കെ ആര്‍ മീരയുടെ ആരാച്ചാര്‍, സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം,ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, വിവര്‍ത്തന നോവല്‍ ചാരസുന്ദരി എന്നിവയാണ് 2016 ലെ അവസാന വാരം പുസ്തകവിപണി കീഴടക്കിയ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍.
എം ജിഎസ് നാരായണന്റെകേരളചരിത്രത്തിലെ പത്ത് കള്ളക്കഥകള്‍, ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, കഥകള്‍ ഉണ്ണി ആര്‍, മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ,, ബെന്യാമിന്റെ ആടുജീവിതം, ടി ഡി രാമകൃഷ്ണന്റെ സിറാജുിസ , മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി, ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍, എല്‍ ഡി സി ടോപ്പ് റാങ്കര്‍, കഥകള്‍ കെ ആര്‍ മീര, പെണ്‍പഞ്ചതന്ത്രങ്ങളും മറ്റ് കഥകളും, സക്കറിയയുടെ തേന്‍, പ്രഭാവര്‍മ്മയുടെ ശ്യാമമാധവം, മരണത്തിന്റെ ആയിരം മുഖങ്ങള്‍, നീട്ടിയെഴുത്തുകള്‍, എന്നീ പുസ്തകങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് ക്ലാസിക് കൃതികളില്‍ മുന്നില്‍ നില്‍ക്കുന്നത്. തൊട്ടുപിന്നിലായി മാധവികുട്ടിയുടെ നീര്‍മാതളം പൂ്ത്തകാലം, പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ, ബാല്യകാലസഖി, എന്റ കഥ, .എം ടിയുടെ രണ്ടാമൂഴം എന്നിവയുമുണ്ട്. വായനക്കാര്‍ മലയാള പുസ്തകങ്ങളെ പോലെതന്ന പ്രാധാന്യത്തോടെ കാണുന്നവയാണ് വിവര്‍ത്തന കൃതികള്‍. ഇതില്‍ പകരംവയ്ക്കാനില്ലാതെ മുന്നേറുന്നത് പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റും കലാമിന്റെ അഗ്നിച്ചിറകുമാണ്.