Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

‘മനസ്സറിയും യന്ത്രം’കിട്ടിയതോടെ എല്ലാവരുടെയും കള്ളത്തരം വെളിച്ചത്താവുന്നു.

$
0
0

kuttikalകുട്ടികൾക്ക് വായിച്ചു രസിക്കാൻ പറ്റിയ കഥകൾ ഉൾപ്പെടുത്തിയുള്ളവയാണ് ഡിസി ബുക്സിന്റെ മാമ്പഴം പ്രസിദ്ധീകരണങ്ങൾ. കുട്ടിക്കഥകൾ കുട്ടിക്കളിയല്ല  കേട്ടോ. അതെഴുതണമെങ്കിൽ കുട്ടികളുടെ മനസ്സറിയണം , അവരുടെ ഭാഷയറിയണം. കുഞ്ഞുങ്ങളുടെ ചിന്തയെയും ബുദ്ധിയെയും വരെ ശരിയായ ദിശയിൽ വാർത്തെടുക്കുന്നതിൽ വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട് ഇത്തരം ബാല പ്രസിദ്ധീകരണങ്ങൾ. ലളിതവും ആകർഷകവുമായ രീതിയിൽ അവതരിപ്പിക്കുമ്പോഴാണ് ഇത്തരം പ്രസിദ്ധീകരണങ്ങൾ കുട്ടികളുടെ ഉള്ളം പിടിച്ചടക്കുന്നത്. അത്തരത്തിൽ ഒരു നോവലാണ് ഡി സി മാമ്പഴത്തിന്റെ മനസ്സറിയും യന്ത്രം എന്ന പുസ്തകം. പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് പി നരേന്ദ്രനാണ്.

book-1‘എടാ … കൊരങ്ങന്മാരെ ,, മുത്തൻ കൊരങ്ങന്മാരെ …. വല്യമ്മാമൻ ശുണ്ഠി മൂത്ത് ഉറക്കെ വിളിച്ചു പറയും. അപ്പോൾ വല്യമ്മാമന്റെ ഉച്ചിക്കുടുമ നിന്ന് തുള്ളുന്നുണ്ടാവും. കുട്ടിനാരായണന്‌ അഖിൽ കാണാൻ ബഹു രസമാണ്. അവൻ വാ പൊത്തി , പുറം തിരിഞ്ഞു നിന്ന് ചിരിക്കും.വല്യമ്മാമൻ കാണെ ചിരിക്കാൻ ധൈര്യമില്ല. ചിരിക്കുന്നതെങ്ങാനും വല്യമ്മാമൻ കണ്ടാൽ കഥ കഴിക്കും. കുട്ടിനാരായണന്റെ തുടയിൽ ഇന്നും ഒരു വടു ഉണ്ട്. കഴിഞ്ഞ ഓണക്കാലത്ത് വല്യമ്മാമന്റെ കയ്യിൽ നിന്നും കിട്ടിയ സമ്മാനത്തിന്റെ ‘വഹ’ യാണത്. ” മനസ്സറിയും യന്ത്രം കിട്ടിയതോടെ എല്ലാവരുടെയും കള്ളത്തരം വെളിച്ചത്താവുന്നു.

‘അമ്മായിക്ക്‌ മനസ്സിന്‌ സമാധാനമില്ല. കുട്ടിനാരായണനും കൃഷ്ണന്‍കുട്ടിക്കും അമ്മയ്‌ക്കും സമാധാനമില്ല… ശങ്കുവിനും ഇല്ല. മനസറിയും യന്ത്രം വന്നതുമുതല്‍ എല്ലാവര്‍ക്കും എപ്പോഴും പേടിയാണ്‌… വല്ല്യമ്മാവനാണെങ്കില്‍ തൊട്ടതിനൊക്കെ യന്ത്രംവച്ചു പരിശോധിക്കാനും തുടങ്ങിയിരിക്കുന്നു… എന്തു ചെയ്യും…?

നരേന്ദ്രനാഥിന്റെ കുട്ടികള്‍ക്കായുള്ള അതിരസകരമായ കഥയാണ് മനസ്സറിയും യന്ത്രം. കുട്ടികൾക്കിഷ്ടപ്പെടും വിധം കളർ ചിത്രങ്ങളോട് കൂടിയാണ് നോവൽ തയ്യാറാക്കിയിരിക്കുന്നത്. വല്യമ്മാമന്റെയും കുട്ടിനാരായണന്റെയും എല്ലാം ചിത്രങ്ങൾ വരച്ചിരിക്കുന്നത് സി ആർ പ്രീതയാണ്. പുസ്തകത്തിന്റെ പത്തൊൻപതാം പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>