മദര്‍ അപ്ലോണിയ പതിവുപോലെ മഠത്തില്‍ നിന്നും ഇറങ്ങി. പള്ളിയിലേക്കു കുറച്ചു ദൂരമേയുള്ളു. മദറിനു വയസ്സായി. നടക്കാന്‍ ഇയ്യിടെയായി വിഷമം തോന്നാറുണ്ട്. പള്ളിയിലേക്കുള്ള കല്‍പ്പടവുകള്‍ വഴക്കുനിറഞ്ഞറാതാണ്. അടിതെറ്റിയാല്‍ വീണുപോകും. സൂക്ഷിച്ചുനടന്നു…
“ള്ളേ ള്ളേ..”
മദര്‍ ഒന്നു ഞെട്ടി. ഒരു പിഞ്ചുപൈതലിന്റെ കരച്ചില്‍. അവര്‍ കാതോര്‍ത്ത് ഒരു നിമിഷം നിന്നു. വഴുക്കലുള്ള കല്ലിന്‍മേലാണ് താന്‍ നില്‍ക്കുന്നതെന്നുപോലും അവര്‍മറന്നു.
എവിടുന്നാണ് ശബ്ദം..?
പള്ളിയുടെ കവാടത്തിന്റെ സമീപത്തുനിന്നാണ്. മദര്‍ അങ്ങോട്ടോടിച്ചെന്നു. ഭാഗ്യത്തിനു താഴെവീണില്ലെന്നുമാത്രം.
കുഞ്ഞിനെ വാരിയെടുത്തു. പ്രസവിച്ചിട്ട് മണിക്കൂറുകള്‍ മാത്രമായിക്കാണും. കര്‍ത്താവേ…മദര്‍ അപ്ലോണിയുടെ ചുണ്ടുകള്‍ തന്നെത്താനറിയാതെ ചിലച്ചു.
കുഞ്ഞിനേയും കൊണ്ട് മഠത്തിലേക്കു നടന്നു….അനാഥയായ ഒരമ്മയുടെ ഓമനസന്താനം…!എന്തിനാണ് ആ സ്ത്രീ കുഞ്ഞിനെ ഉപേക്ഷിച്ചത്..?
കൊച്ചുകൂട്ടുകാര്‍ക്കുവേണ്ടി പി നരേന്ദ്രനാഥ് രചിച്ച അമ്മയുടെ ഉമ്മ എന്ന കഥയുടെ ഒരുഭാഗം മാത്രമാണിത്. കഥകളുടെ കൂമ്പാരരമായ ഈ ലോകത്തുനിന്നും അദ്ദേഹം എഴുതിയ ജിജ്ഞാസയും കരണുയും ചിരിയുമൊക്കെ വിടര്‍ത്തുന്ന കഥാസമാഹാരമാണ് അമ്മയുടെ ഉമ്മ.
നിങ്ങള്‍ ഒരുപാടു കഥകള്‍ കേട്ടിട്ടുണ്ടാകും. അവയില്‍ ഈ കഥകള്‍ ഉണ്ടാവില്ലെന്നു തീര്‍ച്ച. നമുക്കുചുറ്റുമുള്ള ജീവിതങ്ങളില്‍ നിന്നും കുട്ടികള്‍ക്കുവേണ്ടി കണ്ടെടുത്തവയാണ് ഇതിലെ ഓരോ രചനയും. അവ നിങ്ങളെ ചിരിപ്പിക്കുകയും, രസിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്യും അത്രയേറെ മനോഹരമാണ് പി നരേന്ദ്രനാഥ് രചിച്ച അമ്മയുടെ ഉമ്മ എന്ന പുസ്തകത്തിലെ ഓരോ കഥയും.
സി ആര്‍ പ്രീതി വരച്ച മനോഹരമായ ചിത്രങ്ങളും കഥകളെ കൂടുതല്‍ മനോഹരമാക്കുന്നു…മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ 16ാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.