Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

ദലിത് സംസ്‌കാരവും ആഗോള സമൂഹവും

$
0
0

pradeepan
മലയാളത്തിലെ ദലിത്പക്ഷരചനകളിലൂടെ അറിയപ്പെടുന്ന എഴുത്തുകാരനായിരുന്നു ഡോ പ്രദീപന്‍ പാമ്പിരിക്കുന്ന്. സംസ്‌കൃത പാരമ്പര്യത്തിലുള്ള ഇന്ത്യന്‍ ജ്ഞാന സൗന്ദര്യ സങ്കല്പങ്ങളെ വിധേയമാക്കുകയും അവയ്ക്ക് സമാന്തരമായി വളര്‍ന്നുവരുന്ന കീഴാള-ദലിത് വ്യവഹാര ലോകത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്ന ലേഖനങ്ങളാണ് അധ്യപകന്‍, പ്രഭാഷകന്‍, നിരൂപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ പ്രദീപന്‍ പാമ്പരികുന്ന് എഴുതിയിട്ടുള്ളത്. ഈ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി 2011ല്‍ ദലിത് സൗന്ദര്യശാസ്ത്രം എന്ന പുസ്തകം ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുകയുണ്ടായി. അദ്ധ്യാപകവൃത്തിക്കും സാഹിത്യ ജീവിതത്തിനും വിടനല്‍കി അകാലത്തില്‍ പൊലിഞ്ഞുപോയ പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ലേഖനസമാഹാരത്തില്‍ നിന്നൊരുഭാഗം..

ദലിത് സംസ്‌കാരവും ആഗോള സമൂഹവും –Every human problem must be considered from the stand point of time. (Black skin, with marks)

ചരിത്രപരമായ സാഹചര്യങ്ങളാല്‍ പാര്‍ശ്വവത്കൃതരായ ജനത സ്വയം അവരുടെ പാരമ്പര്യത്തിന്റെ കാവല്‍ക്കാരാവേണ്ടതില്ല. ലോകം ഫ്യൂഡലിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്കും മുതലാളിത്തവും സാമ്രാജ്യത്വവും അനിവാര്യമായ ആഗോളവത്കരണത്തിലേക്കും പരിണമിച്ചുകൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ ദലിതര്‍ മാത്രം എന്തിന് അവികസിതമായ കാലത്തിന്റെ മുദ്രകള്‍ നിലനിര്‍ത്തണം. മൊബൈല്‍ ഫോണുമായി നടക്കുന്ന ആദിവാസി നിങ്ങളെ എത്ര ചിരിപ്പിക്കും? ഒരു ഭൂപരിധിക്കുള്ളില്‍ നിയമവും നീതിയും മാറിയിട്ടും മാറാതെ സ്വന്തം നാട്ടില്‍ ഇവര്‍ അന്യരായിത്തീര്‍ന്നതെങ്ങനെ? വിപണിയുടെയോ മൂലധനത്തിന്റെയോ അല്ല സംസ്‌കാരത്തിന്റെ ആഗോളവത്കരണമാണ് കീഴാളര്‍ക്കുമേല്‍ ആദ്യം സംഭവിച്ചത്. സ്വന്തം ജീവിതസാഹചര്യങ്ങളെല്ലാം അപരിഷ്‌കൃതമായിത്തോന്നുന്ന സാംസ്‌കാരികാധിനിവേശമാണ് കീഴാളര്‍ക്കുമേല്‍ സംഭവിച്ചത്. പ്രകാശിപ്പിക്കാനാവാത്ത സ്വത്വബോധമായി അവ രൂപാന്തരപ്പെട്ടു. കീഴാളകലകള്‍ ഫോക് അഥവാ നാടോടിയായി. അവരുടെ വാമൊഴി മാനക(standard)മല്ലാതായി. അറിവുകള്‍ അശാസ്ത്രീയമായി. സംസ്‌കാരത്തിലെ അവരുടെ പ്രതിനിധാനങ്ങള്‍പോലും സവര്‍ണാഖ്യാനങ്ങളാണ് രൂപപ്പെടുത്തിയത്. (ഓറിയന്റലിസത്തിന്റെ അതിവ്യാപ്തി!). പരസ്പരവിനിമയങ്ങളെ അപ്രസക്തമാക്കുന്ന ഏകധ്രുവീകരണമാണ് ഗ്ലോബലൈസേഷന്റെ ഏറ്റവും അപകടകരമായ വസ്തുതയെന്നത് ശരിയാണെങ്കില്‍ കീഴാളന്റെ വിഭവങ്ങള്‍ വേരോടെ പിഴുതെടുക്കപ്പെട്ടത് സവര്‍ണ സംസ്‌കാരത്തിന്റെ അപ്രതിരോധ്യമായ കടന്നുകയറ്റംമൂലമാണ്. കേരളം സവര്‍ണധ്രുവം സ്വീകരിച്ചു. മൂലധനത്തിന്റെയും കമ്പോളത്തിന്റെയും മനുഷ്യവിഭവശേഷിയുടെയും സ്വതന്ത്രമായ വികാസം കീഴാളരില്‍ സാധ്യമായില്ല.

സാമൂഹ്യാവസ്ഥയിലും ഏതാണ്ടിതുതന്നെയാണു സംഭവിച്ചിട്ടുള്ളത്. കാര്‍ഷികമേഖലയിലോ നിര്‍മാണമേഖലയിലോ തൊഴിലാളി അല്ലെങ്കില്‍ സര്‍ക്കാര്‍മേഖലയിലെ അധോമണ്ഡലങ്ങളിലെ ജോലി അതുമല്ലെങ്കില്‍ പരമ്പരാഗത തൊഴിലും കലയും. മറിച്ച് നിര്‍ണായകമായ രാഷ്ട്രീയാധികാരത്തിന്റെ മണ്ഡലത്തിലോ സാമ്പത്തികാധികാരത്തിലോ ദലിതരില്ല. അഥവാ ഉണ്ടെങ്കില്‍ ദലിതരെന്ന നിലയില്‍ വിവേചനാധികാരം ഉപയോഗിക്കാനുള്ള രാഷ്ട്രീയപിന്‍ബലമില്ല. ക്ഷേമരാഷ്ട്രമെന്ന സങ്കല്പത്തിന്റെ തണലില്‍ പൊതുമേഖലമാത്രം ആശ്രയമായിരിക്കെ ഈ ദരിദ്ര ദലിതനെങ്ങനെ ഉദാരവത്കൃതനാവും. ഇല്ലാത്ത മൂലധനം വികസിക്കുന്നതെങ്ങനെ? ബൗദ്ധികവും സാംസ്‌കാരികവുമായ വിഭവശേഷിയെ വരേണ്യമായ കമ്പോളം സ്വീകരിക്കുകയില്ലല്ലോ. അവിടെ സവര്‍ണരുചികളും സൗന്ദര്യവുമാണ് വിപണനം ചെയ്യപ്പെടുന്നത്. കേരളീയ സംസ്‌കാരത്തിലും കമ്പോളത്തിലുമുള്ള സവര്‍ണാപകോളനീകരണമാണ് ആദ്യം സംഭവിക്കേണ്ടത്.

കേരളീയസംസ്‌കാരത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ ചില പ്രധാന വസ്തുതകള്‍കൂടി കണക്കിലെടുക്കേണ്ടതുണ്ട്. സവര്‍ണ-കീഴാള അധഃസ്ഥിത സംസ്‌കാരങ്ങള്‍ തമ്മില്‍ നിലനിന്ന അതിര്‍ത്തിരേഖകളെന്തായിരുന്നു? ജാതീയമായ തീണ്ടല്‍ നിലനിന്നിരുന്നുവെങ്കിലും തൊഴില്‍പരമായ ബന്ധം നിലനിന്നിരുന്നു. ജാതിക്കോളനികള്‍ നിലനിന്നിരുന്നില്ല. ഒരേ ജാതിവ്യവസ്ഥയുടെ വിരുദ്ധ ധ്രുവങ്ങളില്‍നിന്നാണ് രണ്ടു വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങള്‍ രൂപപ്പെട്ടത്. കീഴാളസമൂഹത്തിനുള്ളിലും ജാതീയത നിലനിന്നിരുന്നു. ഒരേ പൊതുനിയമങ്ങളാണവയുടെ അടിസ്ഥാനം. പ്രായോഗികതയില്‍ ഏറ്റക്കുറച്ചിലുണ്ടായിരുന്നുവെന്നു മാത്രം. കീഴാളത(sbaltern) എന്ന് ഇന്നു നാം മനസ്സിലാക്കുന്ന ആശയംതന്നെ പില്‍ക്കാലത്ത് വന്നുചേര്‍ന്നതാണ്. ലോഗന്‍ ‘അടിയാളര്‍’ എന്നുപറയുന്നത് ‘ചെറുമരെ’ മാത്രമാണ് എന്നു കാണാം( മല ബാര്‍ മാന്വല്‍). എല്ലാ ജാതിയും ഒരേ പ്രാകൃതവ്യവസ്ഥയുടെ ഇരകള്‍കൂടിയായിരുന്നു. നമ്പൂതിരിമാര്‍ക്കിടയില്‍പോലും പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ഉണ്ടായത് ഇതിന്റെ ഫലമാണ്. പുതിയ ലോകക്രമം സൃഷ്ടിക്കാന്‍ ജാതിയെ ആദര്‍ശവത്കരിക്കുകവഴി കീഴാളര്‍ക്കുപോലും സാധ്യമല്ല എന്നാണിതിന ര്‍ത്ഥം. അതിനാല്‍ ജാതിവിരുദ്ധതയിലൂന്നുന്ന അധഃസ്ഥിത ജീവിതാവബോധത്തില്‍നിന്നാണ് ദലിത് പ്രത്യയശാസ്ത്രം രൂപപ്പെടുന്നത്. ഇത് ജാതിക്കൂട്ടായ്മയ്ക്കു പുറത്ത് അറിവുകള്‍ എത്രമാത്രം പ്രയോഗക്ഷമമാണെന്നതാണ് ജ്ഞാനത്തെ പ്രസക്തമാക്കുന്ന ഘടകം. വ്യവസായ സമൂഹത്തിനുമുമ്പുള്ള വികസനവീക്ഷണമല്ല അവയ്ക്കുശേഷം നിലനില്‍ക്കുക. അധഃസ്ഥിത ജാതികളുടെ(സവര്‍ണരുടെയും) ആവാസവ്യവസ്ഥാപരമായ അറിവുകള്‍ ഫ്യൂഡല്‍ക്കാലവുമായി ബന്ധപ്പെട്ടതാണ്. അവ ആഗോളവത്കരണത്തിന്റെ കാലത്തിനു ബദലല്ല. എന്നാല്‍ തികച്ചും പ്രധാനപ്പെട്ട കാര്യം മുതലാളിത്തപരമായ വികസനനയത്തിനു ബദലായ ദിശാബോധം അധഃസ്ഥിത ജീവിതവും പ്രത്യയശാസ്ത്രവും ഉള്‍ക്കൊള്ളുന്നുണ്ടെന്നതാണ്. അത് സവര്‍ണ പ്രത്യയശാസ്ത്രത്തില്‍നിന്ന് വ്യത്യസ്തമായി സാമൂഹ്യനീതിയുടേതാണ്. അത് അടിസ്ഥാനപരമായി അധ്വാനത്തോടും പ്രകൃതിയോടും ബന്ധപ്പെട്ടിരിക്കുന്നു. ഭൗതികതയിലൂന്നിനില്‍ക്കുന്ന ആത്മീയതയാണതിന്റേത്. ദരിദ്രനെയല്ല ദാരിദ്ര്യത്തെയാണ് നിര്‍മാര്‍ജനം ചെയ്യാന്‍ ശ്രമിക്കുന്നത്. വലിയ അണകെട്ടുകള്‍ക്കടുത്തുനിന്ന് ആട്ടിപ്പായിക്കപ്പെടുന്നവന്റെ വികസനസങ്കല്പം അണ കെട്ടുന്നവന്റേതായിരിക്കുകയില്ല. നൂറ്റാണ്ടുകളായി ഭൂമിയും മനുഷ്യാധ്വാനവുമായി ബന്ധപ്പെട്ടിരിക്കുന്ന ദലിതന്റെ വികസനത്തെക്കുറിച്ചുള്ള ഈ ദിശാബോധമാണ് ഇന്നു പ്രസക്തമായിരിക്കുന്നത്. പട്ടിണികിടന്ന് അവര്‍ സൃഷ്ടിച്ച വിളയാണ് ലോകത്തെ തീറ്റിപ്പോറ്റിയത്. അവരുടെ കുടിവെള്ളം നഷ്ടപ്പെടുത്തിയ വൈദ്യുതിയാണ് നിങ്ങളെ വെളിച്ചത്തിരുത്തിയത്(കണക്കുകള്‍ അരുന്ധതിറോയി നല്‍കിയിട്ടുണ്ട്). കളിയായി ഒരു പ്രകൃതിചികിത്സക്കാരന്‍ പറയുകയുണ്ടായി, ”ഇവിടെ എങ്ങനെ സോഷ്യലിസം വരും? കമ്യൂണിസ്റ്റുകാരന്‍പോലും ഒരുനേരം 4 പേര്‍ക്കുള്ള ഭക്ഷണം കഴിക്കുന്നുണ്ട്.”

സ്വകാര്യവത്കരണവും ദലിതരും

കാര്‍ഷികമേഖലയിലെയും നിര്‍മാണമേഖലയിലെയും തളര്‍ച്ചയോടൊപ്പം സ്വകാര്യവത്കരണവും വമ്പിച്ച പ്രതിസന്ധി ദലിതരില്‍ സൃഷ്ടിക്കുന്നുണ്ട്. സംവരണത്തിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ എത്തിച്ചേരുന്ന വലിയ ഭൂരിപക്ഷത്തിനും സ്വകാര്യമേഖലയില്‍ അതുപോലെ പ്രവേശിക്കാന്‍ കഴിയില്ല. സംഭാവനയെന്ന പേരില്‍ നല്‍കേണ്ടിിവരുന്ന കൈക്കൂലി, വലിയ രാഷ്ട്രീയ നേതാക്കളുടെ ശുപാര്‍ശ ഇവ രണ്ടും സാധാരണക്കാരനില്ല. ഇവ രണ്ടുമില്ലാതെ ഒരു സ്വകാര്യമേഖലയും ദലിതന്റെ ജീവിതം രക്ഷിക്കാനുള്ള ബാധ്യത ഏറ്റെടുക്കില്ല. അഥവാ ദയകൊണ്ടു മാത്രം ലഭിക്കാവുന്ന ജീവിതം എത്രമാത്രം ആത്മാഭിമാനകരമാണ്. ഇവരേതു നാട്ടിലെ പൗരന്മാരാവും. അതിനാല്‍ സ്വകാര്യമേഖലയോടും സംവരണതത്ത്വങ്ങളോടും രാഷ്ട്രീയ വ്യവസ്ഥയോടുതന്നെയും പുതിയരീതിയിലുള്ള സമീപനങ്ങള്‍ അനിവാര്യമായി മാറിയിരിക്കുന്നു.

ഏതു ജനതയുടെയും ചരിത്രം നിര്‍ണായകമാവുന്നത് അവ പുതിയ കാലത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ സജ്ജമാവുമ്പോഴാണ്. കാലം ഇന്നെത്തിനില്‍ക്കുന്ന ദശാസന്ധിയില്‍ പഴയ ജാതി ഫ്യൂഡല്‍ മൂല്യങ്ങളിലോ സംസ്‌കാരത്തനിമയെക്കുറിച്ചുള്ള ഫോക്‌ലോറിസ്റ്റിക് മിഥ്യയിലോ രക്ഷാമാര്‍ഗങ്ങളില്ല. അതിജീവനത്തിന് ബദല്‍ വികസനത്തെച്ചൊല്ലിയുള്ള ദിശാബോധമാണാവശ്യം. അതാവട്ടെ ശാസ്ത്രം കൈവരിച്ചിട്ടുള്ള അത്ഭുതകരങ്ങളായ നേട്ടങ്ങളെ സാമൂഹ്യനീതിയുമായി ബന്ധിപ്പിക്കുന്നതാവണം. ദലിതന് സ്വന്തം ജീവിതത്തെയും സംസ്‌കാരത്തെയും ആഗോള സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാനാവശ്യമായ ആത്മാഭിമാനം നല്‍കുന്നതാവണം. അപ്പോഴാണ് ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും ഊന്നുന്ന പുതിയ ലോകക്രമം സൃഷ്ടിക്കപ്പെടുക. ഭൂമി ആര്‍ക്കും സ്വന്തമല്ല എന്ന് സിയാറ്റില്‍ ഗോത്രമൂപ്പന്‍ പറയും.”


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>