ലോകസാഹിത്യ ചക്രവര്‍ത്തിമാര്‍ ഒന്നിക്കുന്ന പുസ്തകം. ലോക ക്ലാസിക് കഥകൾ . ആഗോളസാഹിത്യ പ്രേമികളെ പുളകം കൊള്ളിച്ച ടോള്‍സ്‌റ്റോയ്, മോപ്പസാങ്, തുര്ഗനീവ്, ജാക്ക് ലണ്ടന്, ബ്രാം സ്‌റ്റോക്കർ , ആർ എൽ സ്റ്റീവന്‌സൺ , ജെയിംസ് ജോയ്‌സ്, മാക്‌സിം ഗോര്ക്കി, മാര്ക്ക് ട്വെയ്‌ൻ , ഡി എച്ച് ലോറന്‌സ്, ടാഗോർ , ദസ്തയേവ്‌സ്‌കി, സ്റ്റീഫന് ക്രെയ്‌ൻ , ഒ ഹെന്റി , ആര്തർ കോനൻ ഡോയൽ , ഗോഗൾ , എച്ച് ജി വെല്‌സ്, ചാള്‌സ് ഡിക്കന്‌സ്, വിക്ടർ യൂഗോ, ലൂഷൂൺ , സാക്കി , തോമസ് ഹാര്ഡി, ബല്‌സാക്ക്, വിര്ജീനിയ വൂള്ഫ്, എമിലി സോള, ആംബ്രോസ് ബിയേഴ്‌സ്, തോമസ് മൻ , വില്യം ഫോക്‌നർ , വാഷിങ്ടൺ ഇർവിങ് , ജോസഫ് കോണ്‌റാഡ്, കാഫ്ക, ഡാനിയേല്‍ ഡീഫൊ , ഡൊറോത്തി പാര്‍ക്കര്‍ , ഇവാന്‍ ബുനിന്‍ , മിഖായില്‍ ബുള്‍ഗോക്കോവ് , ഷെര്‍വുഡ് , ആന്‍ഡേഴ്‌സണ്‍ , ഷിര്‍ലി ജാക്‌സണ്‍ , വില്യം താക്കറെ എന്നീ അതികായകന്മാരുടെ കൃതികൾ മലയാള സാഹിത്യത്തിൻറെ സമ്പന്നതയിൽ വിവർത്തനം ചെയ്യപ്പെട്ടത് നാല് വാല്യങ്ങളിലും നാലായിരത്തോളം പേജുകളിലുമായാണ്.
ലോക ക്ലാസ്സിക് കഥകളുടെ പോസ്റ്റ് പബ്ലിക്കേഷൻ ഓഫർ തുടരുകയാണ്. ഏപ്രിൽ 30 വരെയാണ് ഓഫർ. പ്രീ പബ്ലിക്കേഷൻ ബുക്കിങ് വഴി പുസ്തകം സ്വന്തമാക്കാൻ സാധിക്കാതെ പോയ നിരവധി വായനക്കാരുടെ അഭ്യർത്ഥനപ്രകാരമാണ് ലോക ക്ലാസിക് കഥകൾ സ്വന്തമാക്കാൻ വായനക്കാർക്ക് പോസ്റ്റ് പബ്ലിക്കേഷൻ ഓഫർ വഴി ഒരവസരം കൂടി നൽകുന്നത്. ഉന്നതസാഹിത്യ ലോകത്തെ അളക്കാനാകാത്ത പ്രതിഭകളുടെ സ്വന്തം ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലുമെഴുതിയ കൃതികള്‍ കഥകളുടെ ഉള്ളു തൊട്ടറിഞ്ഞ്‍ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് എം.ടി വാസുദേവൻ നായർ , സക്കറിയ, എൻ എസ് മാധവന്‍ , സേതു , സി വി ബാലകൃഷ്ന്‍ എന്നീ സാഹിത്യ കുലപതികൾ ഉൾപ്പെടെയുള്ളവരാണ്.
ഡിമൈ 1/8 സൈസില്‍, നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായാണ് ലോക ക്ലാസിക് കഥകള്‍ തയ്യാറാക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ മുഖവില 4000 രൂപയാണ്. പോസ്റ്റ് പബ്ലിക്കേഷൻ വില 2799/- രൂപയാണ്. ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് പുസ്തകം 2949 രൂപയ്ക്ക് ലഭിക്കും. നിങ്ങളുടെ കോപ്പികൾ ഇന്ന് തന്നെ ഉറപ്പാക്കാം. മികച്ച അച്ചടി നിലവാരത്തിലുള്ള പുസ്തകം പരിശോധിച്ചശേഷം വായനക്കാര്‍ക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗ്രന്ഥാവലി കാണുവാനും വായിക്കാനുമുള്ള അവസരം കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ് കറന്റ്ബുക്‌സ് ശാഖകളില്‍ ലഭ്യമാണ്.