ചിരിയില്‍ നിന്ന് ഉന്മേഷപ്രദങ്ങളായ വികാരങ്ങള്‍ ഉണ്ടാകുന്നുവെന്ന് ശ്രീകണ്‌ഠേശ്വരം ശബ്ദതാരാവലിയില്‍ പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയെ സാധൂകരിച്ചു കൊണ്ട് നിരവധി എഴുത്തുകാര്‍ മലയാളത്തില്‍ രചന നടത്തിയിട്ടുണ്ട്. ഇപ്പോഴും പലരുടെയും കുറിക്കുകൊള്ളുന്ന നര്‍മ്മം നമ്മില്‍ ഉന്മേഷപ്രദങ്ങളായ വികാരങ്ങള്‍ ഉണര്‍ത്താറുമുണ്ട്.
ഐ.എ.എസ് ഓഫീസര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പരിചിതനായ ഡോ. ഡി ബാബുപോള്‍ ഹാസ്യത്തിലും ആക്‌ഷേപഹാസ്യത്തിലും സമര്‍ത്ഥനാണ്. അദ്ദേഹത്തിന്റെ രചനകളില്‍ പലതിലും നര്‍മ്മം അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്. ഇത്തരം ചില കഥകളും ബാബുപോളിന്റെ നര്‍മ്മപ്രയോഗങ്ങളും തിരഞ്ഞെടുത്ത് സമാഹരിച്ച പുസ്തകമാണ് ബാബുപോളിന്റെ ചിരി.
ബാബുപോളിന്റെ കഥ ഇതുവരെ, നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ തുടങ്ങിയ 15 കൃതികളില്‍ നിന്ന് തിരഞ്ഞെടുത്ത 157 ഭാഗങ്ങളാണ് ബാബുപോളിന്റെ ചിരിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിഷയാടിസ്ഥാനത്തില്‍ 15 ഭാഗങ്ങളായി തിരിച്ച് അവയെ സമാഹരിച്ചിരിക്കുന്നു. അത്യന്തം ശ്രമകരമായ ഈ ദൗത്യം നടത്തിയത് ബാബുപോളിന്റെ സുഹൃത്തും സമകാലികനുമായ ആര്‍.പ്രഭാകരനാണ്.
വായിച്ചറിഞ്ഞതും സ്വതസിദ്ധമായ നര്‍മ്മബോധത്തില്‍ നിന്ന് ഉണ്ടാകുന്നതും ഔദ്യോഗിക ജീവിതത്തിലും സാഹിത്യജീവിതത്തിലും വ്യക്തിജീവിതത്തിലും സംഭവിച്ചവയുമെല്ലാം ബാബുപോള്‍ വേണ്ട വിധം തന്റെ എഴുത്തിനുള്ള വിഷയമാക്കുന്നത് നമുക്ക് ബാബുപോളിന്റെ ചിരിയില്‍ വായിച്ചെടുക്കാം. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഇതില്‍ കഥാപാത്രങ്ങളായി കടന്നുവരുന്നു. രസകരമായ വായനാനുഭവം പകര്‍ന്നുതരുന്ന ഒരു കൃതിയാണിതെന്ന് തീര്‍ത്തുപറയാം.
2014 ലാണ് ഡി സി ബുക്‌സ് ലിറ്റ്മസ് ആന്‍ ഇംപ്രിന്റില്‍ ബാബുപോളിന്റെ ചിരി പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പാണ് പുറത്തുള്ളത്.
The post ഉന്മേഷം പകരുന്ന നര്‍മ്മം appeared first on DC Books.