ഭൂരിപക്ഷത്തിന്റെ ആത്മീയമായ പൊതുനടപ്പുകള്‍, അംഗീകരിക്കപ്പെട്ട കീഴ് വഴക്കങ്ങള്‍ എന്നിവയക്കനുസരണം വര്‍ത്തിക്കാന്‍ ധൈര്യ കാണിക്കുന്ന ഒരു അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമായാണ് സദ്ഗുരു ജഗ്ഗി വാസുദേവ് എന്ന സദ്ഗുരിവിന്റേത്. അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ ഉള്ളിലെ സത്തയില്‍ നിന്ന് , ഉണര്‍വ്വില്‍ നിന്ന് പ്രവഹിക്കുന്നവയാണ്. ധര്‍മ്മശാസ്ത്രങ്ങളല്ല അതിന്റെ ആധാരം. മറിച്ച് പരമമായ സത്യത്തിനോട് ചേര്‍ന്നാണ് അദ്ദേഹം നില്‍ക്കുന്നത്. ലളിതവും പ്രാക്തനവുമായ വിശദീകരണത്തിലൊതുക്കാവുന്നതല്ല അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍. അദ്ദേഹത്തിന്റെ ചെറുതും വലുതുമായ പ്രഭാഷണങ്ങള്‍ ജനങ്ങള്‍ക്ക് ഉണര്‍വ്വും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നവയാണ്. സദ്ഗുരു പലസന്ദര്‍ഭങ്ങളിലായി ശ്രദ്ധാക്കളോട് നടത്തിയ സംഭാഷണങ്ങള്‍ എക്കാലത്തും പ്രസക്തവും ഉണര്‍വ്വും നല്‍കുന്നതാണ്. ഈ സംഭാഷണങ്ങള്‍ ശേഖരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ജ്ഞാനിയുടെ സവിധത്തില്‍ എന്ന പേരില്‍.
ഒരോ സംഘം ശ്രോദ്ധാക്കളെയും ഏതെങ്കിലുമൊരു പ്രത്യേക ഉദ്ദേശ്യകത്തോടുകൂടിയാണ് സദ്ഗുരു അഭിസംബോധനചെയ്തിരുന്നത്. അവരില്‍ ആന്തരികമായ അറിവ് ഏറ്റവും നന്നായി തുറക്കപ്പെടുന്ന രീതിയില്‍ സദ്ഗുരുവിന്റെ വാക്കുകള്‍ക്ക് അദ്ദേഹമുദ്ദേശിക്കുന്ന സന്ദേശം ഉല്‍ക്കൊള്ളാനായി മനസ്സിന് വഴികാണിക്കുകയും ചെയ്യും. ഏതൊരാളുടെയും മനസ്സിനെ ശാന്തമാക്കാന്‍ കഴിയുന്ന സദ്ഗുരുവിന്റെ പ്രഭാഷണങ്ങളാണ് ജ്ഞാനിയുടെ സവിധത്തില്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സദ്ഗുരുവിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ നിങ്ങളെ ഉണര്‍ത്താനുള്ള വിദ്യകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
അനുഗ്രഹം, അനാവരണം, ആന്തരിക സ്വാതന്ത്ര്യം, മതവും ഐക്യവും, മാര്‍ഗ്ഗം, ഗുരുപാദത്തില്‍ എന്നീ ഭാഗങ്ങളിലായായണ് സദ്ഗുരുവിന്റെ പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ജീവിതം ഏറെ സങ്കീര്‍ണ്ണവും സംഘര്‍ഷഭരിതവുമായിരിക്കുന്ന ഇന്നത്തെ കാലത്തിന് സദ്ഗുരു പുതിയൊരു തത്ത്വശാസ്ത്രം നല്‍കുകയാണ് ജ്ഞാനിയുടെ സവിധത്തില്‍ എന്ന പുസ്തകത്തിലൂടെ. ജീവിതം ഏതുവിധേനെയും സന്തോഷകരമാക്കാനും ആഘോഷിക്കുവാനുമുള്ള പാതതുറന്നു തരുന്ന സദ്ഗുരുവിന്റെ പ്രഭാഷണങ്ങളെ വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത് കെ ആര്‍ ശ്രീകുമറാണ്. ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തിന്റെ നാലാം പതിപ്പും പുറത്തിറങ്ങി.