പ്രശസ്തനായ അഭിഭാഷകനായിരുന്നു ജൂലിയന്‍ ജൂലിയന്‍ മാന്റില്‍. തന്റെ അസന്തുലമായ ജീവിതശൈലി കാരണം അയാള്‍ക്ക് ഒരുദിവസം മാരകമായ ഹൃദയാഘാതമുണ്ടാകുന്നു. ശാരീരികമായ പതനത്തെത്തുടര്‍ന്നുണ്ടാകുന്ന ആദ്ധ്യാത്മിക പ്രതിസന്ധിതി മാന്റിലിനെ തന്റെ ജീവിതാവസ്ഥയെ നേരിടാനും ജീവിതത്തിലെ പരമപ്രധാനമായ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനും നിര്‍ബന്ധിതനാകുന്നു.
സന്തോഷവും സാഫല്യവും കണ്ടെത്താമെന്ന് പ്രതീക്ഷിച്ച് അയാള്‍ പുരാതനമായൊരു സംസ്കാരത്തിലേയ്ക്ക് അസാധാരണമായൊരു പ്രയാണമാരംഭിക്കുന്നു. അവിടെ, മനസിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ശക്തികളെ വിമുക്തമാക്കുകയും വര്‍ദ്ധിച്ച ആവേശത്തോടെയും ലക്ഷ്യത്തോടെയും ശാന്തിയോടും ജീവിക്കാന്‍ പഠിപ്പിക്കുന്ന ശക്തമായൊരു വ്യവസ്ഥ അയാള്‍ കണ്ടെത്തുകയും ചെയ്യുന്നു.
റോബിന് എസ് ശര്‍മ്മ രചിച്ച “ദ മങ്ക് ഹൂ സോള്‍ഡ് ഹിസ് ഫെറാറി” എന്ന പുസ്തകം പറയുന്നത് മാന്റിലിന്റെ കണ്ടെത്തലുകളെക്കുറിച്ചാണ്. കിഴക്കിന്റെ കാലാതീതമായ ആദ്ധ്യാത്മിക വിജ്ഞാനത്തെ പടിഞ്ഞാറിന്റെ ശക്തമായ വിജയതത്വങ്ങളുമായി ഉജ്ജ്വലമായി യോജിപ്പിച്ച ഈ കൃതി അന്തര്‍ദേശീയ തലത്തില്‍ ബെസ്റ്റ് സെല്ലറായിരുന്നു. കൂടാതെ അമ്പതിലധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് വിജയം സുനിശ്ചിതം .
വര്‍ദ്ധിതമായ ധൈര്യത്തോടെയും മാനസികസ്ഥൈര്യത്തോടെയും ആഹ്ലാദത്തോടെയും ജീവിക്കാന്‍ വായനക്കാരെ സഹായിക്കുന്ന വിജയം സുനിശ്ചിതം എന്ന കൃതി 2005ലാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ചത്. പ്രചോദനാത്മകമായ പുസ്തകങ്ങളുടെ നിരയില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ പുസ്തകം മലയാളത്തിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പുസ്തകത്തിന്റെ ഒമ്പതാം പതിപ്പ് ഇപ്പോള്‍ വിപണിയിലെത്തി.
നേതൃത്വസിദ്ധി, ജീവിതവിജയം, കര്‍മശേഷി എന്നീ വിഷയങ്ങളുടെ പരിശീലനരംഗത്ത് ആഗോളതലത്തില്‍ അറിയപ്പെടുന്ന വിദഗ്ധനാണ്. റോബിന് എസ് ശര്‍മ. വില്പനയില് റിക്കോര്‍ഡ് സൃഷ്ടിച്ച നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹം വ്യക്തിത്വ പരിശീലനരംഗത്തെ പ്രശസ്ത സ്ഥാപനമായ ശര്‍മ്മ ലീഡര്‍ഷിപ്പ് ഇന്റര്‍നാഷണലിന്റെ സ്ഥാപകന്‍കൂടിയാണ്. കവി കൂടിയായ ജെനി ആന്‍ഡ്രൂസാണ് മലയാള പരിഭാഷ നിര്‍വ്വഹിച്ചത്.