വിവര സാങ്കേതിക വിപ്ലവത്തിന്റെ കാലത്തും ശാസ്ത്ര സാഹിത്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രൊഫ എം.കെ. പ്രസാദ് പറഞ്ഞു. മറൈൻ ഡ്രൈവിൽ നടക്കുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേളയിലെ സാംസ്കാരികോത്സവത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
കമ്പ്യൂട്ടർ ഒരു ഉപകരണം മാത്രമാണ്. വായനയെ സഹായിക്കുന്ന ഒരു ഘടകം. വിജ്ഞാനത്തെ സർഗാത്മകമായി ആവിഷ്കരിച്ച് സാധാരണ ജനങ്ങൾക്ക് ആസ്വദിക്കാവുന്ന രൂപത്തിൽ സമ്മാനിക്കുകയാണ് പോപ്പുലർ സയൻസ് വിഭാഗത്തിൽ പെടുന്ന പുസ്തകങ്ങൾ ചെയ്യുന്നത്. അത്തരം ഗ്രന്ഥങ്ങൾ കൂടുതൽ ആവശ്യമായിരിക്കുകയാണ് ഈ കാലഘട്ടത്തിൽ. വിവര സാങ്കേതിക വിദ്യയെന്നത് ഒരു വിഭാഗത്തിന്റെ മാത്രം കയ്യിലാണ് ഇന്നും. സർഗാത്മക സാഹിത്യത്തിനു പകരം വയ്ക്കാൻ സാങ്കേതികവിദ്യയ്ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പ്രൊഫ. എസ്. ശിവദാസ് എഴുതിയ ശാസ്ത്ര കഥാസാഗരം പുസ്തകം ആർ ഗോപാലകൃഷ്ണൻ പ്രകാശിപ്പിച്ചു.ഡോ.ജി. നന്ദകമാർ പുസ്തകം സ്വീകരിച്ചു. അനു ഗോപിനാഥ് പുസ്തക പരിചയം നിർവ്വഹിച്ചു. പ്രൊഫസർ എസ് ശിവദാസ് രചനാനുഭവം പങ്കുവെച്ചു.
The post വിവര സാങ്കേതിക വിപ്ലവത്തിന്റെ കാലത്തും ശാസ്ത്ര സാഹിത്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല – പ്രൊഫ. എം. കെ. പ്രസാദ്. appeared first on DC Books.