Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ഡിസി ബുക്സിന്റെ കൊച്ചു കൂട്ടുകാർക്കായി മാംഗോ ഇയർ ബുക്ക് 2017

$
0
0

year-book

വിദ്യാർഥികൾക്കായി ഡി സി ബുക്സ് മാംഗോ തയ്യാറാക്കിയ ഇയർ ബുക്ക് 2017 വായനക്കാരിലേക്കെത്തുകയാണ്. 2017 ലെ നോട്ടുനിരോധനം മുതൽ ഇന്ത്യയിലെയും ലോകത്തെയും പ്രപഞ്ചത്തെയും സംബന്ധിക്കുന്ന ഒട്ടേറെ വിവരങ്ങളുമായാണ് ഡി സി ബുക്സിന്റെ പുതിയ ഇയർ ബുക്ക് പുറത്തിറങ്ങിയിരിക്കുന്നത്. പ്രധാനമായും വിദ്യാർഥികൾക്ക് പഠനസഹായി എന്ന രീതിയിലാണ് പുസ്തകത്തിൽ വിഷയക്രമീകരണം നടത്തിയിരിക്കുന്നത്.

ഇന്ത്യ , ലോകം , ഭൂമി , ശൂന്യാകാശം , പരിസ്ഥിതി , വൈദ്യശാസ്ത്രം , ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്‌ , കല , സാഹിത്യം, സിനിമ , മ്യൂസിക് , ഡാൻസ് , ഫാഷൻ , സ്പോർട്സ് ആൻഡ് ഗെയിം , പേഴ്സണാലിറ്റീസ് , അവാർഡ് എന്നിങ്ങനെ അറിവിന്റെ വിപുലമായ മേഖലകളെ പഠനസൗകര്യാർത്ഥം തരം തിരിച്ചാണ് മംഗോ ഇയർ ബുക്ക് തയ്യാറാക്കിയിരിക്കുന്നത്.

2016 ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലെ പ്രധാന സംഭവങ്ങൾ വളരെ പെട്ടെന്ന് കണ്ടെത്താൻ മെയിൻ ഇവെന്റ്സ് , ഇന്ത്യ അറ്റ് എ ഗ്ലാൻസ് എന്ന തലക്കെട്ടോടു കൂടി ഇയർ ബുക്കിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലെ കടലുകളും , നദികളും , തടാകങ്ങളും , മരുഭൂമിയും , മലനിരകളും എല്ലാം വിദ്യാർഥികൾക്ക് എളുപ്പം ഹൃദിസ്ഥമാകുന്ന രീതിയിലാണ് മാംഗോ ഇയർ ബുക്ക് തയ്യാറാക്കിയിരിക്കുന്നത്.

yearഇന്ത്യയിലെ 29 സംസ്ഥാനങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങളെല്ലാം ചിത്രങ്ങളോടൊപ്പം ഈ പുസ്തകത്തിലുണ്ട്. ഇന്ത്യാചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളും വർഷങ്ങളും ഭരണാധികാരികളുടെ പേരും ഉൾപ്പെടെയാണ് പുസ്തകത്തിൽ ശേഖരിച്ചിരിക്കുന്നത്. ലോകവിവരങ്ങളും ‘അറ്റ് എ ഗ്ലാൻസി’ൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് എളുപ്പം മനസിലാക്കാൻ പാകത്തിലുള്ള  ഒരു സമ്പൂർണ്ണ ഗൈഡ് ആണ്  ഡി സി മാംഗോ ഇയർ ബുക്ക് 2017.

ഫാഷൻ ,സിനിമ , സാഹിത്യം , അവാർഡ് , തുടങ്ങിയ വിഷയങ്ങളിൽ സമഗ്രമായ ഒരു തിരിഞ്ഞു നോട്ടമാണ് പുസ്തകത്തിൽ. 2016 ലെ നഷ്ടങ്ങളുടെ പട്ടികയിലെ നമ്മുടെ പ്രിയപ്പെട്ടവർ , ദേശീയ – അന്തർദേശീയ സംഗീതരംഗത്തെ കൂട്ടായ്മകൾ , സംഗീതമേളകൾ , സംഗീതപ്രതിഭകൾ , കലാ കായിക രംഗത്തെ താരങ്ങൾ , ബഹുമതികൾ , ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾ തുടങ്ങി ഇന്ത്യൻ – വിദേശ ഭക്ഷണങ്ങളും , ഭക്ഷണരീതികളും മാംഗോ ഇയർ ബുക്കിൽ വായിക്കാം. ക്വിസ് മത്സരങ്ങൾക്ക് തയ്യാറെടുക്കാൻ വിദ്യാർത്ഥികൾക്ക് ഒരു പൂർണ്ണ സഹായിയാണ് മാംഗോ ഇയർ ബുക്ക് 2017. സമകാലിക സംഭവങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പുസ്തകം മാംഗോയുടെ കൊച്ചുകൂട്ടുകാരെ ഗൗരവമുള്ള വായനയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുകയാണ്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>