നിരൂപകരും വായനക്കാരും ഈ വര്‍ഷം തിരഞ്ഞെടുത്തതും ചര്‍ച്ചചെയ്യപ്പെട്ടതുമായ പുസ്തകങ്ങള്‍ നിരവധിയാണ് അവയില്‍ ആത്മകഥാപുസ്തകങ്ങളും ഓര്‍മ്മപുസ്തകങ്ങളും ഉള്‍പ്പെടും. മികച്ചത് എന്ന് വിലയിരുത്തപ്പെട്ട 5 പുസ്തങ്ങള്‍ കഴിഞ്ഞദിവസം പരിചയപ്പെട്ടു.ഈ ഗണത്തില്‍പ്പെട്ട മറ്റ് ശ്രേദ്ധേയ പുസ്തകങ്ങളെ പരിചയപ്പെടാം.
മലയാളിമനസുകളെ ഓര്‍മ്മകളുടെ കുളിരണിയിച്ച ദീപാനിശാന്തിന്റെ ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകമാണ് നനഞ്ഞുതീര്‍ത്ത മഴകള്‍. താന്‍ നനഞ്ഞുതീര്‍ത്ത മഴകളെക്കിറിച്ചും ജീവിതവഴികളെക്കുറിച്ചും ഒരിക്കലും മടങ്ങിവരാത്ത നിമിഷങ്ങളെക്കുറിച്ചുമുള്ള ദീപയുടെ ഓര്‍മ്മകളാണ് പുസ്തകത്തിനാധാരം. ഫേസ്ബുക്കുറിപ്പുകളുടെ സമാഹാരമാണിത്.
നവോത്ഥാന മലയാള കഥയുടെ പിന്മുറക്കാരിലൊരാളും സാഹിത്യപരിഷത്ത് പ്രവര്‍ത്തകനുമായിരുന്ന ഒ.പി ജോസഫിന്റെ ഓര്‍മ്മക്കുറിപ്പുകളാണ് ഓടിയെത്തുന്ന ഓര്‍മ്മകള്‍. എഴുത്തിന്റെയും ജീവിതത്തിന്റെയും വൈയക്തികാനുഭവങ്ങള്‍ ഹൃദയാവര്‍ജ്ജകമായി ഇതില്‍ ആലേഖനം ചെയ്തിരിക്കുന്നു.
പൊതിച്ചോറ്
ആതുര ശുശ്രൂഷകള്‍ നടത്താനാഗ്രഹിക്കുന്നര്‍ക്ക് എന്നെന്നും പ്രചോദനമായി നിലകൊള്ളുന്ന പി.യു.തോമസിന്റെ ജീവിതം അക്ഷരങ്ങളില്‍ ആവാഹിച്ച് പ്രസിദ്ധീകരിച്ച ആത്മകഥയാണ് പൊതിച്ചോറ്. കടന്നുപോന്ന വഴിത്താരകളില്‍ പൂക്കളും മുള്ളുകളുമുണ്ടായിരുന്നെന്ന് പൊതിച്ചോറിലൂടെ തോമസ് വ്യക്തമാക്കുന്നു. തന്നെ വേദനിപ്പിച്ചവരെപ്പോലും കുറ്റപ്പെടുത്താതെ തന്റെ ജീവിതയാത്ര വെളിപ്പെടുത്തിക്കൊണ്ട് സഹായിച്ചവരെ നന്ദിപൂര്‍വ്വം സ്മരിക്കുന്നുണ്ട് അദ്ദേഹം. അപൂര്‍വ്വമായ ചിത്രങ്ങള്‍ സഹിതമാണ് തോമസ് സഹജീവികള്‍ക്കൊപ്പമുള്ള തന്റെ ജീവിതം വരച്ചിടുന്നത്. ഇതില്‍ നവജീവന്‍ ട്രസ്റ്റിന്റെ വളര്‍ച്ചയുടെ നാള്‍ വഴികളും അടയാളപ്പെടുത്തുന്നുണ്ട്.
രാഗംഭൈരവി
സവിശേഷമായ സംഗീത പാരമ്പര്യംകൊണ്ട് പ്രശസ്തമായ മട്ടാഞ്ചേരിയില്‍ പടിഞ്ഞാറെ വീട്ടില്‍ അബുവിന്റെയും പാത്തുമ്മയുടെയും മകനായി ജനിച്ച ഇബ്രാഹിം എന്ന ഉംബായിയുടെ ആത്മകഥയാണ് രാംഗംഭൈരവി. മട്ടാഞ്ചേരിയില്‍ ജനിച്ചുവളര്‍ന്നതും അവിടുത്തെ പ്രതിഭാധനരായ കലാകാരന്മാര്‍ക്കൊര്‍പ്പം സഹവസിക്കാന്‍ കഴിഞ്ഞതും പിന്നീട് സംഗീതലോകത്തിന്റെ. ഗസലിന്റെ ലോകത്തെ അറിയപ്പെടുന്ന പ്രതിഭയായിത്തീരാന്‍ കഴിഞ്ഞും ഉംബായി തന്റെ ജീവിതകഥയില്‍ അനുസ്മരിക്കുന്നു. ഉംബായിയുടെ ജീവിത കഥയിലൂടെ സാധാരണക്കാരും കൂലിവേലക്കാരും നിറഞ്ഞ മട്ടാഞ്ചേരി എന്ന ദേശത്തിന്റെ സംഗീതപ്പെരുമയുടെയും അവിടുത്തെ അറിയപ്പെടാതെപോയ കലാകാരന്മാരുടെ അതിരില്ലാത്ത സംഗീതപ്രണയത്തിന്റെയും കഥകൂടിയാണ് രാഗം ഭൈരവി എന്ന പുസ്തകം പറയുന്നത്.
രംഗശ്രീ
അമ്പതാം വയസ്സില്‍ തങ്ങളുടെ ആരാധകരെ അനാഥരാക്കിക്കൊണ്ട് തിരശ്ശീലയ്ക്കു പിന്നിലേക്ക് പിന്‍ വാങ്ങിയ പ്രശസ്ത കൂടിയാട്ട കലാകാരി മാഗി സതിയുടെ ആത്മകഥയാണ് രംഗശ്രീ. തന്റെ ജീവിതവും നൃത്തരംഗത്തെ അനുഭവങ്ങളുമെല്ലാം ഒന്നൊഴിയാതെ പങ്കുവെക്കുകയായിരുന്നു തന്റെ ആത്മകഥാപുസ്തകത്തിലൂടെ അവര്‍
വിപ്ലവ നായകന്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥയാണ് മെയ്ന്‍ കാംഫ്. ഇന്നും വിവിധ ഭാഷകളിലായി ലക്ഷക്കണക്കിനു കോപ്പികള്‍ വില്‍ക്കുന്ന മെയ്ന്‍ കാംഫിന്റെ മലയാള തര്‍ജ്ജമയാണിത്. ഹിറ്റ്‌ലറുടെ സ്വപ്നത്തിലുണ്ടായിരുന്ന ജര്‍മ്മന്‍ സാമ്രാജ്യം, ജനത, വംശീയവും രാഷ്ട്രീയവുമായി അദ്ദേഹത്തിനുണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ ഇവയെല്ലാം വ്യക്തമായി അദ്ദേഹം ‘എന്റെ പോരാട്ടം’ എന്ന് അര്‍ത്ഥം വരുന്ന മെയ്ന്‍ കാംഫില്‍ വിവരിക്കുന്നു. ഒപ്പം തന്റെ ഗതകാലസ്മരണകളെന്നോണം തന്റെ അതുവരെയുള്ള ജീവിതവും അദ്ദേഹം പുസ്തകത്തില്‍ തുറന്നുവെക്കുന്നു.
2016 ല്‍ ചര്‍ച്ചചെയ്ത മറ്റ് ആത്മകഥാപുസ്തകങ്ങളെ കുറിച്ചറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.