Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3637

വനസംരക്ഷണത്തിന്റെ സന്ദേശവുമായി ഒരു നോവല്‍

$
0
0

kuncharapallam

ഭൗതിക ജീവിതത്തോടും സുഖസൗകര്യങ്ങളോടുമുള്ള മനുഷ്യന്റെ അത്യാര്‍ത്തി അവനെ പ്രകൃതി വിരുദ്ധനും ചൂഷകനുമാക്കി മാറ്റുകയാണ്. തനിക്കു മാത്രം ജീവിക്കണം, സുഖിക്കണം, സമ്പാദിക്കണം എന്ന ചിന്തയിലേയ്ക്ക് മനുഷ്യന്‍ അധഃപതിച്ചിരിക്കുന്നു. ഇത്തരത്തില്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളിലേയ്ക്ക് ഭൂമിയെ തള്ളിവിട്ടതിന്റെ പരിണിതഫലമായി പ്രകൃതി നമ്മോട് കണക്കുതീര്‍ക്കുകയാണിപ്പോള്‍.

കേരളം അതീവ ഗുരുതരമായ വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്നത് നിസ്സംഗ ഭാവത്തോടെയാണെങ്കിലും നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. കൊടും വരള്‍ച്ചയും ജലക്ഷാമവും ഇതു മൂലമുള്ള ഭവിഷ്യത്തുകളും അഭിമുഖീകരിക്കാന്‍ പോകുന്ന മലയാളികള്‍ക്ക് ഒരു ആത്മപരിശോധനയുടെയും വീണ്ടുവിചാരത്തിന്റെയും അവസരമൊരുക്കിക്കൊണ്ട് പുറത്തിറങ്ങിയ നോവലാണ് കുഞ്ച്‌രാമ്പള്ളം. ലോക വനദിനത്തിലും(മാര്‍ച്ച് 21) ലോക ജലദിനത്തിലെങ്കിലും (മാര്‍ച്ച് 22) നമ്മള്‍ വായിച്ചിരിക്കേണ്ട ഒന്നാണ് പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശമുള്‍ക്കൊള്ളുന്ന ഈ നോവല്‍.

വനസംരക്ഷണത്തിന്റെയും ജലസംരക്ഷണത്തിന്റെയും കഥ പറയുന്ന ഒരു പരിസ്ഥിതി നോവലാണ് കുഞ്ച്‌രാമ്പള്ളം. ഈ വനം സംരക്ഷിക്കുന്നതിനായി ആദിവാസികളുടെ സഹായത്തോടെ പ്രകൃതി സംരക്ഷകര്‍ നടത്തുന്ന പോരാട്ടമാണ് നോവലിന്റെ ഇതിവൃത്തം. അട്ടപ്പാടിയുടെ ഇന്നത്തെ ദുരവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം അവതരിപ്പിക്കുന്നതിനൊപ്പം ആദിവാസി സമൂഹം നേരിടുന്ന ചൂഷണങ്ങളെയും നോവല്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. കാട്ടുവാസികളുടെയും അവരുടെ അധിവാസകേന്ദ്രമായ കാടിന്റെയും പ്രകൃതിയുടെയും നദിയുടേയും സംരക്ഷണത്തിലേയ്ക്ക് വിരല്‍ചൂണ്ടുകയാണ് ഈ നോവല്‍.  കുഞ്ച്‌രാമന്‍ എന്ന കാട്ടുപന്നിയുടെയും അവന്‍ സംരക്ഷിച്ചുപോന്ന കുഞ്ച് രാമ്പള്ളത്തിന്റെയും കഥപറയുന്ന ഈ കൃതി അട്ടപ്പാടിയിലെ ഇനിയും പിറക്കാനിരിക്കുന്ന പുതിയ തലമുറയ്ക്കുവേണ്ടിയുള്ള അതിജീവനത്തിന്റെ കഥകൂടിയാണിത്.

kunchrampallamഹരിതാഭമായിരുന്ന പല വനങ്ങളും അകാല ചരമമടഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്. ജലസ്‌ത്രോതസുകളുടെ അനിയന്ത്രിതമായ ചൂഷണവും വനനശീകരണവുമാണ് ഈ അവസ്ഥയ്ക്ക് കാരണം. ഒരു മഴയുടെ താളം തെല്ലൊന്ന് പിഴയ്ക്കുമ്പോഴും വേനല്‍ ചൂടില്‍ വേവുമ്പോഴും, ഉരുള്‍പൊട്ടല്‍ പോലുള്ള ദുരന്തങ്ങള്‍ നടക്കുമ്പോഴും ഒക്കെ മനുഷ്യന്‍ പറയും, പ്രകൃതി ചതിച്ചുവെന്ന്. എന്നാല്‍ അവര്‍ പ്രകൃതിയോട് ചെയ്യുന്ന ചതികളുടെ ആഴവും പരപ്പും എത്രയാണെന്ന് നോവല്‍ കാട്ടിത്തരുന്നു.

പരിസ്ഥിതി, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ഗോപാലകൃഷ്ണനും വിജയലക്ഷ്മിയുമാണ് ഈ നോവലിന്റെ രചയിതാക്കള്‍. ഡി സി ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പാണ് വിപണിയിലുള്ളത്.

പുസ്തകത്തിന്റെ ഇ-ബുക്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക


Viewing all articles
Browse latest Browse all 3637

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>