Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

‘രാപ്പാടിയും പനിനീര്‍പുഷ്പങ്ങളും’കഥവായിക്കാം

$
0
0

unni R

“മഹത്തായ എഴുത്തുകാരനുമുന്നില്‍ കാലവും മരണവും പരാജയപ്പെടുന്നു. ക്ലാസിക് കഥകളുടെ ചിരഞ്ജീവിത്വത്തെ അറിയുന്ന വായനക്കാര്‍ മരണത്തെ അതിജീവിച്ച ഷെഹര്‍സാദിന്റെ കൂടപ്പിറപ്പുകളാകും.”

പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആറിന്റെ അഭിപ്രായമാണിത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ലോക ക്ലാസിക് കഥകളുടെ പ്രസിദ്ധീകരണത്തിനായി ഓസ്‌കാര്‍ വൈല്‍ഡിന്റെ രാപ്പാടിയും പനിനീര്‍പുഷ്പങ്ങളും എന്ന കഥ മൊഴിമാറ്റം ചെയ്യവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഡിമൈ 1/8 സൈസില്‍, നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായാണ് ലോകക്ലാസിക് കഥകളുടെ സമാഹാരം പുറത്തിറങ്ങുന്നത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാര്‍, എം ടി ഉള്‍പ്പെടെയുള്ള പ്രഗത്ഭമതികളാണ് വിശ്വസാഹിത്യ കാരന്‍മാരുടെ കൃതികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ട കഥകളുടെ സമാഹാരമാണിത്. 4000 രൂപ വിലവരുന്ന പുസ്തകത്തിന്റെ പ്രിപബ്ലിക്കേഷന്‍ ബുക്കിങ് തുടരുകയാണ്.

ആവേശവും ആകാംക്ഷയും ഉണര്‍ത്തുന്ന കഥകളുടെ സമാഹാരം സ്വന്തമാക്കാനായി കാത്തിരിക്കുന്ന വായനക്കാര്‍ക്കായി രാപ്പാടിയും പനിനീര്‍പുഷ്പങ്ങളും എന്ന കഥയുടെ കുറച്ചു ഭാഗം പങ്കുവയ്ക്കുന്നു..

“വിവാഹസമയത്ത് വരന്റെ ചുണ്ടുകളിന്‍മേല്‍ മുത്തം നല്‍കുന്ന വധുവിന്റെ മുഖത്തു പടരുന്ന ശോണിമപോലെ ഒരു ഇളം ചുവപ്പുനിറം ആ റോസാദലങ്ങളുടെ മേല്‍ പടര്‍ന്നു. എന്നാല്‍ ആ മുള്ള് അപ്പോഴും രാപ്പാടിയുടെ ഹൃദയത്തിലെത്തിയിരുന്നില്ല. അതുകൊണ്ട് പനിനീര്‍ച്ചെടിയുടെ ഹൃദയഭാഗം അപ്പോഴും വെളുത്തിരുന്നു. എന്തെന്നാല്‍ ഒരു രാപ്പാടിയുടെ ഹൃദയരക്തത്തിനുമാത്രമേ ഒരു പനിനീര്‍ചെടിയുടെ ഹൃദയത്തിന് ചുവപ്പുനിറം പകരാനാവൂ. അതുകൊണ്ട് ആ ചെടി രാപ്പാടിയോട് തന്റെ നെഞ്ച് മുള്ളിന്‍മേല്‍ ചേര്‍ത്തുവച്ച് അമര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. രാപ്പാടിക്കുഞ്ഞേ, നിന്റെ നെഞ്ച് മുള്ളിന്‍മേല്‍ ചേര്‍ത്തുവച്ചമര്‍ത്തൂ.. അല്ലെങ്കില്‍ പൂവ് മുഴുവന്‍ വിരിയും മുമ്പേ പ്രഭാതം വന്നണയും.

അതുകേട്ട് രാപ്പാടി തന്റെ നെഞ്ച് ആ മുള്ളിനോടു കൂടുതലടുപ്പിച്ചു അമര്‍ത്തി. ഒപ്പം അവളുടെ ഹൃദയത്തിലത് ആഴ്ന്നിറങ്ങി. അവളുടെ ശരീരത്തിലൂടെ തുളച്ചുകയറുന്നൊരു കഠിനവേദന പാഞ്ഞുപോയി. വേദ കഠിനമാകുന്തോറും അവളുടെ പാട്ടും തീവ്രമായിക്കൊണ്ടിരുന്നപ. കാരണം, അവള്‍ പാടിക്കൊണ്ടിരുന്നത് മരണത്താല്‍ പൂര്‍ണ്ണത പ്രാപിച്ചൊരു പ്രണയത്തെക്കുറിച്ചായിരുന്നു…!”


Viewing all articles
Browse latest Browse all 3641

Trending Articles