‘ഞാന്‍ തീരെ വിലയില്ലാത്തവന്‍. എന്നാല്‍, ഗണിതലോകത്ത് എന്നോളം വിലയുള്ളവന്‍ വേറെയുണ്ടോ’? തെറ്റിദ്ധരിക്കണ്ട, പൂജ്യം എന്ന സംഖ്യയുടെ ചോദ്യമാണ്.
പൂജ്യം ഉപയോഗിച്ചു തുടങ്ങിയത് ഭാരതീയരാണെന്നാണ് വിശ്വസിക്കുന്നത്. ഇതിന്റെ ആവിര്‍ഭാവത്തോടെ സംഖ്യകളുടെ ലോകം അത്ഭുതകരമായ മാറ്റങ്ങള്‍ക്ക് വിധേയമായി. പൂജ്യം മാമ്പഴം പൂജ്യം ആളുകള്‍ക്ക് തുല്യമായി വീതിച്ചാല്‍ എല്ലാവര്‍ക്കും ഒന്നു വീതം ലഭിക്കുമോ? ഏത് സംഖ്യയെയും അതേ സംഖ്യകൊണ്ട് ഹരിച്ചാല്‍ ‘ഒന്ന്’ എന്ന് പഠിപ്പിച്ച അധ്യാപകനെ ശ്രീനിവാസരാമാനുജന്റെ ഈ ചോദ്യം വല്ലാതെ കുഴക്കി. ബ്രഹ്മഗുപ്തന്റെ കാലം മുതലാണ് ഭാരതീയ ഗ്രന്ഥങ്ങളില്‍ പൂജ്യം ഉപയോഗിച്ചു കാണുന്നത്. റോമന്‍ സംഖ്യാസമ്പ്രദായത്തില്‍ പൂജ്യം ഇല്ലാത്തതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറ്റൊരു സംഖ്യാ സമ്പ്രദായവുമായി താരതമ്യം ചെയ്യുമ്പോള്‍ മനസ്സിലാകും. സ്ഥാനവില സമ്പ്രദായം വികസിക്കുന്നതില്‍ പൂജ്യത്തിന്റെ വരവ് നിര്‍ണ്ണായകമായി.
പൂജ്യത്തെക്കുറിച്ച് വാചാലമാവുകയല്ല..മറിച്ച് ബുദ്ധിജീവികളുടെ മാത്രം കുത്തകയായി കരുതിയിരുന്ന ഗണിതം എന്ന വിഷയത്തെപ്പറ്റി പറഞ്ഞുവരുകയാണ്. നമ്മളില്‍ കുറച്ചുപേരെങ്കിലും ഈ വിഷയത്തെക്കൊണ്ട് പൊറുതിമുട്ടിയവരായിരിക്കും..ഓര്‍മ്മയില്‍ നില്‍ക്കാത്ത സമവാക്യങ്ങളും..കൂട്ടലും കുറയ്ക്കലും ഹരിക്കലും എന്നുവേണ്ട..നമ്മളെ മിക്ക പരീക്ഷകള്‍ക്കും പിന്നിലേക്ക് തള്ളിവിട്ട ഈ വിഷയത്തെപ്പറ്റി പറയാന്‍പോലും ഇഷ്ടമില്ലാത്തവരായിയിരിക്കും ഏറെപ്പേരും. ഇപ്പോഴാകട്ടെ കണക്കിലുമുള്ളികള്‍ക്ക് മങ്കിപെന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച കുട്ടികളും ഉണ്ടാകും.
എന്നാല്‍ കണക്കില്‍ മാന്ത്രികതകാട്ടുന്ന മങ്കിപെന്നിനു പകരം സംഖ്യാജാലകം എന്ന പുസ്തകം പരിചയപ്പെടുത്തുകയാണ് ഗണിത അദ്ധ്യാപകനായ ടി എസ് രവികുമാര്‍. ഏറെ നിഗൂഢതകള്‍നിറഞ്ഞ സംഖ്യകളുടെ ലോകത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സംഖ്യാജാലകത്തില്‍ പൂജ്യം മുതല്‍ നൂറ് വരെയുള്ള സംഖ്യകളുടെ ഓരോ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടുകയാണ് ടി എസ് രവികുമാര്‍. സംഖ്യകളുടെ വിസ്മയലോകത്തെക്കുറിച്ച് ഇത്രയും ലളിതമായി മറ്റൊരു പുസ്തകം പുറത്തിറങ്ങിയിട്ടില്ല എന്നുപറയാം. കാരണം, ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ ലളിതമായി മനസ്സിലാക്കാവുന്ന തരത്തിലാണ് ടി എസ് രവികുമാര്‍ സംഖ്യാജാലകം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഗണിതത്തെ ഇഷ്ടപ്പെടുന്ന, സ്‌നേഹിക്കുന്നവര്‍ക്കായി തയ്യാറാക്കിയതാണ് സംഖ്യാജാലകം എന്ന പുസ്തകം. സംഖ്യകളുടെ ജാലകം തുറക്കുന്നതുവഴി ഇതിലെ എളുപ്പവഴികള്‍ മനസ്സിലാക്കി സ്വന്തമായി ഗണിതം സ്വായത്തമാക്കാനും ഈ പുസ്തകം സഹായകമാകും. ഗണിതം എക്കാലത്തും ബുദ്ധിജീവികളുടെ കുത്തകയായി കരുതപ്പെട്ടിരുന്ന കാലം മാറി. പഠനരീതയിയിലും മാറ്റം വന്നു. സാധാരണക്കാരനുപോലും വഴങ്ങുന്ന ഒന്നായി ഗണിതം മാറി. ഗണിതശാസ്ത്രം കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥമാണ് ഡിസി റഫറന്‍സ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച സംഖ്യാജാലകം.
The post സംഖ്യാജാലകം appeared first on DC Books.