Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

മുക്കുറ്റി –കേരളത്തിലെ വൃക്ഷങ്ങളും ചെറുസസ്യങ്ങളും

$
0
0

mukkootyവനനശീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണെങ്കില്‍, വിലമതിക്കാനാവാത്ത മറ്റൊരു നഷ്ടം അസംഖ്യം സസ്യജാലങ്ങളുടെ വംശനാശമാണ്. ഇവയില്‍ ബഹുഭൂരിപക്ഷവും ഔഷധഗുണമുള്ളവയും ആരോഗ്യ സംരക്ഷണ മേഖലയിലടക്കം കുതിച്ചുചാട്ടത്തിനു വഴിതുറക്കുന്നവയുമാണ്. പ്രകൃതിക്കു മേലുള്ള മനുഷ്യന്റെ കൈകടത്തലുകള്‍ എല്ലാ സീമകളും ലംഘിക്കുമ്പോള്‍ അതുവഴിയുണ്ടാകുന്ന നഷ്ടം ഇനിവരാന്‍ പോകുന്ന തലമുറകള്‍ക്കു കൂടിയാണ്.

പല ഋതുക്കളില്‍ നമ്മുടെ മണ്ണില്‍ തഴച്ചുവളര്‍ന്ന് മലയാളിയുടെ ജീവിതത്തിലും സംസ്‌കാരത്തിലും സാന്നിദ്ധ്യമായ അനവധി സസ്യജാലങ്ങളുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ കാലാവസ്ഥയില്‍ നിന്ന് നമ്മുടെ കേരളമണ്ണിനെ mukkuttiവ്യത്യസ്തമാക്കുന്നതും ഹരിതാഭമാക്കുന്നതും നമ്മുടെ സസ്യജാലങ്ങളാണ്. ഈ സസ്യജാലങ്ങളാകട്ടെ നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. വൈവിധ്യപൂര്‍ണ്ണമായ നമ്മുടെ സസ്യ-വൃക്ഷജാലങ്ങളിലൂടെയുള്ള ഒരു യാത്രയാണ് മുക്കുറ്റി- കേരളത്തിലെ വൃക്ഷങ്ങളും ചെറുസസ്യങ്ങളും എന്ന പുസ്തകം.

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ ശയിക്കുന്ന കേരളം സസ്യവൈവിധ്യത്തിന്റെ പേരില്‍ സമ്പന്നമാണ്. ഇങ്ങനെ സമ്പുഷ്ടമായ ഒരോ സസ്യജാലങ്ങളും ഒന്നിനൊന്ന് വ്യത്യസ്തവും ഔഷധഗുണമുള്ളതാണ്. നാം നമ്മുടെ ചുറ്റുവട്ടത്ത് കണ്ടുമറന്നതും ഒരിക്കലും ഗൗനിച്ചിട്ടില്ലാത്തതുമായ മരങ്ങളുടെയും ചെടികളുടെയും സസ്യലതാദികളുടെയും സവിശേഷതകളും ഗുണങ്ങളും ഉപയോഗങ്ങളുമാണ് മുക്കുറ്റി – കേരളത്തിലെ വൃക്ഷങ്ങളും ചെറുസസ്യങ്ങളും എന്ന പുസ്തകത്തിന്റെ പ്രതിപാദ്യം. വിദ്യാര്‍ത്ഥകള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രയോജനപ്രദമാകുന്ന ഈ റഫറന്‍സ് ഗ്രന്ഥം പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തകരായ ഡോ.ടി ആര്‍ ജയകുമാരി, ആര്‍ വിനോദ്, എന്നിവര്‍ ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്.

കേരളം 60 എന്ന പുസ്തക പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് മുക്കുറ്റി – കേരളത്തിലെ വൃക്ഷങ്ങളും ചെറുസസ്യങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരള സംസ്ഥാനം രൂപീകൃതമായിട്ട് 60 വര്‍ഷങ്ങള്‍ പിന്നീടുമ്പോള്‍.., നാം എവിടെ എത്തി നില്‍ക്കുന്നു എന്ന അന്വേഷണമാണ് കേരളം 60 എന്ന പുസ്തക പരമ്പര. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ വിഷയമാണ് ഈ പരമ്പരയില്‍ ചര്‍ച്ചചെയ്യുന്നത്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>