പുസ്തകങ്ങളെയും വായനയെയും സ്‌നേഹിക്കുന്നവര്‍ക്കായി തുടക്കമിട്ട പ്രതിമാസ പുസ്തകചര്‍ച്ചാവേദി ഡി സി റീഡേഴ്‌സ് ഫോറം ലാസര്‍ ഷൈന്‍ എഴുതിയ കൂ എന്ന കഥാസമാഹരം ചര്‍ച്ചചെയ്യുന്നു. നവംബര്‍ 29ന് വൈകിട്ട് 5.30ന് കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തിലാണ് പുസ്തക ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രന്ഥകര്‍ത്താവായ ലാസര്‍ ഷൈന്‍, വായനക്കാര്‍, എഴുത്തുകാര്‍ എന്നിവര്‍ പുസ്തകസംവാദത്തില്‍ പങ്കെടുക്കും.
പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന കഥാഫെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ലാസര്‍ ഷൈന്‍ എഴുതിയ കൂ. സാര്‍ വയലന്‍സ്, രസരാത്രി, മഞ്ഞചുവന്നപച്ച, കാണാതെപോയ ജലജ, കൂ, നിര്‍ത്തിക്കൊട്ട്, അണ്ഡം, ഖോഖോ എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. തെരുവുതെണ്ടികളും കൂട്ടിക്കൊടുപ്പുകാരും ഒളിഞ്ഞുനോട്ടക്കാരും ഇവരെ തുരന്നു ജീവിക്കുന്ന പോലീസുകാരും ഒക്കെ കഥാപാത്രങ്ങളായി കൂവില്‍ കടന്നുവരുന്നു.