Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

പുസ്തകം പകുത്തുനോക്കാം, പരിഹാരങ്ങളറിയാം

$
0
0

utharangalude-pusthakamജീവിതത്തില്‍ തീരുമാനങ്ങളെടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഒരു കൈത്താങ്ങിനായി കൊതിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ അവശ്യം കൈയില്‍ കരുതേണ്ട പുസ്തകമാണ് കാരോള്‍ ബോള്‍ട്ടിന്റെ ഉത്തരങ്ങളുടെ പുസ്തകം. ഇന്ന് ലോകമെമ്പാടും പതിനായിരക്കണക്കിനാളുകള്‍ക്ക് നിര്‍ണ്ണായകസന്ദര്‍ഭങ്ങളില്‍ അവരുടെ ചിന്തകള്‍ക്ക് പുത്തനുണര്‍വ്വും പ്രവൃത്തികള്‍ക്ക് പുതുശക്തിയും പകര്‍ന്നുകൊണ്ട് ഒരു സുഹൃത്തിനെപ്പോലെ പരിഹാരനിര്‍ദേശങ്ങള്‍ നല്‍കുന്ന ഗ്രന്ഥമാണ് The Book of Answers. അന്താരാഷ്ട്രതലത്തില്‍ത്തന്നെ പുതുതരംഗമായിക്കൊറിണ്ടിരിക്കുന്ന The Book of Answser ന്റെ മലയാള വിവര്‍ത്തനമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഉത്തരങ്ങളുടെ പുസ്തകം.

എന്താണ് ഉത്തരങ്ങളുടെ പുസ്തകം അഥവാ The Book of Answers? നിങ്ങള്‍ ചെയ്യുവാന്‍ മനസ്സില്‍ ആഗ്രഹിക്കുന്ന ഒരുകാര്യം എന്തു സാദ്ധ്യതതകളാകും നിങ്ങളുടെ മുന്നില്‍ തുറക്കാനിരിക്കുന്നതെന്നുള്ള ചില സൂചനകളാണ് ഈ പുസ്തകം തരിക. ഉദാഹരണത്തിന് ഈ വാരാന്ത്യത്തില്‍ ഞാനൊരു യാത്രപോകുന്നതിനെപ്പറ്റിയാണ് നിങ്ങള്‍ തല പുകയ്ക്കുന്നതെന്നു കരുതുക. ഉത്തരങ്ങളുടെ പുസ്തകം അടച്ചുപിടിച്ച് കൈകളിലെടുത്ത് ഒരു നിമിഷം ചോദ്യത്തിലേക്ക് മുഴുവന്‍ ശ്രദ്ധയും കൊടുത്തുകൊണ്ട് പുസ്തകത്തിന്റെ തുറക്കുന്ന വശത്തുകൂടെ കൈയോടിക്കുക. ഉചിതമായ നിമിഷമെത്തിയെന്നു തോന്നുമ്പോള്‍ അവിടെവച്ച് ആ പേജ് തുറക്കുക. അവിടെ നിങ്ങള്‍ക്കുള്ള ഉത്തരം ഉണ്ടാകും; ‘അത് സന്തോഷകരമായിരിക്കും’ എന്നോ ‘തീരുമാനിക്കാന്‍ കൂടുതല്‍ സമയം എടുക്കുക’ എന്നോ ‘ശുഭകാര്യം പൊടുന്നനെ’ എന്നോ ‘ക്ഷമയോടിരിക്കൂ’ എന്നോ ‘പ്രധാനപ്പെട്ടതിന് ഊന്നല്‍ നല്കുക’ എന്നോ ഒരു ഉത്തരം നിങ്ങള്‍ക്കുമുന്നില്‍ ലഭിക്കുന്നു. നിങ്ങളുടെ ആലോചനകളെയും ക്രമീകരണങ്ങളെയും കൂടുതല്‍ കേന്ദ്രീകൃതമാക്കുവാനും നിങ്ങള്‍ക്കൊരു തീരുമാനത്തിലെത്തിച്ചേരാനും സഹായകമാകും അവിടെ കാണുന്ന ഉത്തരം. നിങ്ങള്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ജോലിവാഗ്ദാനം സ്വീകരിക്കണമോ? സ്‌നേഹിക്കുന്ന പെണ്‍കുട്ടിയോട് തന്റെ പ്രണയം തുറന്നുപറയാന്‍ അനുയോജ്യമായ സമയമാണോ? പുതിയൊരു വണ്ടിവാങ്ങിക്കേണ്ടതുണ്ടോ? എന്നിങ്ങനെ നിത്യജീവിതത്തില്‍ അഭിമുഖീകരിക്കേണ്ട ഏതൊരു പ്രശ്‌നത്തിനും ഒരു പരിഹാരനിര്‍ദേശം ഈ പുസ്തകം നിങ്ങളുടെ പരിഗണനയ്ക്കായി മുന്നോട്ടുവയ്ക്കുന്നു.

book-of-answersനിങ്ങള്‍ക്ക് മലയാളത്തിലോ ഇംഗ്ലിഷിലോ നിങ്ങളുടെ ഇഷ്ടാനുസാരം പരിഹാരം കണ്ടെത്താനാകുംവിധം രണ്ടും ഒരുമിച്ച് ഒരുപുസ്തകത്തില്‍ ലഭിക്കുവിധമാണ് ഡി സി ബുക്‌സ് The Book of Answers പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ ഒരു വശത്തുനിന്നും മലയാളം പുസ്തകമായി (ഉത്തരങ്ങളുടെ പുസ്തകം) ഉപയോഗിക്കാനാകുമെങ്കില്‍ മറുവശത്തുനിന്നും ഇംഗ്ലിഷ് പുസ്തകമായി (The Book of Answers) ആയി ഉപയോഗപ്പെടുത്താം. പി.ആര്‍. രാധാകൃഷ്ണനാണ് പുസ്തകത്തിന്റെ മലയാളപരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്.

ഫൈന്‍ ആര്‍ട്‌സില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള കാരള്‍ ബോള്‍ട്ട് കലാസമൂഹത്തിനായിutharangalude-pusthakam ഒരു പ്രത്യേകപതിപ്പായി 1998ല്‍ പുറത്തിറക്കിയ The Book of Answers 1999 ല്‍ ആണ് പൊതു സമൂഹത്തിനായി പ്രസിദ്ധീകരിച്ചത്. പിന്നീട് 2001 ല്‍ പരിഷ്‌കരിച്ച് വിപുലപ്പെടുത്തിയ പതിപ്പ് ഇറങ്ങിയതോടെ വന്‍ ജനപ്രീതിയാര്‍ജ്ജിച്ചു. ഇതിനകം 20 അന്താരാഷ്ട്ര പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും അമേരിക്ക, കാനഡ, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളോടൊപ്പം ഇറ്റലി, ഗ്രീസ്, തുര്‍ക്കി, ചൈന, ജപ്പാന്‍, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇസ്രയേല്‍, തായ്‌ലന്റ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നോര്‍വ്വെ, ഐസ്ലാന്റ്, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പരിഭാഷപ്പെടുത്തിയും പ്രസിദ്ധീകരിച്ചു. The Book of Answers ന്റെ വിജയത്തെത്തുടര്‍ന്ന് The Literary Book of Answers, The Movie Book of Answers, Love’s Book of Answers, The Soul’s Book of Answers, Mom’s Book of Answers, Dad’s Book of Answers എന്നീ പുസ്തകങ്ങളും കാരള്‍ ബോള്‍ട്ട് പുറത്തിറക്കി. ഇവയെല്ലാംതന്നെ ബെസ്റ്റ് സെല്ലറുകളാണിന്ന്.

The post പുസ്തകം പകുത്തുനോക്കാം, പരിഹാരങ്ങളറിയാം appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>