Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

പമ്മന്റെ വിവാദം സൃഷ്‌ടിച്ച അതിപ്രശസ്‌ത രചന’ഭ്രാന്ത്’

$
0
0

bhranth

”അമ്മു … ഐ …. ഐ .. ലവ് യു ….. ഒരു നിമിഷം അവൻ അനങ്ങാതെ നിന്നു …..
പെട്ടെന്ന് അനിയന്ത്രിതമായ ആവേശത്തോടെ അവൻ അവളെ കെട്ടിപ്പിടിച്ചു ….
രണ്ടു കൈകൊണ്ടും കെട്ടി വരിഞ്ഞ് അവൻ
മാറി മാറി അവളുടെ കവിളിലും ചുണ്ടിലും തുരുതുരെ ചുംബിച്ചു…..
അവളുടെ ശരീരം കോരിത്തരിച്ചു..
ഓറഞ്ചിന്റെ അല്ലി പോലെ നനുത്ത അവളുടെ കീഴ്ച്ചുണ്ട് ഞെരിഞ്ഞമർന്നു……
ആത്മാവിൽ അടിച്ചു താഴ്ന്ന വികാര പ്രളയത്തിൽ മുങ്ങിപോകുന്ന സ്വബോധം ….
ഐ …ലവ് …യു …. ഐ …ലവ് …യു …. മൈ ഡാർലിംഗ്”

മലയാളത്തിന്റെ ഹാരോൾഡ്‌ റോബിൻസ് എന്നറിയപ്പെടുന്ന പമ്മന്റെ അതിപ്രശസ്തമായ രചന ‘ഭ്രാന്ത്.’ വിവാദങ്ങളുയര്‍ത്തിയ രതിയുടെ ക്ലാസിക്. ആഗ്രഹിക്കുന്ന സ്നേഹം ലഭിക്കാനായി അനേകം പുരുഷന്മാരെ ജീവിതത്തിലേക്കും മനസ്സിലേക്കും ആവാഹിച്ച ഒരു സ്ത്രീയുടെ ഭ്രാന്തകാമനകളുടെ കഥ ‘ഭ്രാന്ത്.’

പ്രസിദ്ധമായ മേലേപ്പാട്ട് തറവാട്ടിലെ വിരസമായ ബാല്യവും കൗമാരവും ; യവ്വനത്തിലേക്ക് കാൽകുത്തിയപ്പോൾ തന്നെ വന്ന അമ്മാവന്റെ മകനായ അപ്പുവിന്റെ ഭാര്യപദം. ആ പദവി പക്ഷെ അപ്പുവിന്റെ പണത്തിനുവേണ്ടിയുള്ള പാച്ചിലിനിടയിലുള്ള കാമശാന്തിക്ക് ഒരു ഉപകരണമെന്ന നിലയിലേക്ക് എത്തുന്നതോടെ അത് തിരിച്ചറിയുന്ന അമ്മുക്കുട്ടിയുടെ bhranthആത്മാവിന്റെ രോദനങ്ങൾ തീ തുപ്പുന്ന അക്ഷരങ്ങളായി മാറി. രതിയുടെ യന്ത്രമായ മനുഷ്യ മനസിന്റെ യഥാർഥമായ നൊമ്പരങ്ങൾ കഥയും കവിതയുമായി. അങ്ങിനെ അവൾ ലോകമറിയുന്ന എഴുത്തുകാരിയായി മാറി. അതേസമയം നെഞ്ചിലെ അടങ്ങാത്ത രതീദാഹം തലോടിയമാർത്താൻ അവൾ പല പുരുഷന്മാരെയും തന്റെ മനസ്സിലേക്കും ശരീരത്തിലേക്കും ആവാഹിച്ചു. ആ കുത്തഴിഞ്ഞ ജീവിതം ഒടുവിൽ അവളെ ഭ്രാന്തിലേക്ക് നയിക്കുന്നു.

30-ഓളം നോവലുകളും അഞ്ചു ചെറുകഥാസമാഹാരങ്ങളും 4 നാടകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പമ്മൻ എന്ന ആർ പരമേശ്വരമേനോന്റെ കൃതികളിലെ ലൈംഗികതയുടെ അതിപ്രസരം പലപ്പോഴും വിമശിക്കപ്പെട്ടിട്ടുണ്ട് . ഭ്രാന്ത് എന്ന നോവലിലൂടെ എഴുത്തുകാരിയായ മാധവിക്കുട്ടിയെ ഇദ്ദേഹം പരോക്ഷമായി അവഹേളിച്ചത് മലയാളസാഹിത്യ രംഗത്ത് ഒട്ടനവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു അടിമകൾ, ചട്ടക്കാരി, അമ്മിണി അമ്മാവൻ, മിസ്സി എന്നീ നോവലുകൾ സിനിമയായി. സ്വപ്നാടനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിട്ടുണ്ട്. ഭാര്യ: കമലാ മേനോൻ.

പമ്മന്റെ ഞങ്ങൾ പ്രസിദ്ധീകരിച്ച കൃതികൾ


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>