Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

ആത്മരോഷങ്ങളെ വാക്കുകളാക്കിയ കടമ്മനിട്ടയുടെ കവിതകള്‍

$
0
0

kadammanitta

ചൊല്‍ക്കാഴ്ചകളിലൂടെയും കവിയരങ്ങുകളിലൂടെയും മലയാള കവിതയെ ആസ്വാദകരിലേയ്‌ക്കെത്തിച്ച ആധുനിക കവിയാണ് കടമ്മനിട്ട. മലയാളത്തിന്റെ സാംസ്‌കാരിക സ്വത്വം കാവ്യപാരമ്പര്യമായേറ്റു വാങ്ങിയ കടമ്മനിട്ടയുടെ കവിതകള്‍ ദ്രാവിഡ താളങ്ങളുടെ രൗദ്രഭംഗി ഉള്‍ക്കൊളളുന്നവയാണ്. പടയണിയുടെ നാട്ടില്‍ ജനിച്ചതു കൊണ്ടാവും അന്നുവരെ മലയാളക്കവിത പിന്തുടര്‍ന്ന കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞ് നാടന്‍പാട്ടിന്റെ ശീലിലേക്ക് കുടിയേറാന്‍ കവിയെ പ്രേരിപ്പിച്ചത്..നക്‌സലേറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനവും അദ്ദേഹത്തിന്റെ കവിതകളില്‍ കാണാം…വിപ്ലവത്തിന്റെ തീപ്പൊരി പാറുന്ന വാക്കുകള്‍..മലയാള കവിതാസ്വാദകരെ നടുക്കിയുണര്‍ത്തിയ , ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൌദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു അദ്ദേഹത്തിന്റേത്.

എഴുപതുകളില്‍ കലാലയങ്ങളിലും കാവ്യസദസുകളിലും മുഴങ്ങുന്ന സദസുകളിലും നിറസാന്നിധ്യമായിരുന്നു കടമ്മനിട്ട. മുഴങ്ങുന്ന ശബ്ദത്തില്‍ താളത്തില്‍ ചൊല്ലി കവിത ഒരഗ്‌നി പോലെ കേരളത്തിനകത്തും പുറത്തും കത്തിപ്പടര്‍ന്നതിന് പിന്നിലെ സാന്നിധ്യമായിരുന്നു കടമ്മനിട്ട. മലയാളിയുടെ ഹൃദയത്തിലേയ്ക്ക് തീവ്രാനുഭവത്തിന്റെ തീക്കനലുകള്‍ വാരിവിതറിയ കവിതകളിലൂടെ കടമ്മനിട്ടയുടെ ശബ്ദം വേറിട്ടു നിന്നു.

മലഞ്ചൂരല്‍മടയില്‍നിന്നും വിളഞ്ഞ ചൂരപ്പനമ്പുപോലെ, കരീലാഞ്ചി വള്ളിപോലെ എത്തിയ കുറത്തിയും, കാട്ടുകിഴങ്ങിന്‍ മൂട്ടില്‍ മുളച്ചുവളര്‍ന്ന കാര്‍മ്മുകിലിന്‍ മുലപ്പാല്‍മാത്രം കണ്ടുകൊതിച്ചു കരഞ്ഞ രാവിന്‍ നീലഞരമ്പു മുറിച്ചുചോരകുടിച്ചുവളര്‍ന്ന കാട്ടാളാനും എഴുതിയ, മലയാളിയുടെ ഹൃദയത്തിലേയ്ക്ക് തീവ്രാനുഭവത്തിന്റെ തീക്കനലുകള്‍ വാരിവിതറിയ ശാന്തയും കിരാതവൃത്തവും, കണ്ണൂര്‍കോട്ടയും, പുരുഷസൂക്തവും ഒക്കെയെഴുതിയ കവിയാണ് കടമ്മനിട്ട. വ്യക്തമായ രാഷ്ട്രീയമാനങ്ങല്‍വച്ചുപുലര്‍ത്തിയ അദ്ദേഹം സമൂഹത്തിലെ ദുരുതിതങ്ങള്‍ അനുഭവിക്കുന്ന ഏറ്റവും താഴേക്കിടയിലുള്ളവരുടെ കൂടെയാണ് എന്നും നിലയുറപ്പിച്ചത്. അത് അദ്ദേഹത്തുിന്റെ കവിതകളില്‍ വ്യക്തമാണ്.

കവിയുടെ പ്രശസ്തമായ കവിതയാണ് ‘കുറത്തി ‘..അദ്ധ്വാനിക്കുന്ന ജന വിഭാഗത്തിന്റെ കഷ്ടപ്പാടുകളും അവയെ ചൂഷണം ചെയ്ത് ജീവിക്കുന്ന മറ്റൊരു വിഭാഗവും, ഒക്കെയും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ഭരണാധിപന്മാരോടും ഉള്ള അമര്‍ഷമാണു അദ്ദേഹത്തിന്റെ കുറത്തിയായി ഉറഞ്ഞു തുള്ളുന്നത്.

മുറുക്കിത്തുപ്പിയും ചുമ്മാ
ചിരിച്ചും കൊണ്ടിടം കണ്ണാല്‍
കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാര്‍ക്കു നേരേ
വിരല്‍ ചൂണ്ടിപ്പറയുന്നു :

നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.

കോഴി എന്ന കവിതയില്‍ കുഞ്ഞുങ്ങെളെ ഉപദേശിക്കുന്ന തള്ളക്കോഴിയുലൂടെ കവി സമൂഹത്തിലെ ഓരോ മനുഷ്യക്കുഞ്ഞിനുമുള്ള താക്കീതും നിര്‍ദ്ദേശവും നല്‍കുന്നതുകാണാം.

കണ്ണു വേണം ഇരുപുറം എപ്പോഴും
കണ്ണു വേണം മുകളിലും താഴെയും
കണ്ണിനുള്ളില്‍ കത്തി ജ്വലിക്കും
ഉള്‍ക്കണ്ണ് വേണം, അണയാത്ത കണ്ണ്..

kadammanittaമലയാള കവിതയില്‍ ഒരു തീക്കാറ്റു വിതച്ച് ചൊല്‍ക്കവിതയിലൂടെ എരിയുന്ന മനസ്സില്‍ ഫണം വിടര്‍ത്തിയാടിയ ആത്മരോക്ഷങ്ങളെ വാക്കുകളാക്കി തന്റെ ജീവിതത്തിലും സഹജീവികളുടെ ജീവിതത്തിലും വിപ്ലവം സൃഷ്ടിച്ച അദ്ദേഹത്തിന്റെ കവിതകളുടെ സമാഹാരമാണ് കടമ്മനിട്ടയുടെ കവിതകള്‍. 1982ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, അബുദാബി മലയാളം സമാജം അവാര്‍ഡ്, ന്യൂയോര്‍ക്ക് മലയാളം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, മസ്‌ക്കറ്റ് കേരള സാംസ്‌കാരിക കേന്ദ്രം അവാര്‍ഡ് എന്നീ ബഹുമതികളും കരസ്ഥമാക്കിയ സമാഹാരമാണ് ‘കടമ്മനിട്ടയുടെ കവിതകള്‍’.

മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു എന്ന സമാഹാരത്തിലെ കവിതകളും പുതിയ മൂന്ന് കവിതകളും ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കടമ്മനിട്ടയുടെ കവിതകള്‍ 1980 കളിലാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ അതിനൊരു ഡി സി ബി പതിപ്പ് ഉണ്ടാകുന്നത് 1983ലാണ്. കാലാതിവര്‍ത്തിയായ വരികള്‍കൊണ്ട് മലയാളിയുടെ ഹൃദയം കവര്‍ന്ന ഈ പുസ്തകത്തിന്റെ പുതിയപതിപ്പ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുകയാണ്.

 


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>