Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

”ഇത്തരം സാമൂഹിക വൈകൃതങ്ങൾക്കെതിരെ പെൺകുട്ടികൾ ശക്തമായി പ്രതികരിച്ചു തുടങ്ങണമെന്ന് ഡോ.എം. ലീലാവതി

$
0
0

leelavathi

”കേരളത്തിൽ വർദ്ധിച്ചു വരുന്ന സദാചാര ഗുണ്ടായിസം ഒരു പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല. സ്ത്രീ എന്നും ആദരിക്കപ്പെടേണ്ടവൾ തന്നെ. പെണ്ണുങ്ങളായാൽ വീട്ടിൽ അടങ്ങിയൊതുങ്ങിക്കഴിയേണ്ടവരാണെന്നും സമൂഹവുമായി ബന്ധം പാടില്ലെന്നുമുള്ള പഴയ തീട്ടൂരങ്ങൾ വീണ്ടും ശക്തിപ്രാപിച്ചുവരുന്നു. ഇതൊരു നല്ല പ്രവണതയായി കാണാനാകില്ല. ഭാരതീയ സംസ്കൃതിയുടെ അടിത്തറതന്നെ സ്ത്രീയിൽ അധിഷ്ഠിതമാണ്.” കേരളം പോലെ നൂറു ശതമാനം വിദ്യാഭ്യാസമുള്ള ഒരു സംസ്ഥാനത്തിൽ ഇന്ന് നടക്കുന്ന ദുർനടപ്പുകളെ കുറിച്ച് പ്രശസ്ത സാഹിത്യനിരൂപകയും എഴുത്തുകാരിയുമായ ഡോ.എം. ലീലാവതി പറയുന്നു.

എത്ര വിലയേറിയ ജീവനുകളാണ് ഇതിന്റെപേരിൽ പൊലിഞ്ഞത്. ആക്ഷേപങ്ങളിൽ മനംനൊന്ത് യുവാവു ജീവനൊടുക്കിയ വാർത്ത അപമാനത്തോടെയും ഞെട്ടലോടെയുമാണു കേരളം കേട്ടത്. ഇതുപോലെ എത്രയോ സംഭവങ്ങൾ ഓരോനാട്ടിലും അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഇത്തരം സാമൂഹിക വൈകൃതങ്ങൾക്കെതിരെ ജനങ്ങൾ ഉണരണം. എന്തുവിലകൊടുത്തും ഇതു തടഞ്ഞേ ഒക്കൂ. ശക്തമായ നിയമനിർമാണം തന്നെ ഈ വിഷയത്തിലുണ്ടാകണം.

 

ആൺകുട്ടികൾക്കൊപ്പമിരുന്നതാണ് എറണാകുളത്തെ മറൈൻ ഡ്രൈവിൽ പെൺകുട്ടികൾക്കു ചൂരൽപ്രഹരമേൽക്കാൻ കാരണം. വോട്ടവകാശവും സ്വന്തം ജീവിതത്തെപ്പറ്റി തീരുമാനമെടുക്കാനും മുന്നോട്ടുപോകാനും പ്രാപ്തിയുമുള്ള പെൺകുട്ടികളെ ഇത്തരത്തിൽ തല്ലിച്ചതയ്ക്കാൻ ആരാണ് അധികാരം നൽകിയത്? എന്താണ് അവർ ചെയ്ത തെറ്റ്.തെറ്റുണ്ടെങ്കിൽ നടപടിയെടുക്കാൻ പൊലീസും നിയമസംവിധാനവുമൊക്കെയുള്ള നാടാണു നമ്മുടേത്. പകരം ആർക്കും നിയമം കയ്യിലെടുത്ത് എന്തും ചെയ്യാമെന്ന സാഹചര്യം തെറ്റായ സന്ദേശമാണു സമൂഹത്തിനു നൽകുന്നത്.

 

ഞാൻ വിദ്യാർഥിയായിരുന്ന കാലത്തൊന്നും കേട്ടുകേൾവിപോലുമില്ലാതിരുന്ന കാര്യങ്ങളാണു സമൂഹത്തിൽ നടക്കുന്നത്. കാലം നല്ലതല്ലെന്ന് ഓരോ രക്ഷിതാവും പറയുന്നു. ജനിച്ചുവളർന്ന മണ്ണിൽ തന്റെ മാനവും ദേഹവും സുരക്ഷിതമാണെന്ന ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും തൊഴിൽ ചെയ്തു രാഷ്ട്രപുരോഗതിയിൽ തന്റേതായ പങ്ക് അർപ്പിക്കാൻ അവൾക്കു കഴിയുന്ന സാഹചര്യമാണുണ്ടാവേണ്ടത്. കൗരവസഭയിൽ ദ്രൗപതിയെ അപമാനിച്ചപ്പോൾ പുലർത്തിയ മൗനം സമൂഹം ഇന്നും തുടരുന്നു. സുരക്ഷയുടെയും പ്രതിരോധത്തിന്റെയും പുതിയ ശബ്ദങ്ങളുയരണം. നല്ല ബോധത്തോടു കൂടിയാണു തങ്ങൾ ആക്രമിക്കപ്പെടുന്നതെന്ന് ഓരോ പെൺകുട്ടിയും തിരിച്ചറിയണം. തങ്ങൾ നേരിടുന്ന അപമാനങ്ങൾക്കെതിരെ പോരാടാൻ സ്ത്രീസമൂഹം കരുത്തു കാണിക്കാൻ വൈകരുത്. പെൺകുട്ടികൾ ശക്തമായി പ്രതികരിച്ചുതുടങ്ങണം.

2008 ലെ പത്മശ്രീ പുരസ്ക്കാരമടക്കം ധാരാളം ബഹുമതികൾക്ക് ലീലാവതി അർഹയായിട്ടുണ്ട്. 1949 മുതൽ സേന്റ് മേരീസ് കോളേജ് തൃശൂർ, സ്റ്റെല്ല മാരീസ് കോളേജ് ചെന്നൈ, പാലക്കാട് ഗവ.വിക്ടോറിയ കോളേജ്, മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണൻകോളേജ് മുതലായ വിവിധ കലാലയങ്ങളിൽ അദ്ധ്യാപികയായിരുന്നു ലീലാവതി. റിട്ടയർമെന്റിനു ശേഷം കുറച്ചുകാലം കോഴിക്കോട് സർവകലാശാലയിൽ വിസിറ്റിങ്ങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

ഭാവനാജീവിതമെന്നു വിശേഷിപ്പിച്ചു പോരുന്നകവിതയിൽ യുക്തിനിഷ്ഠമായ ഭൗതികവീക്ഷണവും ശാസ്ത്രതത്വങ്ങളും അന്വേഷിച്ചുകൊണ്ടാണ് എം.ലീലാവതി മലയാളനിരൂപണരംഗത്ത് പ്രത്യക്ഷപ്പെട്ടത് . സി.ജി. യുങ്ങിന്റെ സമൂഹമനഃശാസ്ത്രമാണ് ലീലാവതിയുടെ മന:ശാസ്ത്രപഠനങ്ങൾക്ക് അടിസ്ഥാനം. വ്യക്തിക്ക് എന്നപോലെ സമൂഹത്തിനും ബോധമനസ്സും അബോധമനസ്സും ഉണ്ടെന്നും സമൂഹബോധമനസ്സിന്റെ ഉള്ളടക്കം ആദിരൂപങ്ങളാണെന്നും അവയെ പൊതിഞ്ഞു നിൽക്കുന്ന കഥകളാണ് മിത്ത് എന്നുമാണ് ഈ കണ്ടെത്തൽ.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>