ജീവിതത്തിലെ ശാന്തിയും സന്തോഷമെല്ലാം പോയി ”ഞാന്‍ ആകെ തളര്‍ന്നു പ്പോയി ” ഇനി ജീവിച്ചിട്ടു കാര്യമില്ല, എല്ലാകാര്യത്തിനും ടെന്‍ഷനാണ് തിരക്കും സംഘര്‍ഷം നിറഞ്ഞതുമായ ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ പലരും പറയുന്ന കാര്യമാണിത്. ഇത്തരം തോന്നലുകള്‍ വിഷാദരോഗത്തിന്റെ ലക്ഷണമാകാമെന്നും, വിഷാദരോഗത്തെ ഏറ്റവും വേഗം തിരിച്ചറിച്ചുകയും ചികിത്സ നേടുകയും ചെയ്യണമെന്നും ഡോ. പി.കെ. സുകുമാരന്‍ പറയുന്നു.
വിഷാദങ്ങളെ വിട എന്ന പുസ്തകത്തിലാണ് ഡോ. പി.കെ. സുകുമാരന്‍ വിഷാദരോഗത്തെപ്പറ്റിയും ചികിത്സാരീതിയെപ്പറ്റിയും വിവരിക്കുന്നത്. പഠന വൈകല്യങ്ങള്‍ മുതല്‍ ആത്മഹത്യക്കുവരെ കാരണമാകുന്ന വിഷാദരോഗങ്ങളെപ്പറ്റിയും അവയുടെ പ്രതിരോധനത്തെപ്പറ്റിയും ചികിത്സ രീതികളെപറ്റിയുമാണ് ‘വിഷാദങ്ങളെ വിട’ എന്ന പുസ്തകത്തില്‍ ഡോ. പി.കെ. സുകുമാരന്‍ വിവരിക്കുന്നത്.
ഒരു മനുഷ്യന്റെ ചിന്ത വികാരം പെരുമാറ്റം എന്നിവയെ സാരമായി ബാധിക്കുന്ന ഒന്നാണ് വിഷാദരോഗം. സമൂഹത്തില്‍ വിഷാദരോഗത്തെയും മനസികരോഗങ്ങളെയും ചുറ്റിപറ്റി നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അബദ്ധധാരണകളുംഅവയെ ശരിയായി മനസിലാക്കുന്നതിനും ചികത്സിക്കുന്നതിനും തടസമാകുന്നു. സന്തോഷമില്ലായ്മ ദുഃഖം ചെറിയ കാര്യങ്ങളില്‍പോലും അസ്വസ്ഥതയും ദേഷ്യവും ഉറക്ക കുറവ് വിശപ്പില്‍ വ്യതിയാനം, ചിന്തകള്‍, സംസാരം, ചലനം എന്നിവ സാവധാനത്തിലാകുക എന്നതൊക്കെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. വൈകാരികമായ ഉയര്‍ച്ചതാഴ്ചകളൊന്നും ഇതിന്റെ ലക്ഷണങ്ങളല്ല തീര്‍ത്തും സ്വാഭാവികമാണ്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ ദൈനംദിന ജീവിതത്തെ ബാധിച്ചു തുടങ്ങിയാല്‍ നാം ശ്രദ്ധിക്കണം.ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ ഏറ്റവും വേഗം ഡോക്ടറെ കാണുകയാണ് വേണ്ടത്. ശാസ്ത്രീയമായ ചി കിത്സകൊണ്ടും മനഃശാസ്ത്രപരമായ കൗണ്‍സിലിങ്കൊണ്ടും വിഷാദരോഗത്തില്‍നിന്നും പൂര്‍ണ മുക്തി നേടാവുന്നതാണ്.’സമൂഹത്തിലെ അഞ്ചു പേരില്‍ ഒരാള്‍ക്ക് വിഷാദരോഗം ഒരിക്കലെങ്കിലും വന്നിരിക്കും.പലര്‍ക്കും വൈകാരിക ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും.അതൊന്നും രോഗാവസ്ഥയല്ല .ലക്ഷണങ്ങള്‍ നിങ്ങളുടെ ദൈനംദിനകാര്യങ്ങളെ ബാധിച്ചുതുടങ്ങിയാല്‍ തീര്‍ച്ചയായും സൂക്ഷിക്കണം.വേഗം തന്നെ ഫലപ്രദവും ശാസ്ത്രീയവുമായ ചികിത്സ സ്വീകരിക്കണം.’
ഡി സി ബുക്‌സ് ലൈഫ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച വിഷാദങ്ങളെ വിട എന്ന പുസ്തകത്തില്‍ വിഷാദരോഗം എന്ത്. എങ്ങനെ പരിശോധനയും രോഗനിര്‍ണ്ണയവും, വിഷാദരോഗ ചികിത്സ തുടങ്ങി മനുഷ്യമനസ്സിനെ തകര്‍ക്കുന്ന വിഷാദത്തിന്റെ എല്ലാവശങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു. മാത്രമല്ല കുട്ടികളിലും പ്രസവ ശേഷം സ്ത്രീകളില്‍ കാണപ്പെടുന്ന വിഷാദരോഗത്തെപ്പറ്റിയുമെല്ലാം ഓരോരോ അദ്ധ്യായങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നു. വിഷാദരോഗങ്ങള്‍ ആത്മഹത്യ പ്രവണതകളിലേക്കു നയിക്കുമെന്നും ചിലപ്പോള്‍ കാലാവാസ്ത വ്യതിയാനങ്ങള്‍ പോലും വിഷാദരോഗങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകാമെന്നും പുസ്തകം വ്യക്തമാകുന്നു. കേരള ആരോഗ്യ വകുപ്പില്‍ 30 വര്‍ഷം സേവനമനുഷ്ടിച്ചിട്ടുള്ള ഗ്രന്ഥകാരന്‍ തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലൂടെയുമാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്.
ഡോ. പി.കെ. സുകുമാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.സ്. ബിരുദവും റാഞ്ചി സര്‍കലാശാലയില്‍നിന്നും ഡി.പി.എം.എന്നിവ കരസ്ഥമാക്കിയതിനു ശേഷം 30 വര്ഷം കേരള ആരോഗ്യ വകുപ്പില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ തൃ ശ്ശൂരില്‍ സൈക്യാട്രി കണ്‍സള്‍റ്റന്റ് ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹം മനഃശാസ്ത്ര ആരോഗ്യ സംബന്ധിയായ നിരവധി പ്രബന്ധങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.