കുട്ടികള്‍ക്കുവേണ്ടി കുട്ടികളാല്‍ മുതിര്‍ന്നവന്‍ ചെയ്യുന്ന നാടകമെന്ന് സ്‌കൂള്‍ നാടകവേദിയെ നിര്‍വചിക്കാം. മറ്റേതൊരു നാടകവേദിയെക്കാളും സജീവവും ശക്തവുമാണ് സ്‌കൂള്‍ കലോത്സവവേദി. നാടകവേദിയുടെ രസതന്ത്രത്തെ തകിടം മറിച്ച്, പുതിയ മാനം നല്‍കിയ നാടകങ്ങളുടെ സമാഹാരമാണ് ശിവദാസ് പൊയില്‍ക്കാവിന്റെ കാന്താരിപ്പൊന്ന്. ഈ സമാഹാരത്തിലെ എല്ലാ നാടകങ്ങളും വിവിധ വര്‍ഷങ്ങളിലായി സംസ്ഥാന സ്‌കൂള്‍ കലോത്സവവേദികളിള്‍ അവതരിപ്പിക്കുന്നവയാണ്.
കറിവേപ്പില, കാക്ക, കാന്താരിപ്പൊന്ന്, പല്ലിയും പൂവും, മിണ്ടാപ്രാണി എന്നിവയാണ് ഈ സമാഹാരത്തിലെ നാടകങ്ങള്‍. ആദ്യത്തെ മൂന്നിലും മുതിര്‍ന്നവരുടെ ലോകം കുട്ടികളിലൂടെ പുനരാവിഷ്‌കരിക്കപ്പെടുകയണ് . പല്ലിയുംപൂവും, മിണ്ടാപ്രാണി എന്നിവയാകട്ടെ കൗമാരവയസ്സിലെത്തിയ കുട്ടികള്‍ക്കുവേണ്ടിയുള്ളതാണ്. ലളിതമായ നര്‍മ്മമുഹൂര്‍ത്തങ്ങളും കുട്ടികളുടെ ലോകത്തിന് കൂടുതല്‍ പരിചിതമായ മനുഷ്യേതര കഥാപാത്രങ്ങളും ഗാനങ്ങളും ചേരുന്ന നാടകഭാഷയുപേയാഗിച്ചാണ് ഗ്രന്ഥകര്‍ത്താവ് തന്റെ നാടകങ്ങളുടെ ഘടന നിര്‍മ്മിക്കുന്നത്. ഇക്കൂട്ടത്തില്‍ അത്ഭുതകരമെന്ന് പറയാവുന്ന ഇതിവൃത്തം കാക്കയുടേതാണ് ‘അയ്യപ്പന്റമ്മ നെയ്യപ്പംചുട്ടു…’ എന്നു തുടങ്ങുന്ന കുട്ടികളുടേതും കുട്ടിക്കാലത്തിന്റെതുമായ നാടോടിഗാനത്തില്‍നിന്ന് ഒരു നാടകേതിവൃത്തം നൂറ്റെടുക്കുകയാണ് ശിവദാസ്.
ബാലഭാവനേയാട് സംവേദിക്കാനുള്ള അധികേശഷി ഈ നാടകെത്ത ഒരു മികച്ച രംഗാവതരണ വിജയമാക്കി മാറ്റുകയും ചെയ്തു. ഈ മനുേഷ്യതര കഥാപാത്ര സാന്നിധ്യം ഗ്രന്ഥകര്‍ത്താവിന്റെ ഒട്ടു മിക്കനാടകങ്ങളിലുമുണ്ട്. ‘മിണ്ടപ്രാണിയില്‍’ അത് പശു എന്ന ഗാര്‍ഹിക മൃഗമാകുേമ്പാള്‍ ‘പല്ലിയും പൂവും’നാടകത്തില്‍ പല്ലിയും വാനമ്പാടിയും പച്ചത്തുള്ളനും ചടിയും കഥാപാത്രങ്ങളാവുന്നു. ‘പല്ലി പൊട്ടിച്ചിലയ്ക്കുന്നു’ എന്ന് നാടകത്തിന്റെ ലിഖിത പാഠത്തില്‍ വായിക്കുമ്പോഴുള്ള കൗതുകം അതിന്റെ രംഗാവതരണ ഭാഷ്യത്തിലേക്കുകൂടി പടര്‍ത്താനാവുമെന്ന കാര്യം തീര്‍ച്ചയാണ്. ‘പല്ലിയും പൂവും’ ഒരു ചിരതകഥാ പുസത്കത്തിലെ കഥാപാ്രതങ്ങള്‍ക്ക് ജീവന്‍ വച്ച രസാനുഭൂതിയുളവാക്കുന്നു. ‘കറിവേപ്പില’യില്‍ ചെകുത്താനും ചെകുത്താച്ചിയുമാണ് അരങ്ങുതകര്‍ക്കുന്ന മനുേഷ്യതര കഥാപാത്രങ്ങള്‍.