പൂച്ചയുടെ ശല്യം എങ്ങിനെ ഒഴിവാക്കാം എന്ന് കാര്യമായി ആലോചിച്ച കുണ്ടനെലിക്ക് ഒരുനാൾ ഒരു ഐഡിയ കിട്ടി. പൂച്ചയെ ഒന്ന് വാഴ്ത്തിേനാക്കിയാേലാ ? മുഖസ്തുതി ഇഷ്ടപ്പെടാത്തവരായി ആരുണ്ട് ? അവന്‍ ഒരു ദിവസം തലമാത്രം പുറേത്തക്കിട്ട് പൂച്ചേയാടു പറഞ്ഞു: ”ഇങ്ങനെ മതിലില്‍ കയറി നിക്കണ ചേട്ടനെ കണ്ടിട്ട് എനിക്ക് രോമാഞ്ചമുണ്ടാകുന്നു. എന്തൊരു രാജകീയമായനിൽപ് !!! ചേട്ടൻ തീര്‍ച്ചയായും മുജ്ജന്മത്തില്‍ ഒരുകടുവയായിരുന്നിരിക്കണം. എന്തോ ശാപം കൊണ്ട് പൂച്ചയായിപ്പോയതാവാനാണ് വഴി.” ചേട്ടനൊന്നു ശ്രമിച്ചാൽ ചേട്ടന് വീണ്ടും ആ കടുവയായി മാറാം.
”ദിവസോം പാതിരാത്രിയിൽ സ്വസ്സ്ഥമാെയാരിടത്ത് കണ്ണടച്ചിരുന്ന് നൂറ് ്രപാവശ്യം ശ്വാസം ആഞ്ഞു വലിച്ച് പുറത്തു വിടണം. ആഞ്ഞു വലിക്കുന്നതിനുസരിച്ച് കുറേശ്ശക്കുേറെശ്ശയായി വലുപ്പം വയ്ക്കും. തലമുറ തലമുറയായി ഞങ്ങള്‍ എലികള്‍ക്ക് പകര്‍ന്ന് കിട്ടുന്ന പാഠമെന്തന്നറിേയ്വാ േചട്ടന് ? ഇതൊരിക്കലും പൂച്ചകള്‍ക്ക് പറഞ്ഞുെകാടുക്കരുെതന്ന്. പൂച്ചയായിട്ടുതെന്ന ഞങ്ങള്‍ക്കവരെക്കൊണ്ട് െപാറുതി മുട്ടിയിരിക്കുകയാ. പിന്നെ കടുവയായാലത്ത കാര്യം പറയേണാ?” പൂച്ച ഇതുേകട്ട് ഒന്ന് ഞെളിഞ്ഞു. പിന്നെ െെകകള്‍കൂട്ടിത്തിരുമ്മി മുറുമുറത്തു. ”എനിക്ക് നിന്നെ അ്രത വിശ്വാസെമാന്നുമില്ല.
എന്നാലും ഞാനെതാന്ന്ശ്രമിച്ചു നോക്കുന്നുണ്ട് ”
കുണ്ടനെലി ശബ്ദത്തില്‍ േവവലാതി കലര്‍ത്തി.
”അേയ്യാ േചട്ടാ! ഞാന്‍ അബദ്ധവശാല്‍ പറഞ്ഞു പോയതാ. േചട്ടന് വിശ്വാസമാകുന്നിെല്ലങ്കില്‍ വേണ്ട. പക്ഷെ ഒരു കാര്യം. മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച് ്രവതശുദ്ധിയോടുകൂടി പതിമൂന്ന് ദിവസം ഇങ്ങനെ പ്രാണായാമം ചെയ്താലേ ഫലമുണ്ടാകൂ.
ഏതായാലും പൂച്ച പതിമൂന്ന് ദിവസവും പാതിരാവില്‍ പ്രാണായാമം ചെയ്യാൻ തന്നെ തീരുമാനിച്ചു……എല്ലാം കഴിഞ്ഞു കടുവയുടെ ഭാവത്തിൽ വന്ന പൂച്ചയ്ക്ക് കിട്ടിയ എട്ടിന്റെ പണി എന്താണെന്നറിയേണ്ടേ ?
കുട്ടികൾക്കായി പ്രമുഖ എഴുത്തുകാരി ഗ്രേസി എഴുതിയ കഥകളുടെ പ്രഥമ സമാഹാരമാണ് വാഴ്ത്തപ്പെട്ട പൂച്ച. കുട്ടികളുടെ ഭാവനാലോകത്തെയും വിസ്മയങ്ങളെയും അടുത്തറിഞ്ഞു രചിച്ച ഇതിലെ ഓരോ കഥകളും വായിച്ചു വളരുന്നവർക്കാവശ്യമായ നല്ല പാഠങ്ങൾ പകർന്നു നൽകുന്നവയാണ്. കുട്ടികൾ നിർബന്ധമായും വായിക്കേണ്ട പുസ്തകമാണ് വാഴ്ത്തപ്പെട്ട പൂച്ച. ഡി സി ബുക്സിന്റെ മാമ്പഴം കൂട്ടുകാർക്കു വേണ്ടിയുള്ള പ്രസിദ്ധീകരണമാണ് വാഴ്ത്തപ്പെട്ട പൂച്ച
കുട്ടിക്കഥകൾ കുട്ടികൾക്ക് മാത്രമുള്ളതല്ലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നിട്ടും കുട്ടിക്കഥകളെ ഞാൻ വേണ്ടത്ര ഗൗനിച്ചിരുന്നില്ല. തന്നെയുമല്ല വായനയിൽ മുതിർന്നവർക്ക് വേണ്ടിയാണ് ഞാനെഴുതുന്നതെന്ന് സ്വയം വിശ്വസിപ്പിക്കുകയും ചെയ്തു.പേരക്കുട്ടികൾക്ക് വേണ്ടിയാണ് ഞാൻ ആദ്യമായി കുട്ടികഥകൾ എഴുതി തുടങ്ങിയത്. പുസ്തകത്തിന്റെ ആമുഖത്തിൽ എഴുത്തുകാരി ഗ്രേസി പറയുന്നു.
1991-ല്‍ ഗ്രേസിയുടെ ആദ്യ കഥാസമാഹാരം പടിയിറങ്ങിപ്പോയ പാര്‍വ്വതി പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് നരകവാതില്‍, ഭ്രാന്തന്‍പൂക്കള്‍, രണ്ടു സ്വപ്നദര്‍ശികള്‍, പനിക്കണ്ണ്, മൂത്രത്തീക്കര, ഗ്രേസിയുടെ കുറും കഥകള്‍ എന്നീ സമാഹാരങ്ങള്‍ പുറത്തിറങ്ങി. കാവേരിയുടെ നേര് (ഓര്‍മ്മ), ഒരു ചെറിയ ജീവിതത്തിന്റെ ശിരോരേഖകള്‍ (ആത്മകഥ) എന്നീ കൃതികള്‍ക്കു പുറമെ ഇപ്പോത് പനിക്കാലം,നച്ചത്തിരങ്കള്‍ വീളും നേരത്ത് എന്നിങ്ങനെ രണ്ടു കഥാസമാഹാരങ്ങള്‍ തമിഴില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1995-ല്‍ എഴുത്തുകാരികള്‍ക്കുള്ള ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, 1997-ല്‍ തോപ്പില്‍ രവി പുരസ്‌കാരം, 1998-ല്‍ മികച്ച മലയാളകഥയ്ക്കുള്ള കഥാ അവാര്‍ഡ് (ദില്ലി), 2000-ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചു. ഇംഗ്ലിഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും കഥകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
ഗ്രേസിയുടെ കഥ , പടിയിറങ്ങിപ്പോയ പാര്‍വ്വതി , ഭ്രാന്തന്‍പൂക്കള്‍, രണ്ടു സ്വപ്നദര്‍ശികള്‍ ,പനിക്കണ്ണ് , മൂത്രത്തീക്കര ,തിരഞ്ഞെടുത്ത കഥകള്‍ , ഉടല്‍വഴികള്‍ , ഗ്രേസിയുടെ കഥകള്‍ , ഓര്‍മ്മ , കാവേരിയുടെ നേര് , ബാലസാഹിത്യം ,വാഴ്ത്തപ്പെട്ട പൂച്ച എന്നീ കൃതികൾ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.