കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ജീവനക്കാരെ സംബന്ധിച്ച് വകുപ്പുതല പരീക്ഷകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സര്‍വീസിലുള്ള എല്ലാ ജീവനക്കാരും അവശ്യം പാസാവേണ്ട പൊതുവായ പരീക്ഷകളുണ്ട്. ഇതിനൊപ്പം ഓരോ വകുപ്പിനും മാത്രമായുള്ള പ്രത്യേകം പരീക്ഷകളും നടത്തുന്നു. പ്രൊബേഷന്‍ പൂര്‍ത്തിയാക്കാനും, പ്രൊമോഷനുമായി എല്ലാ ജീവനക്കാരും പാസാവേണ്ട പരീക്ഷകളെ ‘അക്കൗണ്ട് ടെസ്റ്റുകള്‍’ എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലോവര്‍, ഹയര്‍ എന്നീ വകഭേദങ്ങള്‍ ഈ പരീക്ഷകള്‍ക്കുണ്ട്. കേരള സര്‍വീസ് ചട്ടങ്ങള്‍ (കെ.എസ്.ആര്‍.) കേരള ട്രഷറി കോഡ് (കെ.ടി.സി.) കേരള ഫിനാന്‍ഷ്യല്‍ കോഡ് (കെ.എഫ്.സി.) ഇന്‍ട്രൊഡക്ഷന്‍ ടു ഇന്ത്യന്‍ ഗവണ്‍മെന്റ് അക്കൗണ്ട്‌സ് ആന്റ് ഓഡിറ്റ് എന്നിങ്ങനെ നാല് വിഷയങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
നേടിയെടുത്ത ജോലി സ്ഥിരപ്പെടുന്നതിനും സ്ഥാനക്കയറ്റം ലഭിക്കുന്നതിനും വകുപ്പുതല പരീക്ഷകള്‍ വിജയിച്ചേ മതിയാകൂ. പലപ്പോഴും പി.എസ്.സി നടത്തുന്ന പൊതുപരീക്ഷകളേക്കാള്‍ വാശിയേറിയ മത്സരമാണ് ഇത്തരം പരീക്ഷകളില്‍ നടക്കാറുള്ളത്. അതുകൊണ്ടുതന്നെ ചിട്ടയായ പരിശീലനം ഈ രംഗത്തും ആവശ്യമാണ്. ഇപ്പോഴാകട്ടെ വതുപ്പുതല പരീക്ഷ പടിവാതിക്കല്‍ എത്തി നില്‍ക്കുകയാണ്.
അതിബൃഹത്തും, നിരന്തരം പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ നിയമാവലികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഓരോ വകുപ്പിന്റെയും ഭരണസംവിധാനം. അവയില്‍ നിന്ന് പ്രധാനപ്പെട്ടതും നിത്യോപയോഗപ്രദവുമായവ തിരഞ്ഞെടുത്ത് വളരെ ലളിതമായ രീതിയില്‍ വിശകലനം ചെയ്ത് അവതരിപ്പിക്കുകയാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ എന്ന പുസ്തകം. ഭരണഭാഷ മലയാളമാക്കിയ ഈ സാഹചര്യത്തില്‍ ഏറ്റവും പ്രസക്തിയുള്ള റഫറന്‍സ് ഗ്രന്ഥമാണിത്.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവ്യവസ്ഥകളെക്കുറിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതും സര്‍ക്കാര്‍ അംഗീകാരമുള്ളതുമായ ഗ്രന്ഥമാണ് ശ്രീമന്ദിരം തയ്യാറാക്കിയിട്ടുള്ള കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍. ശ്രീമന്ദിരത്തിന്റെ മകന്‍ ഡോ. എസ്. രാജു കൃഷ്ണന്‍ പരിഷ്‌കരിച്ച് വിപുലീകരിച്ച പുതിയ പതിപ്പില്‍ 2016 സെപ്തംബര്‍ വരെയുള്ള എല്ലാ ഭേദഗതികളും- 2016 ലെ ശമ്പളപരിഷ്‌കരണം,ബത്തകളുടെ പരിഷ്‌കരണം, പെന്‍ഷന്‍ / കുടുംബപെന്‍ഷന്‍ പരിഷ്‌കരണം, എല്ലാ മേഖലയിലെയും പ്രധാനപ്പെട്ട ഉത്തരവുകള്‍, ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷയുമായി ബന്ധപ്പെട്ട സാമാന്യ വിവരങ്ങള്‍, മുന്‍കാല ചോദ്യപേപ്പറുകള്‍ തുടങ്ങി നിരവധികാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സര്‍ക്കാര്‍വകുപ്പുതല പരീക്ഷകള്‍ക്കും ഇതര സര്‍വ്വീസ് കാര്യങ്ങള്‍ സുഗമമായി കൈകാര്യംചെയ്യുന്നതിനും അനുയോജ്യമായ രീതിയില്‍ അവതരിപ്പിക്കുന്ന ഈ പുസ്തകം കേരള സര്‍വ്വീസ് റൂള്‍സിന്റെ സംഗ്രഹവും പ്രായോഗികവുമായിട്ടുള്ള പഠനംകൂടിയാണ്. വകുപ്പുതലപരീക്ഷകള്‍ക്ക് വഴികാട്ടിയായ ഈ പുസ്തകത്തിന്റെ 43-മത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.