പാപ്പാനെ കുത്തിക്കൊല്ലുക എന്നതിനപ്പുറം ആനകളുടെ മദപ്പാടിന്റെ ഫിസിയോളജിയെക്കുറിച്ചറിയോ നിങ്ങള്‍ക്ക്.. ?
അതുമല്ലെങ്കില്‍ നമ്മുടെ ഓരോരുത്തരുടെയും ചിരിയുടെ സവിശേഷതകളെക്കുറിച്ചറിയാമോ…? എന്തുകൊണ്ടാണ് ഒരുവന്‍ മദ്യപാനാസക്തനായിത്തീരുന്നത്…? എന്തുകൊണ്ട് ഒരുവന്‍/ ഒരുവള്‍ സ്വവര്‍ഗ്ഗാനുരാഗിയായിത്തീരുന്നു…? സ്വഭാവവൈകല്യമുള്ളവനായിത്തീരുന്നു..? ചിന്തിച്ചിട്ടുണ്ടോ ഇതിന്റെയോക്കെ കാരണങ്ങള്‍., ?
“അവന്റെയൊക്കെ അഹങ്കാരം അല്ലാതെന്തുപറയാനാ..”എന്നാവും ചിലരുടെ മറുപടി. എന്നാല്‍ അങ്ങനെയല്ല. ഇതെല്ലാം അവരുടെ ജനിതകത്തിന്റെ (ജീന്‍) കുഴപ്പമാണെന്നാണ് ശാസ്ത്ര ഗവേഷകനായ എതിരന്‍ കതിരവന്‍ പറയുന്നത്. നമ്മളുടെ ജനനത്തിനുതന്നെ കാരണമായ നമ്മളില്‍ അടങ്ങിയിരിക്കുന്ന ജനിതകത്തിന്റെ പ്രത്യേകതയാണത്രേ നമ്മുടെ സ്വഭാവരൂപീകരണത്തിന്റെ ഹേതു.! മലയാളിയുടെ ജനിതകം എന്ന ശാസ്ത്രഗ്രന്ഥത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സമര്‍ത്ഥിക്കുന്നത്.
‘മദപ്പാടിന്റെ കാമശാസ്ത്രം’, ഇടതോ വലതോ ഇരട്ടവാലന്റെ ലിംഗപ്രതിസന്ധി, അത്യന്താധുനികശാസ്ത്രത്തില്‍ ആര്‍ത്തവരക്തവും വിത്തുകോശവും, സ്വവര്‍ഗാനുരാഗം ജൈവപരമാണ്. ഭ്രൂണത്തിന്റെ തീരുമാനമാണ്, ചിരിയുടെ ഡി എന്‍ എ, മലയാളിയുടെ ജാതിബന്ധങ്ങള്‍-മോളിക്യുലാര്‍ ജനിതകശാസ്ത്രം തുറക്കുന്ന കാണാപ്പുറങ്ങള്‍ തുടങ്ങി പ്ര്രന്തണ്ട് ശാസ്ത്രലേഖനങ്ങളുടെ സമാഹാരമാണ് മലയാളിയുടെ ജനിതകം. ശാസ്ത്രരംഗത്തെ ഏറ്റവും പുതിയ കണ്ടെത്തലുകളുമായി ബന്ധിപ്പിച്ച് വിവിധവിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഈ ലേഖനങ്ങള്‍ മലയാളത്തിലെ ശാസ്ത്രസാഹിത്യത്തിന്റെ ഏറ്റവും പുതിയ മുഖമാണ്.
ജാതിമത ചിന്തകള്‍, ഓരോരുത്തരുടെയും പാരമ്പര്യം, രോഗങ്ങള്‍ എല്ലാം നമ്മില്‍ അടങ്ങിയിരിക്കുന്ന ജീനുകളുടെ പ്രത്യേകതകൊണ്ടാണെന്ന് സമര്‍ത്ഥിക്കുന്ന മലയാളിയുടെ ജനിതകത്തില്‍ ജീവനുണ്ടായകാലത്തെക്കുറിച്ചും പറയിപെറ്റപന്തിരുകലത്തിന്റെ പാരമ്പര്യത്തെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്നുണ്ട്. ഉദാഹരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് എതിരന്‍ കതിരവന്‍ തെളിയിക്കുന്നത്. ശാസ്ത്രത്തിന് മുതല്‍കൂട്ടായ ഈ ഗ്രന്ഥം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോട്ടയം മീനച്ചില്‍ സ്വദേശിയായ എതിരന്‍ കതിരവന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് എംഎസ്സി, ജെഎന്‍യുവില്‍ നിന്ന് സെന്‍ ജയോളജിയില്‍ ഡോക്ടേറ്റ് എന്നി
വയും ബാല്‍ടിമോര്‍ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫെല്ലോഷിപും നേടി. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയില്‍ സീനിയര്‍ സയന്റിസ്റ്റായി ജോലിനോക്കുന്നു.