Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

വകുപ്പുതല പരീക്ഷകള്‍ക്കായി തയ്യാറെടുക്കാം

$
0
0

ksrകേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ജീവനക്കാരെ സംബന്ധിച്ച് വകുപ്പുതല പരീക്ഷകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സര്‍വീസിലുള്ള എല്ലാ ജീവനക്കാരും അവശ്യം പാസാവേണ്ട പൊതുവായ പരീക്ഷകളുണ്ട്. ഇതിനൊപ്പം ഓരോ വകുപ്പിനും മാത്രമായുള്ള പ്രത്യേകം പരീക്ഷകളും നടത്തുന്നു. പ്രൊബേഷന്‍ പൂര്‍ത്തിയാക്കാനും, പ്രൊമോഷനുമായി എല്ലാ ജീവനക്കാരും പാസാവേണ്ട പരീക്ഷകളെ ‘അക്കൗണ്ട് ടെസ്റ്റുകള്‍’ എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലോവര്‍, ഹയര്‍ എന്നീ വകഭേദങ്ങള്‍ ഈ പരീക്ഷകള്‍ക്കുണ്ട്. കേരള സര്‍വീസ് ചട്ടങ്ങള്‍ (കെ.എസ്.ആര്‍.) കേരള ട്രഷറി കോഡ് (കെ.ടി.സി.) കേരള ഫിനാന്‍ഷ്യല്‍ കോഡ് (കെ.എഫ്.സി.) ഇന്‍ട്രൊഡക്ഷന്‍ ടു ഇന്ത്യന്‍ ഗവണ്‍മെന്റ് അക്കൗണ്ട്‌സ് ആന്റ് ഓഡിറ്റ് എന്നിങ്ങനെ നാല് വിഷയങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.

നേടിയെടുത്ത ജോലി സ്ഥിരപ്പെടുന്നതിനും സ്ഥാനക്കയറ്റം ലഭിക്കുന്നതിനും വകുപ്പുതല പരീക്ഷകള്‍ വിജയിച്ചേ മതിയാകൂ. പലപ്പോഴും പി.എസ്.സി നടത്തുന്ന പൊതുപരീക്ഷകളേക്കാള്‍ വാശിയേറിയ മത്സരമാണ് ഇത്തരം പരീക്ഷകളില്‍ നടക്കാറുള്ളത്. അതുകൊണ്ടുതന്നെ ചിട്ടയായ പരിശീലനം ഈ രംഗത്തും ആവശ്യമാണ്. ഇപ്പോഴാകട്ടെ വതുപ്പുതല പരീക്ഷ പടിവാതിക്കല്‍ എത്തി നില്‍ക്കുകയാണ്.

അതിബൃഹത്തും, നിരന്തരം പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ നിയമാവലികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഓരോ വകുപ്പിന്റെയും ഭരണസംവിധാനം. അവയില്‍ നിന്ന് പ്രധാനപ്പെട്ടതും നിത്യോപയോഗപ്രദവുമായവ തിരഞ്ഞെടുത്ത് വളരെ ലളിതമായ രീതിയില്‍ വിശകലനം ചെയ്ത് അവതരിപ്പിക്കുകയാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ എന്ന പുസ്തകം. ഭരണഭാഷ മലയാളമാക്കിയ ഈ സാഹചര്യത്തില്‍ ഏറ്റവും പ്രസക്തിയുള്ള റഫറന്‍സ് ഗ്രന്ഥമാണിത്.

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവ്യവസ്ഥകളെക്കുറിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതും സര്‍ക്കാര്‍ അംഗീകാരമുള്ളതുമായ ഗ്രന്ഥമാണ് ശ്രീമന്ദിരം തയ്യാറാക്കിയിട്ടുള്ള കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍. ശ്രീമന്ദിരത്തിന്റെ മകന്‍ ഡോ. എസ്. രാജു കൃഷ്ണന്‍ പരിഷ്‌കരിച്ച് വിപുലീകരിച്ച പുതിയ ksrപതിപ്പില്‍ 2016 സെപ്തംബര്‍ വരെയുള്ള എല്ലാ ഭേദഗതികളും- 2016 ലെ ശമ്പളപരിഷ്‌കരണം,ബത്തകളുടെ പരിഷ്‌കരണം, പെന്‍ഷന്‍ / കുടുംബപെന്‍ഷന്‍ പരിഷ്‌കരണം, എല്ലാ മേഖലയിലെയും പ്രധാനപ്പെട്ട ഉത്തരവുകള്‍, ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷയുമായി ബന്ധപ്പെട്ട സാമാന്യ വിവരങ്ങള്‍, മുന്‍കാല ചോദ്യപേപ്പറുകള്‍ തുടങ്ങി നിരവധികാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സര്‍ക്കാര്‍വകുപ്പുതല പരീക്ഷകള്‍ക്കും ഇതര സര്‍വ്വീസ് കാര്യങ്ങള്‍ സുഗമമായി കൈകാര്യംചെയ്യുന്നതിനും അനുയോജ്യമായ രീതിയില്‍ അവതരിപ്പിക്കുന്ന ഈ പുസ്തകം കേരള സര്‍വ്വീസ് റൂള്‍സിന്റെ സംഗ്രഹവും പ്രായോഗികവുമായിട്ടുള്ള പഠനംകൂടിയാണ്. വകുപ്പുതലപരീക്ഷകള്‍ക്ക് വഴികാട്ടിയായ ഈ പുസ്തകത്തിന്റെ നാപ്പത്തിയേഴാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>