റ്റ് 29 ന് വൈകിട്ട് 5ന് പാലക്കാട് ജോബിസ് മാളിലെ ഡയമണ്ട് ഹാളില്‍ നടക്കും. 18-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം പ്രമുഖ സാമൂഹ്യ- രാഷ്ട്രീയ പ്രവര്‍ത്തക സുഭാഷിണി അലി നിര്‍വ്വഹിക്കും. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി, സ്വരലയ എന്നിവയുടെ സഹകരണത്തോടെയാണ് ഡി സി ബുക്‌സ് വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നത്.
വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പുസ്തകപ്രകാശനങ്ങള്‍, കലാസന്ധ്യ, നോവല്‍-കഥ-കവിതാപുരസ്‌കാര ദാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് നടന്ന സ്വാഗതസംഘരൂപീകരണയോഗത്തില്‍ എം ബി രാജേഷ് എം പിയെ പ്രോഗ്രാംകമ്മിറ്റി ചെയര്‍മാനായും സ്വരലയയുടെ സെക്രട്ടറി ടി ആര്‍ അജയകുമാറിനെ കണ്‍വീനറായും തിരഞ്ഞെടുത്തു.
മലയാളിയും സ്വതന്ത്ര്യസമരനായികയുമായ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മകളാണ് സുഭാഷിണി അലി. ഇടതുപക്ഷ സഹയാത്രികയായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടെ പാതയിലാണ് സുഭാഷിണി അലി സിപിഐഎമ്മിലെത്തുന്നത്. തുടര്‍ന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും നേതൃസ്ഥാനത്തെത്താനും ഇവര്‍ക്കായി. 89ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചാണ് സുഭാഷിണി അലി പാര്‍ലമെന്റിലെത്തിയത്. സുഭാഷിണി അലി നിലവില്‍ പോളിറ്റ് ബ്യൂറോ അംഗമാണ്. ചലച്ചിത്ര സംവിധായകനായ മുസഫര്‍ അലിയായിരുന്നു സുഭാഷിണി അലിയുടെ ഭര്‍ത്താവ്. പ്രമുഖ ബോളിവുഡ് സംവിധായകനായ ഷാദ് അലി ഇവരുടെ മകനാണ്.
The post ഡി സി ബുക്‌സ് 42-ാം വാര്‍ഷികാഘോഷം ആഗസ്റ്റ് 29 ന് appeared first on DC Books.