Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

തനിമചോരാത്ത പാലക്കാടന്‍ വിഭവങ്ങള്‍

$
0
0

 

PALA

കരിമ്പനകളുടെയും വയലോലകളുടെയും സ്വന്തം നാടാണ് പാലക്കാട്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങളും പൊന്നുവിളയിക്കുന്ന കര്‍ഷകരുടെയും സ്വന്തം നാട്. മാത്രമല്ല സൈലന്റ് വാലി നഷണല്‍ പാര്‍ക്ക്, മലമ്പുഴഡാം, പറമ്പിക്കുളം വൈല്‍ഡ് ലൈഫ് സാങ്ച്വറി തുടങ്ങിയവയും പാലക്കാടിന് സ്വന്തമാണ്. തമിഴകവുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടം തമിഴ്-കേരള സംസ്‌കാരങ്ങള്‍ യോചിച്ചതാണ്. ദീപാവലിയും പൊങ്കലും ഓണവും വിഷുവും പാലക്കാട്ടെ തമിഴും മലയാളികളും ഒരുമിച്ചാണ് ആഘോഷിക്കുന്നത്. പറഞ്ഞുവരുന്നത് ആഘോഷങ്ങളെകുറിച്ചല്ലാട്ടോ..മറിച്ച് ആഘോഷങ്ങളുടെ മധുരം കൂട്ടുന്ന പാലക്കാടന്‍ രുചികളെക്കുറിച്ചാണ്; തമിഴിന്റെയും മലയാളത്തിന്റെയും തനിമചോരാത്ത രുചിക്കൂട്ടുകളെക്കുറിച്ച്..!

ഓരോ ദേശത്തിനും അവരുടേതായ രുചികള്‍ ഉള്ളതുപോലെ പാലക്കാടിനും സ്വന്തമായൊരു രുചിയുണ്ട്. പാരമ്പര്യമായി പകര്‍ന്നുകിട്ടിയ ആ രുചിക്കൂട്ടുകളെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് പാലക്കാടന്‍ രുചികള്‍. ദിവസവും വ്യത്യസ്തവും രചികരവുമായ അതേസമയം പോഷകപ്രദവുമായ പ്രാതല്‍ വിഭവങ്ങള്‍ ഉണ്ടാക്കുകയെന്ന വീട്ടമ്മമാരുടെ വിഷമങ്ങള്‍ക്കും കണ്‍ഫ്യൂഷനും വിടനല്‍കാവുന്ന…വിവിധതരം വിഭവങ്ങളെ പരിചയപ്പെടുത്തുകയാണ് പാലക്കാടന്‍ രുചികള്‍.

PALAKKADAN-RUCHIKALഉച്ചയൂണിന് പലതരം കറികള്‍ തയ്യാറാക്കാതെ ചോറുതന്നെ പല ഫ്‌ളേവറുകളില്‍ തയ്യാറാക്കുന്ന രീതി പാലക്കാട്ടുണ്ട്. ലഞ്ച്‌ബോക്‌സില്‍ കൊണ്ടുപോകാനും എളുപ്പമാണ് ഇത്തരം വിഭവങ്ങള്‍. മാത്രമല്ല അധികം ചേരുവകളോ മസാലകളോ ചേര്‍ക്കാത്ത രുചികരങ്ങളായ റൈസുകള്‍, വെജിറ്റേറിന്‍ കറികള്‍, നോണ്‍വെജിറ്റേറിയന്‍ വിഭവങ്ങള്‍, പാലക്കാടന്‍ ഊണിന് ഒഴിവാക്കാന്‍ പറ്റാത്ത വറ്റലുകളും കൊണ്ടാട്ടങ്ങളും, അച്ചാറുകള്‍, മധുര പലഹാരങ്ങള്‍, എന്നിവയുടെ രുചിക്കൂട്ടുകളാണ് പാലക്കാടന്‍ രുചികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മലയാളം-തമിഴ് സംസ്‌കാരങ്ങള്‍ ഇടകലരുന്ന പാലക്കാടന്‍ തനിമയാര്‍ന്ന രുചിവിഭവങ്ങളെ പരിചയപ്പെടുത്തുന്നത് ഫാത്തിമ ഇക്ബാലാണ്. ദൃശ്യമാധ്യമങ്ങളിലെ പാചക മത്സരങ്ങളിലെ സ്ഥിരസാന്നിദ്ധ്യമാണ് ഫാത്തിമയുടേത്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>