കരീബിയന്‍ എഴുത്തുകാരനും നോബേല്‍ പുരസ്‌കാര ജേതാവുമായ ഡെറിക് വാല്‍ക്കോട്ട് (87) അന്തരിച്ചു. ദീര്‍ഘനാള്‍ രോഗബാധിതനായി കിടപ്പിലായിരുന്നു അദ്ദേഹം. കരീബിയന്‍ ദ്വീപ് രാജ്യമായ സെന്റ് ലൂസിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം. കരീബിയന്‍ നാടുകളിലെ വിഖ്യാതനായ എഴുത്തുകാരില്‍ പ്രധാനിയായിരുന്നു വാല്‍ക്കോട്ട്. 1992 ല്‍ സാഹിത്യത്തിനുള്ള നോബേലിന് അദ്ദേഹം അര്‍ഹനായി. 2011 ല്‍ ടി.എസ് എലിയട്ട് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
ഗ്രീക്ക് ഇതിഹാസമായ ഒഡീസിയുടെ കരീബിയന്‍ ആഖ്യാനമായ ‘ഒമറോസ്’ ആണ് പ്രധാനകൃതി.1992ല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ ‘ഒമറോസി’നെ വാല്‍കോട്ടിന്റെ പ്രധാനകൃതിയായാണ് കണക്കാക്കിയത്. നാടകരംഗത്തു നല്‍കിയ സംഭാവനകള്‍ കരീബിയന്‍ ദ്വീപില്‍ ഒതുങ്ങിയെങ്കിലും എണ്‍പതോളം നാടകങ്ങളാണ് ഈ പ്രതിഭയുടെ പേനയിലൂടെ പിറവിയെടുത്തത്.
1930ല്‍ സെന്റ് ലൂസിയയില്‍ ജനനം. ഒരു വയസ്സുള്ളപ്പോള്‍ ചിത്രകാരനായ അച്ഛന്‍ മരിച്ചു. അമ്മ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സായിരുന്നു. ഈ പശ്ചാത്തലം തനിക്ക് ഒരു ഉറപ്പേറിയ ‘കൊളോണിയല്‍ വിദ്യാഭ്യാസം’ ഉറപ്പുവരുത്തിയെന്നാണ് വാല്‍കോട്ട് ഒരു കവിതയില്‍ പറയുന്നത്. സ്വന്തം വ്യക്തിത്വത്തെക്കുറിച്ച്, അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ കറുത്തവന്റെയും ഡച്ചുകാരന്റെയും ഇംഗ്ലീഷുകാരന്റെയും മിശ്രിതമായ പാരമ്പര്യത്തെക്കുറിച്ച്, അക്ഷരങ്ങളിലൂടെ അദ്ദേഹം വാചാലനായി.
പത്തൊമ്പതാം വയസ്സില്‍ അമ്മയുടെ സഹായത്തോടെ ആദ്യകവിതാസമാഹാരം പ്രസിദ്ധീകരിച്ചു. ഒരുവര്‍ഷം കഴിഞ്ഞ് ആദ്യ നാടകം അരങ്ങേറി. തുടര്‍ന്ന് ജമൈക്കയിലെ യൂണിവേഴ്‌സിറ.യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് വെസ്റ്റ് ഇന്‍ഡീസില്‍ ഇംഗ്ലീഷ് സാഹിത്യവും ഫ്രഞ്ചും ലാറ്റിനും പഠിക്കാന്‍ ചേര്‍ന്നു. വാല്‍കോട്ടിന്റെ ഇംഗ്ലീഷ് എഴുത്ത് എഴുപതുകഎഴുപതുകളിലെ കറുത്തവര്‍ഗക്കാരുടെ ശക്തമായ വിമര്‍ശം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍, ‘ഭാവനയല്ലാതെ മറ്റൊരു രാഷ്ട്രമില്ലെന്ന്’ വാല്‍കോട്ട് കവിതയിലൂടെ മറുപടി നല്‍കി. കവി ദേശമംഗലം രാമകൃഷ്ണനാണ് വാല്‍കോട്ടിന്റെ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.