ഒരാഴ്ചകൂടി പിന്നിടുമ്പോള്‍ മലയാളികള്‍ വായിച്ച പുസ്തകങ്ങള്‍ ഏറെയാണ്. ഇവയില്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, കെ ആര് മീരയുടെആരാച്ചാര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം,, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍ എന്നിവയാണ് മുന്നില്‍ നില്‍ക്കുന്നത്.
എന്നാല്‍, ഉണ്ണി ആറിന്റ കഥകള്‍, ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്, എം ജി എസ് നാരായണന്റെ കേരളത്തിലെ പത്ത് കള്ളക്കഥകള്‍, ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര, ബെന്യാമിന്റെ കുടിയേറ്റം, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ഉമാദത്തന്റെ കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം എന്നിവയാണ് തൊട്ടുപിന്നില്‍ നില്‍ക്കുന്നത്.
മീരയുടെ നോവല്ലകള്‍, സോണിയാ റെഫീക്കിന്റെ ഹെര്‍ബേറിയം, ആടുജീവിതം, മഞ്ഞവെയില്‍ മരണങ്ങള്, നടവഴിയിലെ നേരുകള്‍, സൂചിയും നൂലും, കഥകള്‍ സുഭാഷ് ചന്ദ്രന് തുടങ്ങിയവയും വായനക്കാര്‍ തേടിയെത്തി.
വിവര്‍ത്തന കൃതികളില്‍ മുന്നില്‍ നില്‍ക്കുന്നത് പൗലോകൊയ്ലോയുടെ ആല്‍കെമിസ്റ്റാണ്. കലാമിന്റെ അഗ്നിച്ചിറകുകള്‍. ചാരസുന്ദരി, അര്‍ദ്ധനാരീശ്വരന്‍, ഒഴുകുന്ന പുഴപോലെ എന്നിവയാണ് തൊട്ടുപിന്നിലായി നില്‍ക്കുന്നത്.
മലയാളത്തിലെ ക്ലാസിക് കൃതികളില്‍ മുന്നില്‍ നില്‍ക്കുന്നത് ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ്. തൊട്ടുപിന്നിലായി മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി,പി കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, എം ടിയുടെ രണ്ടാമൂഴം,മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ബഷീറിന്റെ ബാല്യകാല സഖി, ഒരു സങ്കീര്‍ത്തനം പോലെ എന്നിവയാണുള്ളത്.