ഒരുവാരം കൂടി കടന്നുപോകുമ്പോള്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍ ഒന്നാമത് നില്‍കുന്ന കാഴ്ചയ്ക്കാണ് പുസ്തകലോകം സാക്ഷ്യം വഹിച്ചത്. ഇറങ്ങിയ നാള്‍മുതല്‍ പുസ്തകവിപണിയില്‍ മുന്നില്‍ നില്‍ക്കുന്ന നനഞ്ഞുതീര്‍ത്ത മഴകള്‍ ചുരുങ്ങിയനാള്‍ക്കൊണ്ട് രണ്ടാംപതിപ്പിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. കെ ആര്‍ മീരയുടെ ആരാച്ചാര്‍ , സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, കഥകള്‍ കെ ആര്‍ മീര, മീരയുടെ നോവല്ലകള്‍ എന്നിവയാണ് ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്നത്. കെ ആര്‍ മീരയുടെ മൂന്ന് പുസ്തകങ്ങളാണ് ബെസ്റ്റ് സെല്ലറുകളിലെ ആദ്യ പട്ടികയില്‍ ഇടംനേടിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.
ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, ബെന്യാമിന്റെ ആടുജീവിതം, എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി, പി ജിംഷാറിന്റെ പടച്ചോന്റെ ചിത്രപ്രദര്‍ശനം, അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ എന്നിവയാണ് ആറുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍ എത്തിയത്.
കഥകള്‍ സുഭാഷ് ചന്ദ്രന്‍, സ്വരഭേദങ്ങള്‍, നിങ്ങള്‍ക്കും ജയിക്കാം സിവില്‍ സര്‍വ്വീസ്, ഉന്നതവിജയത്തിന് എഴ് വഴികള്‍, നടവഴിയിലെ നേരുകള്‍, കകഥകള്‍ ഉണ്ണി ആര്‍, നിലം പൂത്തു മലര്‍ന്ന നാള്‍ തുടങ്ങിയ പുസ്തകങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു.
വിവര്‍ത്തനകൃതികളില്‍ മുന്നില്‍ നില്‍ക്കുന്നത് പൗലോ കൊയ്‌ലോയുടെആല്‍ക്കെമിസ്റ്റാണ്.കലാമിന്റെ അഗ്നിച്ചിറകുകള്‍ , എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍, ടോട്ടോ ചാന്‍, മെയിന്‍ കാഫ്; ഹിറ്റ്‌ലറുടെ ആത്മകഥ,
നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, കുഞ്ഞുകാര്യങ്ങളുടെ ഉടയതമ്പുരാന്‍, ജീവിതമെന്ന അത്ഭുതം എന്നിവയാണ് തൊട്ടടുത്ത സ്ഥാനത്ത്.
മലയാളത്തിന്റെ ശ്രേഷ്ഠകൃതികളില്‍ മുന്നിലെത്തിയത് ഒ.വി.വിജയന്റെഖസാക്കിന്റെ ഇതിഹാമാണ്. മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, എംടിയുടെ കഥകള്‍ ,ഒരു ദേശത്തിന്റെ കഥ, ഇനി ഞാന്‍ ഉറങ്ങട്ടെ, ഒരു സങ്കീര്‍ത്തനം പോലെ എന്നിവയും തൊട്ടടുത്തസ്ഥാനങ്ങളില്‍ എത്തി.
The post നനഞ്ഞുതീര്‍ത്ത മഴകള്‍ മുന്നില്‍ appeared first on DC Books.