യുവതലമുറയിലെ കഥാകാരില്‍ പ്രമുഖനാണ് അജിത് കരുണാന്‍. അനായാസതയാണ് അദ്ദേഹത്തിന്റെ കഥകളുടെ മുഖമുദ്ര. അജിത്തിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ചരസ്. നര്‍മ്മവും യാഥാര്‍തഥ്യബോധവും ഇടകലര്‍ന്ന് ആഖ്യാനചാരിതയാര്‍ന്ന ചെറുകഥകളുടെ സമാഹാരമാണ് ചരസ്. രണ്ടുജിഹാദികള്‍, പാലക്കൊമ്പില്‍ കാറ്റുപിടിക്കുന്നു, ചരസ്, ഹൃദയം പെയ്യുമ്പോള്‍, ഡാഡി, ഡാഡിക്കൂള്‍, പരിണീതയുടെ സഹചാരി, തണലെടുക്കുന്ന മരങ്ങള്‍, സയിദ് ഉസ്മന്‍ ഹാജി, കരളും കാഞ്ഞിരപ്പൂക്കളും തുടങ്ങിയ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
ജീവിതത്തിന്റെ സൂര്‍ത്ത സന്ദര്‍ഭങ്ങളില്‍ കൊത്തിയയെടുത്തവരാണ് ഈ കഥകളിലെ ഒരോ കഥാപാത്രങ്ങളും. അക്കാദമികമായി ആര്‍ജ്ജിച്ചെടുത്ത കഥനശീലത്തിന്റെ മിനുക്കുപണികള്‍ കഥാകാരന്‍ ഈ കഥകളില്‍ കാട്ടുന്നില്ല. അതുകൊണ്ടുതന്നെ പരുക്കന്‍ കഥകളെന്ന് ഇവയെ വിശേഷിപ്പിക്കാം. നര്‍മ്മവും യാഥാര്‍ത്ഥ്യബോധവും ഇടകലര്‍ന്നുണ്ടാകുന്ന ആഖ്യാനചാരുത ഇവിടെ പുതിയ കഥാവഴികള്‍ തുറക്കുകയാണ്. നഗരജീവിതത്തിന്റെ ഇരുണ്ട വശങ്ങളും നീതിന്യായ സംവിധാനത്തിലെ അസംബന്ധനാടകങ്ങളും കഥകള്‍ക്കു പിന്നിലെ സാമൂഹ്യപശ്ചാത്തലം സുദൃഢമാക്കുന്നു. കോഴിക്കോട് മുംബൈ എന്നീ രണ്ട് നഗരങ്ങളുടെ പരിസരങ്ങളില്‍ എഴുതപ്പെട്ടവയാണ് ഈ കഥകള്‍. മലയാളത്തിലെ നഗരകഥകളുടെ വായനയില്‍ പുതിയ അനുഭവവഴികള്‍ തുറന്നിടുന്നവയാണ് ചരസ് എന്ന കഥാപുസ്തകത്തിലെ ഓരോ കഥയും എന്ന് അവതാരികയില്‍ ടി പി രാജീവന്‍ അഭിപ്രായപ്പെടുന്നു.
കോഴിക്കോട് സ്വദേശിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, മുംബൈയില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റുമായ അജിത് കരുണാകരന്റെ ആകാശത്തിലെ വീടുകള്‍ എന്ന കഥാസമാഹാരത്തിനു ശേഷം പുറത്തിറക്കുന്ന കഥാസമാഹാരമാണ് ചരസ്.