Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

പ്രണയത്തിന്റെ മൂന്നാം കണ്ണ് എന്ന നോവലിനെകുറിച്ച് പോള്‍ ബാസ്റ്റിയന്റെ ആസ്വാദനക്കുറിപ്പ്

$
0
0

‘ദാര്‍ശനികതയുടെ ആഴങ്ങള്‍’ തേടി- കെ വി മോഹന്‍കുമാറിന്റെ പ്രണയത്തിന്റെ മൂന്നാം കണ്ണ് എന്ന നോവലിനെകുറിച്ച് എഴുത്തുകാരനായ പോള്‍ ബാസ്റ്റിയന്റെ ആസ്വാദനക്കുറിപ്പ്.

”’സൃഷ്ടിയിലും സംഹാരത്തിലും വേരുകളൂന്നിയ ധ്യാനമാണ് പ്രണയം. പ്രണയത്തിന്റെ പാരമ്യമാണ് രതി’. പ്രണയത്തിന്റെ മൂന്നാം കണ്ണ് ധ്യാനത്തിന്റേതാണ്. നിര്‍വാണത്തിലേക്കുള്ള പാതയാണത്. താന്ത്രിക് ബുദ്ധിസത്തിന്റെ ആഴങ്ങളില് മുങ്ങിത്തപ്പി കണ്ടെടുത്ത അമൂല്യങ്ങളായ രത്‌നദര്‍ശനങ്ങള്‍ ഭംഗിയില്‍ കോര്‍ത്ത് അലങ്കരിച്ചാണ് കെ വി മോഹന്‍കുമാര്‍ പ്രണയത്തിന്റെ മൂന്നാം കണ്ണ് രചിച്ചിരിക്കുന്നത്. ശാക്യദേവന് ബുദ്ധന്, തന്റെ അനുയായികളോട് പറയാതിരുന്ന നിര്‍ വാണത്തിലേക്കുള്ള ഒരു പാത, പ്രണയത്തിന്റെ പാത, കാണിച്ചു തരികയാണ് ഈ നോവല്‍.

മുചീരിയിലെ വാണിക് വിദേശ സാര്‍ത്ഥങ്ങളെ വെല്ലുന്ന ഒരു സാര്ത്ഥം പണികഴിപ്പിക്കുന്നു. സാര്‍ത്ഥവാഹകനായി രാഹുലനെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. വാണിക്കിന്റെ മകള്‍ ജാബാലയുമായി അഗാദപ്രണയത്തിലാണ് രാഹുലന്. രാഹുലന് രാജ്യംവിട്ടു പോകുമെന്ന് ഒരു മലയത്തിപ്പെണ്ണ് പ്രവചിക്കുന്നു. അതില്‍ ആകുലപ്പെട്ടിരിക്കുന്ന രാഹുലന്റെ അമ്മയോട് വാണിക് പറയുന്നു: ‘അവനെ നിര്യാമകസൂത്രം പഠിപ്പിക്കാന് ഞാന് വിശ്വവിദ്യാലയത്തിലേക്ക് അയക്കുകയാണ്. അതേപ്പറ്റിയായിരിക്കും ആ മലയത്തിപ്പെണ്ണ് പറഞ്ഞത്.’ ഒരു നിമിഷം പോലും രാഹലനെ പിരിഞ്ഞിരിക്കാന് ഇഷ്ടപ്പെടാത്ത ജാബാലയേയും അയാള്‍ ആശ്വസിപ്പിക്കുന്നു. സാര്‍ത്ഥവാഹകനാവാന് അതിനുള്ള അതിനുള്ള അറിവും ലോകജ്ഞാനവും വേണ്ടേ? മനസ്സിലാമനസ്സോടെ ജാബാല അവനെ യാത്രയാക്കുന്നു.

‘പ്രണയാര്‍ദ്രമായ കൂടിച്ചേരലുകളുടെ ഏതോ യാത്ര മുഴുമിപ്പിക്കാനാണ് താനീ ലോകത്തിലെത്തിയതെന്ന് രാഹുലന് അന്നേ അറിയാമായിരുന്നു. പ്രണയത്തെയായിരുന്നു അവന്‍ തിരിച്ചറിയാന് ശ്രമിച്ചത്. ലോകത്തിലെ ഏറ്റവും സുന്ദരമായ പൂവിനെ കണ്ടെത്തണം. ജാബാലയുമൊരുമിച്ചുള്ള ജീവിതമാണ് ആ പൂവെന്നാണവന് പ്രതീക്ഷിച്ചത്. പക്ഷേ, നിര്‍വാണമാണ് ആ പൂവെന്ന് യാത്രയുടെ തുടക്കത്തിലേ അവന് തിരിച്ചറിഞ്ഞു.’ പഠനം ഉപേക്ഷിച്ച്, നിര്‍ വാണത്തിലേക്കുള്ള പാത തേടിയായി രാഹുലന്റെ പിന്നീടുള്ള യാത്ര. ആസക്തിയുടെ കുതിരകളെ നിയന്ത്രിച്ച് ജീവിതത്തിന്റെ അര്‍ഥവും പൂര്‍ണ്ണതയും തേടാന്‍രാഹുലന് നിശ്ചയിച്ചു. താത്വികനായ കുശനിക്കാരന് അവനോടുപദേശിച്ചു: ‘നിനക്കുള്ള അറിവെല്ലാം ഉപേക്ഷിക്കുക’. ‘നിന്നാലാവുന്നതു നീ ചെയ്യുക. എന്നാലാവുന്നതു ഞാനും.’ ‘ലോകത്തിന്റെ കുശിനിക്കാരനാവുക!’ അതിനായി തന്റെ ഗുരുവിനെ കണ്ടെത്തുവാനായി അയാള് ഉപദേശിക്കുന്നു.

ഗുരുവായി രാഹുലന്റെ മുന്നിലെത്തുന്നത് ഒരു കരുവാത്തിപ്പെണ്ണാണ്. അവള്‍ പ്രണയത്തിന്റേയും രതിയുടേയും താന്ത്രികത അവന് വെളിപ്പെടുത്തിക്കൊടുക്കുന്നു. രാഹുലന്റെ യാത്ര തുടരുന്നു. തന്റെ നിസ്സഹായതയില്‍ മുന്‍പൊരിക്കല്‍ കൈയ്യൊഴിഞ്ഞ കപിലയേയും ഒടുവില് ജാബാലയേയും രാഹുലന് കണ്ടുമുട്ടുന്നുണ്ട്. ആസക്തികളില് മുഴുകാതെ നിര്‍ വാണത്തിന്റെ പാതയില് അചഞ്ചലനായി നില്ക്കുന്നവരിലേക്ക് അവരാഗ്രഹിക്കുന്ന നന്മകള് എത്തിച്ചേരും എന്ന സന്ദേശത്തോടെയാണ് നോവല് അവസാനിക്കുന്നത്.

ദാര്‍ശനികതയില്‍ കേന്ദ്രീകൃതമായ മലയാള നോവലുകള്‍ വിരളമാണ്. സി രാധാകൃഷ്ണന്റേയും ഒ വി വിജയന്റേയും ബഷീറിന്റേയും വിലാസിനിയുടേയും നോവലുകളിള്‍ നാമത് കണ്ടിട്ടുണ്ട്. എന്നാല്‍പ്രണയത്തിന്റെ മൂന്നാംകണ്ണ് ആദ്യാവസാം ഒരു ദാര്‍ശനിക നോവലാണെന്ന് പറയാം. ഞാനെവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു? ജീവിതത്തിന്റെ അര്‍ഥമെന്ത്? പാപപുണ്യങ്ങള്‍, കര്‍മ്മം, മരണം, മോക്ഷം, നിര്‍ വാണം എന്നിങ്ങനെ ഏറെ വിഷയങ്ങള്‍ വിശകനം ചെയ്യപ്പെടുന്നുണ്ട് ഈ നോവലില്‍ അതിനാല്‍ തന്നെ, ഭൂരിഭാഗം സമയത്തും നോവല്‍ വായന വായനക്കാരന്റെ സജീവ പങ്കാളിത്തം ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ പറയുന്നതുകൊണ്ട് ഈ ദാര്‍ശനികത ബുദ്ധിജീവികള്‍ക്ക് മാത്രം മനസ്സിലാവുന്നതാണെന്ന അര്‍ഥമില്ല. ജിജ്ഞാലുവായ ഏതൊരു സാധാരണ വായനക്കാരനും ഈ ചിന്തകള്‍ പിന്തുടരാന്‍ കഴിയുന്ന വിധത്തിലാണ് ആഖ്യാനം. നര്‍വാണത്തിനായി പല ജന്മങ്ങള് കാത്തിരിക്കേണ്ടതില്ല. ഈ ജന്മത്തില് തന്നെ നമുക്കത് പ്രണയത്തിന്റെ പാതയിലൂടെ കൈവരിക്കാമെന്ന ഒറ്റമൂലിയും ഈ നോവല് വായനക്കാര്ക്ക് മുമ്പില് അവതരിപ്പിക്കുന്നുണ്ട്.

തീര്‍ത്തും ഉചിതവും ഫലപ്രദവുമായ പദങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും ലളിത സുന്ദര ഭാഷയില്‍ ഓരോ വാചകവും എഴുതുന്നതിനും നോവലിസ്റ്റ് കാണിച്ചിട്ടുള്ള ശ്രദ്ധ എടുത്തു പറയേണ്ടതാണ്. ഒരു കവി തന്റെ പ്രിയ കവിതയ്ക്കായി പദങ്ങള്‍ തെരഞ്ഞെടുക്കുന്ന ജാഗ്രത നോവലിലുടനീളം നോവലിസ്റ്റ് പുലര്‍ത്തിയിട്ടുണ്ട്. രൂപകങ്ങളും ബിംബകല്‍പ്പനയും ഫലപ്രദമായും അതേസമയം വ്യത്യസ്തത പുലര്‍ത്തിക്കൊണ്ടും നോവലിസ്റ്റിന് നിര്‍വഹിക്കാനാവുന്നുണ്ട്. നിലം, കലപ്പ, താമരപ്പൂവ്, ത്രിശൂലം, ഉടുക്ക്, അമ്പ് എന്നിങ്ങനെ കഥാസന്ദര്ഭത്തിനും കാലഘട്ടത്തിനും അനുയോജ്യമായ പ്രതീകങ്ങളെ ഉപയോഗിക്കുന്നതിലെ അനായാസതയും ഒഴുക്കും എടുത്തുപറയേണ്ടതാണ്. ശരീരത്തിന്റേയും രതിയുടേയും വര്ണ്ണനയുടെ ഇടങ്ങളില് മോഹന്കുമാര് കാണിക്കുന്ന കൈയ്യടക്കം അസൂയാര്ഹമാണ്.

കാലത്തെ ഉചിതമായി അവതരിപ്പിക്കുന്നതിലും നോവലിസ്റ്റ് വിജയിക്കുന്നുണ്ട്. സ്ഥലനാമങ്ങളും പാത്രനാമങ്ങളും മാത്രമല്ല, പശ്ചാതല വര്ണ്ണനയിലും സംഗീതോപകരണങ്ങളിലും കഥാപാത്രങ്ങളുടെ ചിന്താരീതിയിലും കാലത്തെ കൂടെ നടത്താന് ഗ്രന്ഥകര്ത്താവ് നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുന്നുണ്ട്. സ്ത്രീ കാമനകളുടെ ആഴങ്ങളിലേക്ക് യാത്ര ചെയ്ത് നിഗൂഡമായ രഹസ്യങ്ങളുടെ ചുരുള് ഒന്നൊന്നായി വിടര്‍ത്തി, സ്ത്രീ ശക്തിയാണ് എന്ന യാഥാര്‍ഥ്യത്തിലേക്ക് നോവലിസ്റ്റ് വായനക്കാരെ നയിക്കുന്നു.

‘പുരുഷനും സ്ത്രീയും… സഹയാത്രികരാണിവര്‍. ഈ യാത്രയില്‍ അവന് മുന്നിലോ അവ്ള്‍ പിന്നിലോ ആയിരുന്നില്ല. അവനൊപ്പമായിരുന്നു അവള്‍. അഥവാ, അവള്‍ക്കൊപ്പമായിരുന്നു അവന്‍’ രാഹുലനും കരുവാത്തിപ്പെണ്ണും അങ്ങനെയായിരുന്നു യാത്ര ചെയ്തിരുന്നത്. വീട്ടിനകത്ത് മുഷിഞ്ഞിരുന്ന് കാമുകന്റെ വരവ് പ്രതീക്ഷിച്ച് ചുമ്മാ ഇരിക്കുന്ന പഴഞ്ചന് കാമുകിയല്ല ജാബാലയും. സാര്‍ത്ഥവാഹകനായി രാഹുലന് പോകുമ്പോള്‍ ഇണയായും തുണയായും കൂടെ പോകാനുറച്ച അവള്‍ ഒരു സാര്‍ത്ഥവാഹകയാവാനുള്ള ശേഷി സംഭരിക്കുന്നുണ്ട്. രാജ്യത്തിന് വേണ്ടി, തന്റെ പിതാവിന്റെ ആഗ്രഹത്തിന് വേണ്ടി തന്റെ സ്വപ്നങ്ങളെ ത്യജിക്കാന് കരുത്ത് കാണിക്കുന്ന അവള്‍ ആവശ്യസമയത്ത് നേതൃത്വമേറ്റെടുക്കാനും തയ്യാറാവുന്നുണ്ട്. കാമത്തിന്റെ പ്രേരണയാലാവാം തന്റെ കാത്തിരിപ്പ് എന്ന ചിന്തയെ തള്ളിക്കളയാതെ, കപില എന്ന സ്ത്രീ രാഹുലനെ സ്വതന്ത്രനാക്കുന്നത് ഇങ്ങനെ ചിന്തിച്ചാണ്. ‘ഒഴുകാന് വെമ്പുന്ന നീരൊഴുക്കിനെ തടുത്തു നിര്‍ത്തുന്നത് ശരിയോ? അതൊഴുകട്ടെ. അനുസ്യൂതമൊഴുകട്ടെ. ആ ഉറവക്കു ചാലു കീറുകയാവും തന്റെ ദൗത്യം.’ ഇങ്ങനെ അവള് നിശ്ചയിക്കുമ്പോള് ഇത് അവളുടെ ശക്തിയില് നിന്നാണ് ഗ്രന്ഥകാരന് സാധ്യമാക്കുന്നത്. നിര്വ്വാണത്തിലേക്കുള്ള പാതയിലേക്ക് രാഹുലനെ നയിച്ച കരുവാത്തിപ്പെണ്ണും രാഹുലനെ സ്വതന്ത്രനാക്കുകയാണ്; അവള്ക്ക് അവനെ സ്വന്തമാക്കാമായിരുന്നെങ്കിലും.

ലിംഗസമത്വത്തിന്റെ വെളിച്ചം ഈ നോവലില്‍ ധാരാളമുണ്ട്. ‘കാമത്തിന്റെ വിഷപ്പുക തുപ്പിവിടാനുള്ള ആകാശമല്ല സ്ത്രീ. കാമത്തിന്റെ മേദസ്സ് വിസര്‍്ജ്ജിക്കാനുള്ള ഉടലുമല്ലവള്‍’ എന്ന് ഒരിടത്തും, ‘രണ്ടു കൈകള് കൂപ്പുന്നത് പോലെ രണ്ടു ഉടലുകള്… പ്രാര്‍്ഥന പോലെ പ്രണയത്തില്‍ ഒന്നാവുന്നു’ എന്ന് മറ്റൊരിടത്തും വായിക്കാനാവും. ഇരുവരും തുല്യം. പുരുഷനും ശക്തിയും സമഭാവനയില്‍ വിലയം പ്രാപിക്കുന്ന നിമിഷം.’ലൈംഗികത ലൈംഗികതയ്ക്കു വേണ്ടിയോ?’ എന്ന ചോദ്യവും ഈ നോവല്‍ ഉന്നയിക്കുന്നുണ്ട്. അല്ല, അതങ്ങനെയല്ല. ‘സൃഷ്ടിയിലും സംഹാരത്തിലും വേരുകളൂന്നിയ മഹാധ്യാനമാണ് മൈഥും. സൃഷ്ടിയിലേക്ക് തുറക്കുന്ന വാതിലാണവ. സംഹാരത്തിലേക്കടയുന്നതും. മൈഥുനം ഹോമമാണ്. പ്രണയമാകുന്ന യാഗവേദിയിലെ ഹോമം. അഗ്‌നി സ്ത്രീയാണ്. പുരുഷന്‍ ഹവിസ്സും… പ്രണം പ്രകൃതിയും പുരുഷനുമായുള്ള ലയനമാണ്. ദിവ്യമാണത്. പ്രണയത്തിന്റെ പാരമ്യതയിലേ അതാകാവു. പ്രണയത്തിന്റെ കൊടുമുടികളിലേ അത് സംഭവിക്കാവു. ഉദാത്തമായ പ്രണയം. ഉപാധികളില്ലാത് പ്രണയം.’

ഒന്നും അപൂര്ണ്ണമായിരിക്കുന്നത് നന്നല്ല. അജ്ഞതയും നന്നല്ല. ‘ഏതൊന്നിനെയാണോ അറിയാത്തത്, അതിനെ ആഴത്തില് അറിയുക.’ ‘പ്രണയത്തെ അറിഞ്ഞ് അതില് മുഴുകുമ്പോള് നിര്വ്വാണത്തിലേക്കുള്ള പാതയാകാമത്’ എന്ന് നോവലില് ഒരിടത്ത് പറയുന്നു. വേറൊരിടത്ത് നോവലിസ്റ്റ് പറയുന്നു: ‘നീയോര്ക്കുക; മൈഥുനം രണ്ടുടലുകള് തമ്മിലല്ല, രണ്ടാത്മാക്കള് തമ്മിലാവണം. ഉടലുകള് ഉപാധികളാണ്. പ്രണയത്തിലേക്കുള്ള പാലം. നിര്വ്വാണത്തിലേക്കും.’

മനുഷ്യന്റെ സ്വപ്നങ്ങളും അന്വേഷണ ത്വരയും കര്ത്തവ്യങ്ങളും തമ്മിലുള്ള ഒരു മാറ്റുരച്ചു നോക്കലിനും ഈ നോവല് വേദിയാകുന്നുണ്ട്. ‘പുഴ ആരോടും സമുദ്രത്തിലേക്കുള്ള വഴി ചോദിക്കുന്നില്ല.’ ശാക്യദേവന് പറഞ്ഞതുപോലെ, നിരന്തരമായ യാത്രയിലാണ് രാഹുലന്. പലപ്പോഴും കടമകള് അവന്റെ യാത്രയ്ക്ക് കുറുകെ വരുന്നുണ്ട്. കടമകള് അന്വേഷണത്തിന് തടസ്സമാകുമ്പോള് ഏതു വഴിയാണ് സ്വീകരിക്കേണ്ടത് എന്ന ചോദ്യം നേരിട്ടല്ലാതെ പലവട്ടം ആവര്ത്തിക്കുന്നുണ്ട് നോവലിസ്റ്റ്. പലപ്പോഴും കടമകളെന്ന പേരില് നമ്മിലേക്കെത്തുന്നത് മറ്റുള്ളവരുടെ സ്വപ്നങ്ങളാണ്. രാഹുലന്റെ അമ്മ പറയുന്നു. ‘മകനെ, വാണിക് നിന്റെ വരവിനായി നാളുകളെണ്ണി കാത്തിരിക്കുകയാണ്. നിനക്കറിയാമോ, പിറക്കാതെ പോയ മകനാണ് നീയങ്ങോര്ക്ക്. വരുന്ന ശ്രാവണത്തിന്റെ വാണിക്കിന്റെ മഹാര്ത്ഥം പുറപ്പെടുമ്പോള് എന്റെ മകന് അതിന്റെ അമരത്തുണ്ടാവണം.’ വാണിക്കിന്റെ സ്വപ്നം അമ്മയിലൂടെ രാഹുലന്റെ കടമയാവുകയാണ്.

മുതിര്ന്ന വിലക്ക് ലേലത്തില് പിടിച്ച വൃദ്ധപ്രഭുവിന്റെ ഭാര്യയാവാന് നിശ്ചയിക്കപ്പെട്ട കപില പറഞ്ഞു: ‘എനിക്കയാളെ മതി’. രാഹുലനെ. പിന്നൊരിക്കല് ‘ജീവിതത്തില് മറന്ന് നിര്വ്വാണത്തിന്റെ പിന്നാലെ പോകാന് ഞാനൊരുക്കമല്ല. ആര്ക്കുവേണ്ടി?’ എന്ന് അവളെക്കൊണ്ട് ചോദിപ്പിച്ച നോവലിസ്റ്റ്, അത് അവളിലെ കാമത്തിന്റെ സ്വപ്നമായിരുന്നു, രാഹുലന്റേതല്ല എന്ന് ഉടനെ തെളിച്ചു പറയുന്നുണ്ട്. ഗ്രാമീണരുടെ സ്വപ്നങ്ങള്ക്കായി സ്വന്തം സ്വപ്നങ്ങള് മറക്കാന് തയ്യാറാവുന്ന ജാബാലയേയും നമുക്ക് നോവലില് കാണാം. എന്നാല്, ഒഴുകുന്ന നദിയെ തടയരുത്, അന്വേഷണത്തെ വഴി മുടക്കരുത് എന്ന കപിലയുടെ തിരിച്ചറിവിലൂടെയാണ് ഗ്രന്ഥകര്ത്താവ് തന്റെ ആശയം വ്യക്തമാക്കുന്നത്. അവളുടെ ത്യാഗം വ്യര്ഥമാകുന്നില്ല. ‘നിന്റെ തൃഷ്ണയുടെ അവസാനത്തെ വേരും അറ്റുപോകുമ്പോള് ഞാന് നിന്നെക്കാണാന് വരും’ എന്ന് രാഹുലനെക്കൊണ്ട് നോവലിസ്റ്റ് പറയിക്കുന്നുണ്ട്.

ദര്ശനാത്മകവും ആഖ്യാന കേന്ദ്രീകൃതവുമാണ് പ്രണയത്തിന്റെ മൂന്നാംകണ്ണ്. തീര്ത്തും ലളിതമായ ഒരു കഥാതന്തുവിനെ മനസ്സില് തട്ടുന്ന വിധം അവതരിപ്പിക്കുന്നതിനിടെ അന്വേഷണത്തിന്റെ വിത്തുകളും അറിവിന്റെ വെളിച്ചവും വായനക്കാരുടെ മനസ്സിലേക്ക് പകരുകയാണ് നോവലിസ്റ്റ്. തികഞ്ഞ അച്ചടക്കത്തോടെയുള്ള നല്ല ഭാഷാശൈലി വായന വേറിട്ടൊരു അനുഭവമാക്കുന്നു. കവിത പോലെ സുന്ദരവും കടല്‌പോലെ ആഴമുള്ളതും. ആസ്വദിച്ച് വായിക്കാനും അന്വേഷണോന്മുഖമായി ചിന്തിക്കാനും തെളിമയാര്ന്ന ബോധത്തോടെ ധ്യാനിക്കാനും ഉപകരിക്കുന്നതാണ് ഈ നോവല്. ഒരു ക്ലാസിക്ക് നോവലിന് വേണ്ട എല്ലാ ചേരുവകളും ചേര്‍ത്തൊരുക്കിയതാണ് ദാര്‍ശനികതയുടെ ആഴങ്ങള്‍് തേടുന്ന ഈ നോവല്‍ പ്രണയത്തിന്റെ മൂന്നാം കണ്ണ്.”


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>