പുത്തനറിവും വിജ്ഞാനവും പുതിയ കാഴ്ചപ്പാടുകളും സമ്മാനിക്കുന്ന പുസ്തകങ്ങളാണ് മലയാള സാഹിത്യലോകത്ത് നിറഞ്ഞുനില്‍ക്കുന്നത്. അവയെല്ലാം തന്നെ വായനക്കാര്‍ക്ക് പ്രിയപ്പെട്ടതുമാണ്. ഇന്റര്‍ നെറ്റിലും മൊബൈലുകളിലും മാത്രം ജീവിതമുഴിഞ്ഞുവെച്ച യുവജനതപോലും നല്ലപുസ്തകങ്ങള്‍ വായിക്കാന്‍ സമയം കണ്ടെത്തുന്നുഎന്നതാണ് വാസ്തവം. പോയവാരവും മലയാള വായനക്കര്‍ ഹൃദയത്തിലേറ്റിയത് അത്തരം വിജ്ഞാനപ്രദമായ പുസ്തകങ്ങളാണ്. മലബാറിലെ ഭക്ഷണധൂര്‍ത്തിന്റെ ചിത്രം വരച്ചുകാട്ടിയ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി. ജീവിതത്തിലെ ഓരോ നിമിഷങ്ങളും സന്തോഷകരമാക്കി മാറ്റിയ ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, ആരാച്ചാരായി പെണ്‍സമൂഹത്തിന്റെ കരുത്ത് തെളിയിച്ച ചേതനാ ഗൃദ്ധാമല്ലിക്കിന്റെ കഥപറഞ്ഞ കെ ആര്‍ മീരയുടെ ആരാച്ചാര്‍, എല്‍ ഡി സി ടോപ്പ് റാങ്കര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്നിവയാണ് പുസ്തകവിപണിയില്‍ വായനക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞപുസ്തകങ്ങള്‍.
കേരളചരിത്രത്തിലെ കള്ളക്കഥകള്‍ തിരുത്തിയ എം ജിഎസ് നാരായണന്റെ കേരളചരിത്രത്തിലെ പത്ത് കള്ളക്കഥകള്‍, കഥകള്‍ ഉണ്ണി ആര്‍, ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, സോണിയാ റെഫീക്കിന്റെ ഹെര്‍ബേറിയം, എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി, മീരയുടെ നോവല്ലകള്‍, ബെന്യാമിന്റെആടുജീവിതം , ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍, ലോകത്തെ മാറ്റിമറിച്ച പ്രസംഗങ്ങള്‍, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ഉമാദത്തന്റെ കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം എന്നിവയും ആളുകള്‍ തേടിയെത്തിയ പുസ്തകങ്ങളാണ്.
എത്ര പുതിയ പുസ്തകങ്ങള്‍ വന്നാലും എന്നെന്നും നിലനില്‍ക്കുന്ന കുറെ പുസ്തകങ്ങളുണ്ട് മലയാളത്തില്‍. മലയാളസാഹിത്യത്തെ ലോകപ്രശസ്തിയിലേക്ക് ഉയര്‍ത്തിയ ക്ലാസിക് കൃതികളാണവ. ഇവയില്‍ എന്നും മുന്നില്‍ നില്‍ക്കുന്നത് ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ്. തൊട്ടുപിന്നിലായി മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി, പി കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, എം ടിയുടെ രണ്ടാമൂഴം, മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍,ബഷീറിന്റെ ബാല്യകാല സഖി, ഒരു സങ്കീര്‍ത്തനം പോലെ എന്നിവയാണ്.
മലയാള പുസ്തകങ്ങള്‍പോലെതന്നെ വിവര്‍ത്തനകൃതികളും ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. പൗലോകൊയ്‌ലോയും, കലാമും ഒക്കെയാണ് അവരുടെ ഇഷ്ട എഴുത്തുകാര്‍. അതുകൊണ്ടുതന്നെ ഇരുവരുടെയും
പുസ്തകങ്ങളാണ് ഏറെയും വിറ്റുപോയത്. കലാമിന്റെ അഗ്നിച്ചിറകുകള്‍ , പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്, ചാരസുന്ദരി, പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍, മസ്തിഷ്‌കം കഥപറയുന്നു തുടങ്ങിയ പുസ്തകങ്ങളും അവയില്‍പ്പെടുന്നു.