Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

മിഥോളജി ക്വിസ് ബുക്ക് –മിത്തുകളും പുരാണങ്ങളും ഇതിഹാസങ്ങളും ചോദ്യോത്തര രൂപത്തില്‍

$
0
0

mythology

രാമായണത്തിനു മറ്റൊരു പേരുണ്ട്. എന്താണത്..?
ഏതുമഹര്‍ഷിയാണ് സമുദ്രത്തെ തന്റെ ഉള്ളം കൈയിലെടുത്ത് കുടിച്ചു തീര്‍ത്തത്.?
ആരാണ് സൂര്യദൈവം ?
ആരുടെ പേരിന്റെ അര്‍ത്ഥമാണ് ദീര്‍ഘദൃഷ്ടി.?
അഗ്നിക്ക് എത്രനാവുണ്ട്..?

പുരാണേതിഹാസ കഥകള്‍ കേള്‍ക്കുമ്പോള്‍ നമ്മളെ കുഴപ്പിക്കുന്ന നൂറായിരം ചോദ്യങ്ങളുണ്ടാകും അതില്‍. ചിലത് അറിവിന്റെ വിരത്തുമ്പില്‍ സേര്‍ച്ചുചെയ്താല്‍ കിട്ടും. എന്നാല്‍ ഉത്തരങ്ങള്‍ കണ്ടെത്താനാകാത്ത ചോദ്യങ്ങളും ഉണ്ടാകും. അവ പുരാണഗ്രന്ഥങ്ങള്‍ വായിച്ചാല്‍ മാത്രമേ ലഭിക്കുകയുള്ളു. ലക്ഷക്കണക്കിനു ശ്ലോകങ്ങളുള്ള പുരാണേതിഹാസങ്ങള്‍ വായിക്കാന്‍ ആര്‍ക്ക് ഇപ്പോള്‍ നേരമുള്ളത് ? പണ്ട് മുത്തശ്ശിമാര്‍ ഇത്തരം കഥകള്‍ പറഞ്ഞുകൊടുത്തിരുന്നു. എന്നാലിപ്പോള്‍ അവരും ഈ കഥകളും കഥാപാത്രങ്ങളെയും മറന്നുതുടങ്ങിയിരിക്കുന്നു.

രാമായണകഥയും മഹാഭാരതകഥയും, ഗ്രീക്ക് പുരാണങ്ങളും ഫിന്നിഷ് പുരാണകഥകളും നമ്മള്‍ വായിച്ചും കേട്ടും മറന്നുപോയവയാണ്. എന്നാല്‍ ഇത്തരം പുരാണവൃത്തവിജ്ഞാനം അഥവാ മിഥോളജി നമ്മുടെ ജീവിതത്തിന്റെ ഭാമാണ്. മുത്തശ്ശിയുടെ ശേഖരത്തില്‍ നിന്നും കേള്‍ക്കുകയും മറന്നുകളയേണ്ടവയുമല്ല അവ. നമ്മുടെ ജീവിതത്തിന്റെ ഉറവയുടെ ഉത്ഭവസ്ഥാനമാണ് നമ്മുടെ മഹത്തായ ഇതിഹാസങ്ങള്‍. ശ്രീകൃഷ്ണന്റെ ഗീതോപദേശവും മറ്റും എന്നെന്നും നിലനില്‍ക്കുന്നതും കാലിക പ്രസക്തിയുള്ളതുമാണ്. അതുപോലെ നമ്മുടെ ജീവിതത്തിലും ചുറ്റവട്ടത്തും സംഭവിക്കുന്ന എല്ലാക്കാര്യങ്ങളും ഇതിഹാസങ്ങളില്‍ ഉള്ളതുതന്നെയാണ്.

mythologyഅതായത് മിഥോളജി നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അവയിലെ കഥകള്‍ എല്ലാം വശമില്ലെങ്കിലും അവയിലെ പ്രധാന കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഇതിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കാവുന്ന പുസ്തകമാണ് മിഥോളജി ക്വിസ് ബുക്ക്. രാമായണം, മഹാഭാരതം, ഗ്രീക്ക്-റോമന്‍ പുരാണം, ജാപ്പനീസ് പുരാണം, ഫിന്നിഷ് പുരാണം, ഈജിപ്ഷ്യന്‍ പുരാണം, ടിബറ്റന്‍ പുരാണം, ജര്‍മ്മന്‍- നോര്‍വീജീയന്‍ പുരാണം തുടങ്ങി ലോകത്തിലെ പലഭാഗങ്ങളിലുള്ള മിത്തുകളും പുരാണങ്ങളും ഇതിഹാസങ്ങളും ചോദ്യോത്തര രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്ന പുസ്തകമാണ് മിഥോളജി ക്വിസ് ബുക്ക്. മിഥോളജിയെ വ്യത്യസ്ത കാഴ്ചപ്പാടിലൂടെയാണ് ഈ പുസ്തകം കാണുന്നത്.

പരമ്പരാഗതരീതിയിലുള്ള ഈ പ്രശ്‌നോത്തരിക്ക് പുതിയമാനം നല്‍കിയിരിക്കുന്നത് പ്രഭാഷകനും ഭാഷാവിദഗ്ദ്ധനും എഴുത്തുകാരനുമായ ടെറി ഒ’ ബ്രയാനാണ്. അറിവിന്റെ സമ്പത്തായ പുരാണേതിഹാസങ്ങളെക്കുറിച്ചറിയേണ്ടതെല്ലാം സമാഹരിച്ചിരിക്കുന്ന മിഥോളജി ക്വിസ് ബുക്ക് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് എഴുത്തുകാരനും വിവര്‍ത്തകനും സാഹിത്യ നിരൂപകനുമായ കെ എസ് വെങ്കിടാചലമാണ്. ഡി സി റഫറന്‍സ് ഇപ്രിംന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ ആശ്രയിക്കാവുന്നതാണ്.


Viewing all articles
Browse latest Browse all 3641

Trending Articles