സാഹിത്യത്തിലെ ലോക ക്ലാസിക്കുകൾ ഒരു സമൂഹത്തിന്റെ പൈതൃകമാണ്. കാലത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെയുള്ള സാമൂഹ്യ ജീവിതത്തിന്റെ യാത്ര. അമൂല്യങ്ങളായ അത്തരം സൃഷ്ടികൾ തലമുറകളിലൂടെ കൈമാറ്റം ചെയ്ത് സംരക്ഷിക്കപ്പെടേണ്ടതാണ്. ഭാഷയുടെയും സംസ്കാരത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് ലോകമനസുകളെ കീഴ്പ്പെടുത്തിയ ആ അക്ഷരമുത്തുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുകയാണ്.
ലോകസാഹിത്യത്തിന്റെ ചക്രവർത്തിമാർ ഒന്നിക്കുന്ന പുസ്തകം. ടോൾസ്‌റ്റോയ്, മോപ്പസാങ്, തുര്‍ഗനീവ്, ജാക്ക് ലണ്ടന്‍, ബ്രാം സ്റ്റോക്കര്‍, ആര്‍ എല്‍ സ്റ്റീവന്‍സണ്‍ , ജെയിംസ് ജോയ്‌സ്, മാക്‌സിം ഗോര്‍ക്കി, മാര്‍ക്ക് ട്വെയ്ന്‍, ഡി എച്ച് ലോറന്‍സ്, ടാഗോര്‍, ദസ്തയേവ്‌സ്‌കി, സ്റ്റീഫന്‍ ക്രെയ്ന്‍, ഒ ഹെൻറി , ആര്‍തര്‍ കോനന്‍ ഡോയല്‍, ഗോഗള്‍, എച്ച് ജി വെല്‍സ്, ചാള്‍സ് ഡിക്കന്‍സ്, വിക്ടര്‍ യൂഗോ, ലൂഷൂണ്‍, സാക്കി , തോമസ് ഹാര്‍ഡി, ബല്‍സാക്ക്, വിര്‍ജീനിയ വൂള്‍ഫ്, എമിലി സോള, ആംബ്രോസ് ബിയേഴ്‌സ്, തോമസ് മന്‍, വില്യം ഫോക്‌നര്‍, വാഷിങ്ടണ്‍ ഇര്‍വിങ്, ജോസഫ് കോണ്‍റാഡ്, കാഫ്ക, ഡാനിയേൽ ഡീഫൊ , ഡൊറോത്തി പാർക്കർ , ഇവാൻ ബുനിൻ , മിഖായിൽ ബുൾഗോക്കോവ് , ഷെർവുഡ് , ആൻഡേഴ്സൺ , ഷിർലി ജാക്സൺ , വില്യം താക്കറെ ഇവരെല്ലാം തന്നെ ഉന്നതസാഹിത്യ ലോകത്തെ അളക്കാനാകാത്ത പ്രതിഭകളാണ്. സ്വന്തം ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലുമെഴുതിയ ഈ അതികായകന്മാരുടെ കൃതികൾ ആഗോളസാഹിത്യ പ്രേമികളെ പുളകം കൊള്ളിച്ചവയാണ്.
ഈ ലോകകഥാകാരന്മാരുടെ ക്ലാസിക് കൃതികളാണ് മലയാള സാഹിത്യത്തിലെ കുലപതികൾ മൊഴിമാറ്റം ചെയ്യുന്നത്. നമ്മുടെ സാഹിത്യത്തിന്റെ വലിപ്പവും ആഴവും ലോകസാഹിത്യത്തിന്റെ സൂക്ഷ്മരാഷ്ട്രീയത്തെ തുറന്നുകാട്ടുന്നു. എം ടി വാസുദേവന്‍ നായര്‍, പോൾ സക്കറിയ , ഡോ എം എം ബഷീര്‍, ഡോ. വി രാജകൃഷ്ണന്‍ , എൻ എസ് മാധവൻ , സേതു , സിവി ബാലകൃഷ്ണൻ , കെ പി രാമനുണ്ണി , എൻ ശശിധരൻ , ചന്ദ്രമതി , അയ്മനം ജോൺ , വിജെ ജെയിംസ് , ടി ഡി രാമകൃഷ്ണൻ , ഇ സന്തോഷ്‌കുമാർ , പ്രിയ എ എസ് , മധുപാൽ , മനോജ് കുറൂർ , എസ് ഹരീഷ് , പ്രമോദ് രാമൻ , ഇ കെ ഷീബ , എം നന്ദകുമാർ , സോണിയ റഫീഖ് എന്നിവർ മൊഴിമാറ്റം നടത്തുന്ന ലോക ക്ലാസിക് കഥകൾ നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായാണ് ഡി സി ബുക്സ് തയ്യാറാക്കുന്നത്.
മലയാള സാഹിത്യത്തിന്റെ കുലപതികൾ മൊഴിമാറ്റം ചെയ്യുന്ന പ്രശസ്ത ലോകസാഹിത്യ കൃതികൾ
- ജാപ്പനീസ് സാഹിത്യത്തിലെ അതികായകനായ അകിറ്റോഗാവയുടെ ‘In a Grove ‘ എന്ന കഥ എംടി വാസുദേവൻ നായർ മൊഴിമാറ്റം ചെയ്യുന്നു.
- ഫ്രഞ്ച് കഥാകൃത്ത് മോപ്പസാങ്ങിന്റെ കഥ മൊഴിമാറ്റം നടത്തുന്നത് സക്കറിയ
- ചിന്തകനും നാടകകൃത്തുമായ സാർത്തിന്റെ കഥ മൊഴിമാറ്റം നടത്തുന്നത് എൻ എസ് മാധവൻ
- ഡൊറോത്തി പാർക്കരുടെ കഥ മൊഴിമാറ്റം നടത്തുന്നത് സേതു
- റഷ്യൻ സാഹിത്യത്തിലെ അതികായകൻ ഇസക് ബാബേലിന്റെ കഥ മൊഴിമാറ്റം നടത്തുന്നത് ഇ. സന്തോഷ് കുമാർ
- പോർച്ചുഗീസ് സാഹിത്യകാരൻ മഡാക്കോ ഡി അസ്സിസിന്റെ കഥ മൊഴിമാറ്റം നടത്തുന്നത് സി വി ബാലകൃഷ്ണൻ.
- അമേരിക്കൻ സാഹിത്യത്തിലെ പ്രമുഖൻ ജെയിംസ് തർബറുടെ കഥ മൊഴിമാറ്റം നടത്തുന്നത് കെ പി രാമനുണ്ണി.
- ആൽബർട്ട് കാമുവിന്റെ കഥ മൊഴിമാറ്റം നടത്തുന്നത് മനോജ് കുറൂർ
- ലോകസാഹിത്യ ഇതിഹാസം വില്യം താക്കറെ യുടെ കഥ മൊഴിമാറ്റം നടത്തുന്നത് മധുപാൽ
- റഷ്യൻ ചെറുകഥാസാഹിത്യത്തിന്റെ തലതൊട്ടപ്പനായ ഗോഗളിന്റെ കഥ മൊഴിമാറ്റം നടത്തുന്നത് എസ് . ഹരീഷ്
ഏറ്റവും മികച്ച ലോകകഥകളുടെ മലയാളത്തിലെ ആദ്യത്തെ ബൃഹദ് സമാഹാരം. ലോകസാഹിത്യസൗന്ദര്യം ഉൾക്കൊള്ളുന്ന പരിഭാഷ ; അവിസ്മരണീയ കഥാസന്ദർഭങ്ങൾ , അനശ്വര കഥാപാത്രങ്ങൾ , ത്രസിപ്പിക്കുന്ന സംഘർഷങ്ങൾ , വിസ്മയിപ്പിക്കുന്ന ഭാവന ; മുതിർന്നവർക്കൊപ്പം കുട്ടികൾക്കും വായിച്ചാസ്വദിക്കാവുന്ന കഥകളുടെ വലിയൊരു ലോകം നിങ്ങൾക്കു മുന്നിൽ തുറക്കപ്പെടുകയാണ്.
ലോക ക്ലാസിക് കഥകളെ കുറിച്ച് പ്രമുഖർ പറയുന്നു
”കാഫ്കയും മിറോസ്ലോവ് കാർലയും പേനയെടുക്കാൻ തുടങ്ങിയതോടെ മനുഷ്യന്റെ തലയിൽ ഇടിത്തീ വീഴുകയാണ് ചെയ്തത്. നൂറ്റാണ്ടുകളുടെ മോഹവലയത്തിൽ നിന്നും അവൻ ഉണർന്നു ” എം മുകുന്ദൻ
”മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും പരിഭാഷകരും വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന ലോക ക്ലാസിക് കഥകള്‍ എന്ന ഈ സംരംഭം എന്തുകൊണ്ടും മലയാള സാഹിത്യത്തിനും മലയാളിയുടെ വായനയ്ക്കും വലിയ മുതല്‍കൂട്ടാണ്.” – ടി ഡി രാമകൃഷ്ണൻ
”മനുഷ്യ സമൂഹത്തിന്റെ മനസ്സ് ഏറ്റവും സൂക്ഷ്മമായി അടയാളപ്പെടുത്തി വച്ചിരിക്കുന്നത് കഥകൾക്കുള്ളിലാണ്. അതുകൊണ്ടുതന്നെ കഥകൾ വായിക്കുക എന്നാൽ മനുഷ്യനെ വായിക്കുക എന്നാണർത്ഥം.” – ബെന്യാമിൻ
”ക്ലാസിക് കഥാലോകമെന്ന മഹാസാഗരത്തിൽ നിന്ന് ഏറ്റവും ഉത്കൃഷ്ടമായവ തിരഞ്ഞെടുത്ത് വിവർത്തനം ചെയ്യുന്നത് ഡി സി ബുക്സ് കൈരളിക്കു നൽകുന്ന ഈടുറ്റ സംഭാവനയാണ് ”- ബി എസ് വാര്യർ
”വായനയുടെ ലോകത്തിലേക്ക് കടന്നുവരുന്ന ഓരോ ചെറുപ്പക്കാരും വായിച്ചിരിക്കേണ്ട ലോകകഥകൾ നമ്മുടെ ഭാഷയിൽ പൂക്കുന്നതിനും അതിന്റെ സത്തെടുത്ത് നമ്മൾ തളിർക്കുന്നതിനും അതിലെ വിത്തുകൾ ജീവന്റെ പുതുമരങ്ങളായി മുളയ്ക്കുന്നതിനും ഈ പ്രയത്നം സാർത്ഥകമാകും ” – മധുപാൽ
”ഒറ്റയൊറ്റയായി തിളങ്ങിയ സാഹിത്യസൃഷ്ടികളുടെ ഒരു വലിയ ചാകര മലയാളത്തിന്റെ തീരത്തണയുകയാണ് ” – സുഭാഷ് ചന്ദ്രൻ
ലോകക്ലാസിക് കഥകൾ 2017 മാർച്ച് 5 ന് പ്രസിദ്ധീകരിക്കാനും മാർച്ച് 10 മുതൽ വിതരണം നടത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ മുഖവില 4000 രൂപയാണ്. എന്നാല്‍ പ്രി പബ്ലിക്കേഷന്‍ ബുക്കിങിലൂടെ 2499 രൂപയ്ക്ക് ലോക ക്ലാസിക് കഥകള്‍ സ്വന്തമാക്കാവുന്നതാണ്. പ്രി പബ്ലിക്കേഷനില്‍ മുന്‍കൂര്‍ പണമടച്ച് ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്കാണ് ഈ സുവര്‍ണ്ണാവരസരം ലഭിക്കുന്നത്.
www.onlinestore.dcbooks.com ലൂടെ ഓൺലൈനായും ‘ലോക ക്ലാസിക് കഥകള്‍’ നിങ്ങൾക്ക് സ്വന്തമാക്കാം. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളില്‍ വന്ന് നേരിട്ട് പണമടച്ചും പുസ്തകം ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9947055000, 984633336.