Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

വാസനാവികൃതിയുടെ 125 -ാം പിറന്നാള്‍ ആഘോഷം ആഗസ്റ്റ് 27ന്

$
0
0

kadha parayamമലയാളത്തിലെ ആദ്യ ചെറുകഥ ഏത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. അത് വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാരുടെ ‘വാസനാവികൃതി’യാണ്. 1891 ല്‍ രചിച്ച ആ ചെറുകഥ പ്രസിദ്ധീകരിച്ചിട്ട് ഇപ്പോള്‍ 125 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. വാസനാവികൃതിയുടെ 125 -ാം പിറന്നാള്‍ വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രതിമാസ പുസ്തക ചര്‍ച്ചാവേദിയായ ഡി സി റീഡേഴ്‌സ് ഫോറം.

ആഗസ്റ്റ് 27ന് തലശ്ശേരി കറന്റ് ബുക്‌സിലാണ് ‘കഥപറയാം കാര്യം പറയാം‘ എന്ന ആഘോഷപരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മലയാള ചെറുകഥയുടെ പിറന്നാള്‍ ആഘോഷത്തിന്റെ മധുരം പങ്കിട്ടുകൊണ്ട് കഥാകൃത്തുക്കളും വായനക്കാരും ഒത്തുകൂടുന്ന ‘കഥപറയാം കാര്യം പറയാം’ പരിപാടിയില്‍ സംവാദം പുതിയ കഥാപുസ്തകങ്ങളുടെ പരിചപ്പെടുത്തല്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

ഡി സി ബുക്‌സ് കഥാഫെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പി ജിംഷാറിന്റെ പടച്ചോന്റെ ചിത്രപ്രദര്‍ശനം, ദേവദാസ് വി.എമ്മിന്റെ അവനവന്‍ തുരുത്ത്, വി എച്ച് നിഷാദിന്റെ ആതിരാ സൈക്കിള്‍, കെ വി മണികണ്ഠന്റെ ബ്ലൂ ഈസ് ദ വാമെസ്റ്റ് കളര്‍, അബിന്‍ ജോസഫിന്റെ കല്യാശ്ശേരി തീസിസ്, ലാസര്‍ ഷൈന്റെ കൂ , ധന്യാരാജിന്റെ പദപ്രശ്‌നം, കെ ഇ ഷീബയുടെ കനലെഴുത്ത് എന്നീ പുസ്തകങ്ങളും എന്‍ പ്രഭാകരന്റെ മനസ്സ് പോകുന്ന വഴിയേ എന്ന കഥാസമാഹാരവുമാണ് പരിചയപ്പെടുത്തുന്നത്.

എന്‍ പ്രഭാകരന്‍, വി എസ് അനില്‍കുമാര്‍, സിതാര എസ്, എം മോഹനന്‍, പി വി ഷാജികുമാര്‍, ടി പി വേണുഗോപാലന്‍, രമേശന്‍ ബ്ലാത്തൂര്, അശോകന്‍, കെ കെ രമേഷ്, കെ ടി ബാബുരാജ്, എ പി ജ്യോതിര്‍മയി, പി പ്രമീള, പത്മാ രാജേന്ദ്രന്‍, വിനോയ് തോമസ്. വിനീഷ് പാലയാട്, അരുണ്‍കുമാര്‍ പൂക്കോം, മുഹമ്മദ് ഷെഫീക്, വി എച്ച് നിഷാദ്, ലാസര്‍ ഷൈന്‍, അബിന്‍ ജോസഫ്, പി ജിംഷാര്‍, രാജന്‍ പാനൂര്‍, അസീസ് നല്ലവീട്ടില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

The post വാസനാവികൃതിയുടെ 125 -ാം പിറന്നാള്‍ ആഘോഷം ആഗസ്റ്റ് 27ന് appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>