Image may be NSFW.
Clik here to view.
ചക്കപ്പഴം കഴിച്ചിട്ടുണ്ടോ..നല്ല മധുരമുള്ള തേന്‍വരിക്ക ചക്കപ്പഴം.. കഴിക്കാത്തവര്‍ കഴിച്ചുനോക്കണം..എന്താ സ്വാദ്..!
രുചിയൂറുന്ന എണ്ണയില്‍ വറുത്തുപൊരിച്ചതും കീടനാശിനികള്‍ തളിച്ച മറ്റ് പഴങ്ങള്‍ കഴിക്കാനുമാണ് ഇന്ന് കേരളീയര്‍ക്ക് ഇഷ്ടം. എന്നാല്‍ പ്രകൃതി മനുഷ്യര്‍ക്കായി ഒരുക്കിയ അമൂല്യ വിഭവങ്ങളിലൊന്നായ വിഷാംശം ലെവലേശമേക്കാത്ത ചക്കപ്പഴത്തിന്റെ സ്വാദ് ഇന്ന് കേരളീയരുടെ നാവിന് പരിചിതമല്ലാതായിരിക്കുന്നു. പക്ഷേ നമ്മള്‍ നിസാരമെന്നു തള്ളിക്കളയുന്ന ഈ ചക്കപ്പഴത്തിന് രോഗപ്രതിരോധശേഷിവരെയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്തിന് മാറാരോഗമായ അര്‍ബുദത്തെവരെ പ്രതിരോധിക്കാന്‍ കഴിവുണ്ടത്രേ…!
ഒരു കപ്പ് ചക്കയില്‍ 155 കലോറി അടങ്ങിയിരിക്കുന്നു. ജീവകം എ, ജീവകം സി, റൈബോഫ്‌ലേവിന്‍, നിയാസിന്‍, തയാമിന്‍, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. സോഡിയം, പൂരിതകൊഴുപ്പുകള്‍, കൊളസ്‌ട്രോള്‍ ഇവ ചക്കയില്‍ വളരെ കുറവാണ്. മഗ്‌നീഷ്യം, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍, സിങ്ക്, മാംഗനീസ്, സെലെനിയം, എന്നീ ധാതുക്കളും ചക്കയില്‍ ഉണ്ട്. ചക്കയിലടങ്ങിയ പോഷകങ്ങള്‍ക്ക് ആന്റി കാന്‍സര്‍, ആന്റി ഏജിങ്ങ്, ആന്റി അള്‍സറേറ്റീവ് ഗുണങ്ങള്‍ ഉണ്ട്. ചക്കയിലെ ജീവകം സി രക്തത്തിലെ പ്രമേഹത്തെ നിയന്ത്രിയ്ക്കുന്നു. പൊട്ടാസ്യം രക്ത സമ്മര്‍ദ്ദം കുറയ്ക്കും. ത്വക്ക് രോഗങ്ങള്‍ കുറയ്ക്കാന്‍ ചക്ക കുരുവിനും കഴിവുണ്ട്. ശരീര കലകളുടെ നാശം തടഞ്ഞ് വാര്‍ധക്യത്തെ അകറ്റാനുള്ള കഴിവും ചക്കയ്ക്ക് ഉണ്ടത്രേ. ഇങ്ങനെ ചക്കയുടെ ഗുണങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍, പറഞ്ഞാലും തീരാത്ത മാഹാത്മ്യങ്ങളാണുള്ളത്.
Image may be NSFW.
Clik here to view.പറഞ്ഞുവരുന്നത് ഏറെഗുണങ്ങളുള്ള ചക്ക കൊണ്ട് സ്വാദൂറുന്ന ഒരുപാട് വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നാണ്. ചക്കപ്പഴം കഴിക്കാനിഷ്ടമില്ലാത്തവര്‍ക്ക് മറ്റ് വിഭവങ്ങള്‍ ഉണ്ടാക്കിക്കഴിക്കാം. ചക്കപ്പുഴുക്ക്, ഇടിച്ചക്കത്തോരന്‍, , ചക്ക എരിശേരി, ചക്കക്കുരു പുളിങ്കറി, ചക്കക്കുരു പൊടിമാസ്, ചക്കത്തോരന്‍, ചക്കക്കുരു മെഴുക്കുപുരട്ടി, കൂഞ്ഞില്‍ തോരന്‍ എന്തിനേറെ ചകിണിത്തോരന്‍ വരെ രുചികരം. ചക്ക ഉപ്പേരിയുടെ കാര്യം പറയാനുമില്ല. ഇനി പഴുത്ത ചക്കകൊണ്ടോ ചക്ക വരട്ടിയത്, ചക്കപ്പായസം, ചക്ക അട – ഇനിയും എത്രയോ ഏറെ ചക്ക വിഭവങ്ങള്‍.
നമ്മുടെ തീന്മേശകളില്‍ ചക്ക വിഭവങ്ങള്‍കൊണ്ട് നിറയ്ക്കാനുള്ള ശ്രമമാണ് ചക്ക വിഭവങ്ങള്‍ എന്ന പുസ്തകത്തിലൂടെ ആന്‍സി മാത്യു ലക്ഷ്യമിടുന്നത്. വീട്ടുമുറ്റത്തെ ചക്ക ആധുനീക ഭക്ഷണങ്ങളുടെ രൂപപ്പൊലിമയോടെ അവതരിപ്പിക്കുകയാണ് ആന്‍സി മാത്യു ചക്ക വിഭവങ്ങള്‍ എന്ന പുസ്തകത്തിലൂടെ. ചക്കച്ചുളയും , ചകിണിയും , കുരുവും മാത്രമല്ല ചക്കമടല്‍ പോലും പായസം വയ്ക്കാന്‍ കൊല്ലാമെന്ന അറിവ് പുതുമയേറിയതാണ്.ഭക്ഷണവിപ്ലവ രംഗത്തെ പുത്തന്‍ ചുവടുവയ്പ്പാണ് ആന്‍സി മാത്യുവിന്റെ ചക്ക വിഭവങ്ങള്‍.