വര്‍ണ്ണാഭമായ ചടങ്ങില്‍ ഡി സി ബുക്‌സിന് പിറന്നാളാഘോഷം. പാലക്കാട് ജോബിസ് മാളിലെ ഡയമണ്ട് ഹാളില്‍ നടന്ന ചടങ്ങില്‍ മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദന്‍ ഡി സി ബുക്‌സിന്റെ 42 -ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സാമ്പത്തിക രംഗത്ത് ഏറെ മുമ്പന്തിയിലെത്തിയെങ്കിലും മനസ്സുകൊണ്ട് സമ്പന്നത കൈവരിക്കാന്‍ നമുക്കായില്ലെന്നും, നല്ല വസ്ത്രവും പാര്‍പ്പിടവും ജോലിയുമൊക്കെ സ്വപ്‌നം കണ്ടിരുന്ന നാം മതേതരത്വമുള്ള നല്ലൊരു രാജ്യം സ്വപ്‌നം കാണേണ്ട അവസ്ഥയാണ് ഇന്നുള്ളത് എന്നും വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു.
‘പുതിയ അസമത്വങ്ങള്‍ നിയോ ലിബറലിസത്തിന്റെ 25 വര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍ രാഷ്ട്രീയസാമൂഹ്യപ്രവര്‍ത്തകയായ സുഭാഷിണി അലി 18-ാമത് സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തി. തങ്ങള്‍ രാജ്യത്തുണ്ടാക്കിയ അസമത്വത്തിന്റെ രജതജൂബിലി ആഘോഷിക്കുകയാണു ബി ജെ പിയും കോണ്‍ഗ്രസും കോര്‍പറേറ്റുകളുമെന്ന് സുഭാഷിണി അലി പറഞ്ഞു. മൂന്നു പാര്‍ട്ടികളും ഇടംവലം നോക്കാതെയാണ് ഉദാരവത്ക്കരണം നടപ്പാക്കിയത്. അതുവഴി സാമ്പത്തിക-സാമൂഹിക അസമത്വം വര്‍ധിച്ചുവെന്നും സുഭാഷിണി അലി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ആദിവാസികളും ദലിതരും സ്ത്രീകളും അടങ്ങുന്ന 85 ശതമാനം ആളുകളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരാണ്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം തിരിച്ചുപിടിക്കാനാകാത്തവിധം വലുതായി. രാജ്യത്തു തുടരുന്ന ഉദാര, സ്വകാര്യ വിദേശവത്ക്കരണ നയങ്ങള്‍ ദാരിദ്യത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചു. കേരളത്തിലും ഉദാരവല്‍ക്കരണത്തിന്റെ ദൂക്ഷ്യഫലങ്ങളുണ്ട് – അവര്‍ പറഞ്ഞു.
എം. ബി. രാജേഷ് എം. പി. അധ്യക്ഷത വഹിച്ച വാര്‍ഷിക സമ്മേനചടങ്ങില്‍ ആഷാ മേനോന്‍, സുഭാഷ് ചന്ദ്രന്‍,ബെന്യാമിന്‍, ടി. ഡി. രാമകൃഷ്ണന്‍, വി. ജെ. ജെയിംസ്, റഫീക്ക് അഹമ്മദ്, രവി ഡി സി, ടി. ആര്‍.അജയന്‍ എന്നിവര്‍ പങ്കെടുത്തു. വാര്‍ഷികം പ്രമാണിച്ച് നടത്തിയ നടത്തിയ നോവല്‍ മത്സരത്തില്‍ സോണിയ റഫീക്ക് രചിച്ച ‘ഹെര്‍ബേറിയം’ ഒന്നാം സ്ഥാനത്തെത്തി. വി. ജെ. ജെയിംസ് നോവല്‍ മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു.
ദ്രുപദ് ഗൗതം എഴുതിയായ ‘ഭയം’ എന്ന കവിതയ്ക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു. സാം മാത്യുവിന്റെ കവിതാ സമാഹരം ‘സഖാവ്’ ചടങ്ങില്‍ പ്രകാശിപ്പിച്ചു ഒപ്പം ഈ കവിതയുടെ വീഡിയോയും പ്രകാശിപ്പിച്ചു. ഡി സി ബുക്‌സിന്റെ സ്ഥാപകനായ ഡി സി കിഴക്കെമുറിയെക്കുറിച്ച് തയ്യാറാക്കിയ ഡി സി കിഴക്കെമുറി, കാലത്തിന്റെ കര്‍മ്മസാക്ഷി എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.
Summary in English.
The 42nd anniversary of Dc Books celebrated
The 42nd anniversary of Dc Books celebrated in a glorified manner at Jobys Mall Palakkadu. The 18th Commemorative oration was rendered by Indian politician and popular social worker Subhasini Ali on the topic ‘Puthiyaassammathvangal- neoliberalisathinte 25 varshangal’. Herbarium written by Soniya Rafeeq won the first place in the Novel competition conducted by Dc Books.
The event started elegantly with the documentary on the founder of DC Books, Dc Kizhakemuri titled Kalathinte Karmasakshi. The annual meet presided over by M.B.Rajesh was inaugurated by acclaimed writer M.Mukundan.
Popular writers Asha Menon, Subhash Chandran, Benyamin, T.D.Ramakrishnan, V.J.James, Rafeeq Ahamed, Ravi Deecee, T.R.Ajayan took part in the event.
V.J.James declared the winner of novel competition. Herbarium dealt with the importance of nature and it depicts how nature was taken away from a generation and how it is brought back to them is portrayed beautifully without losing the essence or feelings. The narration is too appealing.
Drupad Goutham won the first place in the poem competition for his Bayam. The anthology of poems written by Sam Mathew titles Sakhavu was released in the event. The official video release of the poem Sakhavu was also released in the event.
The post ഡി സി ബുക്‌സ് 42ാം വാര്‍ഷികം ആഘോഷിച്ചു appeared first on DC Books.