Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

കുലാചാരമര്യാദകളെ ചോദ്യം ചെയ്ത് മറ്റൊരു വർഗ്ഗത്തിൽപ്പെട്ട മാരനെ പ്രണയിച്ച ‘പൊന്നി’യുടെ കഥ

$
0
0

trialഏറനാട് താലൂക്കിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന സുന്ദരമായ അട്ടപ്പാടി. ഇവിടെ പച്ച നിറഞ്ഞ കാടുകളും പച്ച മനുഷ്യരുമുണ്ട്. ശിശുക്കളെപ്പോലെ നിഷ്‌കളങ്കമായ ആദിവാസികളുണ്ട്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ  പൊന്നി അവരുടെ കഥയാണ്. സുന്ദരിയായ ഒരു മുഡുഗ പെൺകുട്ടിയുടെ പ്രേമകഥ.

കുലാചാര മര്യാദകളെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാഭ്യാസം നടത്തുകയും വഴിമാറി നടക്കുകയും ചെയ്തവളാണ് പൊന്നി. അവള്‍ക്കുവേണ്ടി മരിക്കാന്‍ പോലും തയ്യാറായ മുഡുഗയുവാവ് ചെല്ലന്റെ പ്രണയം അവള്‍ നിരസിക്കുന്നു. അവളുടെ മനസ്സില്‍ മാരനായിരുന്നു. എന്നാല്‍ മറ്റൊരു വര്‍ഗ്ഗത്തില്‍ പെട്ട മാരന്‍ പൊന്നിയുടെ കുലത്തിന് അനഭിമതനായി. സങ്കീര്‍ണ്ണമായ ഈ പ്രണയകഥയാണ് അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെ നേര്‍ത്ത ചായത്തില്‍ മലയാറ്റൂര്‍ വരയുന്നത്.

1967ലാണ് മലയാറ്റൂരിന്റെ പൊന്നി പുറത്തിറങ്ങുന്നത്. ദൃശ്യസാധ്യതകള്‍ ഏറെയുണ്ടായിരുന്ന നോവലിന് തോപ്പില്‍ ഭാസി ചലച്ചിത്രഭാഷ്യം ഒരുക്കിയിട്ടുണ്ട്. കമല്‍ഹാസന്‍, ലക്ഷ്മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1997ല്‍ നോവലിന്റെ ആദ്യ ഡി സി ബുക്‌സ് പതിപ്പ് പുറത്തിറങ്ങി. ഇപ്പോള്‍ പുതിയ കാലത്തെ വായനയ്ക്കായി പൊന്നിയുടെ ആറാം ഡി സി പതിപ്പ് പ്രസിദ്ധീകരിച്ചു.

ponniതമിഴ് ബ്രാഹ്മണ ജീവിതവും ബ്യൂറോക്രസിയുടെ ഉള്ളുകള്ളികളുമാണ് മലയാറ്റൂരിന്റെ വേരുകള്‍, നെട്ടൂര്‍മഠം, യന്ത്രം എന്നിവയുടെ പ്രമേയം. നിഗൂഢമായ മാനസിക പ്രവര്‍ത്തനങ്ങളാണ് യക്ഷിയുടെ ഇതിവൃത്തം. ഔദ്യോഗികജീവിതത്തിലെ സ്മരണകള്‍ സര്‍വ്വീസ് സ്‌റ്റോറി എന്റെ ഐഎഎസ് ദിനങ്ങള്‍ എന്ന കൃതിയില്‍ അദ്ദേഹം വിവരിക്കുന്നു. ബ്രിഗേഡിയര്‍ വിജയന്‍ മേനോന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി മലയാറ്റൂര്‍ എഴുതിയ ബ്രിഗേഡിയര്‍ കഥകള്‍ പ്രസിദ്ധമാണ്. ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുളയും, ഷെര്‍ലക് ഹോംസ് നോവലുകളും ആദ്യമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തതും ഇദ്ദേഹമാണ്.

വിവിധ വകുപ്പുകളിലായി ഐഎഎസ് ജീവിതം പൂര്‍ത്തിയാക്കിയ മലയാറ്റൂര്‍ ഏഴ് വര്‍ഷക്കാലം ലളിതകലാ അക്കാദമി ചെയര്‍മാനുമായിരുന്നു. വേരുകള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും യന്ത്രത്തിന് വയലാര്‍ അവാര്‍ഡും സാഹിത്യപ്രവര്‍ത്തക അവാര്‍ഡും ലഭിച്ചു. ഇരുനൂറില്‍ പരം ചെറുകഥകളും ഏതാനും തിരക്കഥകളും എഴുതിയിട്ടുള്ള അദ്ദേഹം കാര്‍ട്ടൂണിസ്റ്റ്, ചിത്രകാരന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. 1997 ഡിസംബര്‍ 27ന് അന്തരിച്ചു.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>