Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3637

പ്രബുദ്ധരായ മലയാളി വായനക്കാരുടെ മുന്നിലേക്കെത്തുന്ന ആദ്യത്തെ ജോര്‍ദാനിയന്‍ കൃതി ‘ചെന്നായ്ക്കള്‍ക്ക് വയസ്സാകുമ്പോള്‍.’

$
0
0

chennay

സമകാലിക അറബി നോവലിലെ ശ്രദ്ധേയമായ ശബ്ദമാണ് ജമാല്‍ നാജി. ജോര്‍ദാനിലെ ഏറ്റവും പ്രസിദ്ധരായ നോവലിസ്റ്റുകളിലൊരാളാണ് നാജി. ആഖ്യാനവൈവിദ്ധ്യംകൊണ്ട് ശ്രദ്ധേയമായ ‘ഇന്‍ദമാ തശീഖു അല്‍–ദിആബ്’ (When The Wolves Grow Old ) നാജിയുടെ ആറാമത്തെ നോവലാണ്. അറബ് ലോകത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ അറബി ബുക്കര്‍ സമ്മാനത്തിനുള്ള 2010-ലെ അവസാന ചുരുക്കപ്പട്ടികയില്‍ സ്ഥാനം നേടിയ ഈ കൃതിയുടെ നേരിട്ടുള്ള മലയാള വിവര്‍ത്തനമാണ് ‘ചെന്നായ്ക്കള്‍ക്ക് വയസ്സാകുമ്പോള്‍’ എന്ന പുസ്തകം. പുസ്തകം തനിമ ചോരാതെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ഡോ. എന്‍. ഷംനാദ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അറബി വിഭാഗം അധ്യാപകനാണ് ഡോ. എന്‍. ഷംനാദ്.

നോവലിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ വാര്‍ദ്ധക്യം ബാധിച്ച ജനതയുടെ കഥയാണിത്. ഇരകളെ വീഴ്ത്താനായി എന്ത് തന്ത്രവും പയറ്റുന്ന ചെന്നായ്ക്കളുടെ ലോകമാണ് നോവല്‍. അമ്മാനിലെ അല്‍-ജൗഫ മലയടിവാരത്തുള്ള ജീവിതം ദുസ്സഹമായ ഒരു കോളനിയില്‍ പോരടിച്ചു ജീവിക്കുന്ന കുറേ കഥാപാത്രങ്ങള്‍. അവരുടെ കണ്‍മുന്നിലൂടെ അസ്മി അല്‍-വജീഹിന്റെ ശൈശവവും ബാല്യവും യുവത്വവും കടന്നു പോകുന്നു. പതിയെപ്പതിയെ ശ്രദ്ധ കിഴക്കന്‍ അമ്മാനിലെ മറ്റ് കോളനികളിലേക്ക് നീളുന്നു. അല്‍-അശ്‌റഫിയ്യ, മാര്‍ക്കാ, ജബല്‍ അല്‍-താജ്, അല്‍-ഖുവൈസിമ, അല്‍-ലുവൈബിദ, ത്വബര്‍ബൂര്‍… അങ്ങനെ പല ലോകങ്ങള്‍. അതിനിടയില്‍ കുടുംബഛിദ്രത, ആത്മീയചൂഷണം, രാഷ്ട്രീയ അവസരവാദം, പ്രണയസംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ പ്രതിപാദ്യവിഷയങ്ങളാകുന്നു. അറബ് സാംസ്‌കാരിക വായനയുടെ മൂന്ന് പ്രധാന വശങ്ങളായ മതവും രാഷ്ട്രീയവും ലൈംഗികതയുമാണ് ഈ നോവലിന്റെയും നട്ടെല്ല്. ആദ്യത്തെ വാക്ക് മുതല്‍ നോവല്‍ അന്ത്യംവരെ ഒരു കഥാപാത്രത്തിന് ചുറ്റും ഭ്രമണം വയ്ക്കുകയാണ് സര്‍വ്വകഥാപാത്രങ്ങളും. എന്നിട്ടും അസ്മി അല്‍-വജീഹിനെ സംബന്ധിച്ച നിഗൂഢത അവസാനഘട്ടത്തില്‍പോലും വിട്ടുമാറുന്നതുമില്ല.

book-11967-ലെ അറബ്-ഇസ്രയേല്‍ യുദ്ധം മുതല്‍ 1993-ലെ ഓസ്ലോ ഉടമ്പടിയും സദ്ദാം ഹുസൈന്റെ വധവും 1982-ലെ ബെയ്‌റൂത്തിലെ ഇസ്രയേല്‍ ഉപരോധവും ഈജിപ്റ്റിലെ ജമാല്‍ അബ്ദുന്നാസിറിന്റെ അറബ് ദേശീയതയുമൊക്കെ പശ്ചാത്തലമായി നോവലില്‍ പരാമര്‍ശിക്കപ്പെടുന്നു. സ്വന്തം കഥപറയുന്ന പ്രധാനപ്പെട്ട അഞ്ച് കഥാപാത്രങ്ങളും പരസ്പരം യാതൊരുവിധ സമാനതകളും പ്രകടിപ്പിക്കുന്നതേയില്ല. സമൂഹത്തിലെ വിവിധ ശ്രേണികളെയാണ് അവര്‍ പ്രതിനിധാനം ചെയ്യുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ഓരോ കഥാപാത്രത്തിന്റെ ഭാഷയും ലോകവും വ്യത്യസ്തമാണെങ്കില്‍പോലും നോവലില്‍ ഉടനീളം ലളിതവും സുഗ്രഹവുമായ ഭാഷകളും ശൈലിയും ഉപയോഗിക്കാന്‍ രചയിതാവ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അറബിഭാഷയില്‍ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും ലളിതഭാഷ ഉപയോഗിച്ച നോവലുകളിലൊന്നാണിത് എന്ന് പറയാനാകും. രാഷ്ട്രീയം, മതം, സ്‌നേഹം, കുടുംബം, സൗഹൃദം, ഗുരുശിഷ്യബന്ധം എന്നിങ്ങനെ സര്‍വ്വ മേഖലയിലെയും വഞ്ചനയുടെ ലോകത്തേക്കാണ് ‘ചെന്നായ്ക്കള്‍ക്ക് വയസ്സാകുമ്പോള്‍’ വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നത്.

ഈ നോവല്‍ വിവര്‍ത്തനംചെയ്യുന്ന ഓരോ ഘട്ടത്തിലും നോവലിസ്റ്റിന്റെ സഹകരണം ലഭിച്ചു എന്നത് മറക്കാനാകാത്ത കാര്യമാണ്. ഉള്ളടക്കത്തിലെ പ്രാദേശികഭാഷയിലുള്ള നാടോടിപ്രയോഗങ്ങളുടെയും മറ്റും ഉള്ളറിയാന്‍ അദ്ദേഹത്തിന്റെ സഹായം വളരെ വലിയ മുതല്‍ക്കൂട്ടായിരുന്നു. പ്രബുദ്ധരായ മലയാളി വായനക്കാരുടെ മുന്നിലേക്കെത്തുന്ന ആദ്യത്തെ ജോര്‍ദാനിയന്‍ കൃതിയായിരിക്കും ‘ചെന്നായ്ക്കള്‍ക്ക് വയസ്സാകുമ്പോള്‍.‘ പുതിയ ലോകത്തിന്റെ നാഗരികസംഘര്‍ഷങ്ങളെക്കുറിച്ചൊന്നും അറിയാത്ത ഒരു ജനതയെ ആയിരിക്കും വായനക്കാര്‍ക്ക് ഈ നോവലില്‍ കാണാനാകുക.ഇരുപതാം നൂറ്റാണ്ടിന്റെ അറുപതുകള്‍ മുതലുള്ള നാല് പതിറ്റാണ്ടുകളുടെ കഥ.

പോളിഫോണിക് രചനാസങ്കേതം ഉപയോഗപ്പെടുത്തിയത് ഈ നോവലിന്റെ പ്രധാന പ്രത്യേകതയാണ്. ഈജിപ്തിലെ നോബല്‍ ജേതാവായ നജീബ് മഹ്ഫൂസ് തന്റെ ‘മീറാമാര്‍’ (1967) എന്ന നോവലിലാണ് ഇത്തരമൊരു രചനാരീതി അറബിനോവലില്‍ പരിചയപ്പെടുത്തിയത്. നാല് കഥാപാത്രങ്ങള്‍ ഒരേ സംഭവം ഓരോ തവണ തങ്ങളുടെ വീക്ഷണകോണിലൂടെ അവതരിപ്പിക്കുകയായിരുന്നു ‘മീറാമാറില്‍.’ അകിരാ കുറസോവയുടെ ‘റഷോമോനി’ന്റെ സ്വാധീനം ഈ കൃതിയില്‍ കാണാം. ശേഷം അറബി നോവലില്‍ ഇത്തരത്തില്‍ ബഹുമുഖഭാഷണങ്ങളുള്ള കൃതികള്‍ കുറെയേറെ ഉണ്ടായിട്ടുണ്ട്. ഈജിപ്റ്റിലെ യൂസുഫ് അല്‍-ഖഈദ്, ജമാല്‍ അല്‍-ഗൈത്വാനി, പലസ്തീനിലെ ജബ്‌റാ ഇബ്രാഹീം ജബ്‌റാ, ഇറാഖിലെ ഗാഇബ് ത്വഗ്മ ഫര്‍മാന്‍ തുടങ്ങിയവരുടെ കൃതികളായിരിക്കും ഇവയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടാകുക.

ജമാല്‍ നാജി മുഹമ്മദ് ഇസ്മാഈല്‍ 1954-ല്‍ പലസ്തീനിലെ ജെറീക്കോയിലുള്ള അക്ബത് ജബര്‍ അഭയാര്‍ത്ഥിക്യാമ്പിലായിരുന്നു ജനിച്ചത്. 1967-ലെ മൂന്നാം അറബ്-ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് അയല്‍രാജ്യമായ ജോര്‍ദാനിലേക്ക് പലായനം ചെയ്യേണ്ടിവന്നു. തലസ്ഥാനമായ അമ്മാനിലായിരുന്നു ആ കുടുംബം പിന്നീട് താമസിച്ചത്. ഫൈന്‍ ആര്‍ട്‌സില്‍ ഡിപ്ലോമ നേടിയശേഷം ജമാല്‍ നാജി സൗദി അറേബ്യയിലേക്ക് പോയി. 1975-’77 കാലയളവില്‍ അവിടെ അദ്ധ്യാപകനായിരുന്ന അദ്ദേഹം 1978 മുതല്‍ 1995 വരെയുള്ള നീണ്ട കാലയളവില്‍ ബാങ്കിങ് മേഖലയിലാണ് പ്രവര്‍ത്തിച്ചത്. 1995 മുതല്‍ 2004 വരെ അമ്മാനിലെ പൊളിറ്റിക്കല്‍ ഇക്കണോമിക്കല്‍ സ്റ്റഡീസ് സെന്ററിന്റെ മേധാവിയായിരുന്നു. 2004 മുതല്‍ പൂര്‍ണ്ണസമയം എഴുത്തുകാരനായി മാറി. 2001-2003 കാലയളവില്‍ ജോര്‍ദാനിയന്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. വിഖ്യാതമായ അറബ് റൈറ്റേഴ്‌സ് യൂണിയന്റെ സെക്രട്ടേറിയറ്റ് അംഗവും ‘ഔറാഖ്’ മാഗസിന്റെ മുഖ്യ പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എട്ട് നോവലുകളും മൂന്നിലധികം കഥാസമാഹാരങ്ങളും രചിച്ച തൂലികയാണ് ജമാല്‍ നാജിയുടേത്. എഴുതിയ നോവലുകളെയെല്ലാം വ്യത്യസ്തമാക്കുന്നത് അവയുടെ സ്ഥലകാലവൈവിദ്ധ്യംതന്നെയാണ്. 1977-ല്‍ ആദ്യനോവല്‍ ‘അല്‍-ത്വരീഖ് ഇലാ അല്‍-ബല്‍ഹാരിസ്’ (Road To Balharith)1982- ൽ പ്രസിദ്ധീകരിച്ചു. അസോസിയേഷന്റെ മികച്ച നോവലിനുള്ള പുരസ്‌കാരം നേടിയ ഈ കൃതിയുടെ ഏഴിലധികം പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 1984-ല്‍ പ്രസിദ്ധീകരിച്ച രണ്ടാമത്തെ നോവല്‍ ‘വഖ്ത്’ (Time) അന്‍പതുകളിലെയും അറുപതുകളിലെയും പലസ്തീന്‍ അഭയാര്‍ത്ഥിക്യാമ്പുകളില്‍ നരകജീവിതം നയിച്ചിരുന്ന മനുഷ്യരെക്കുറിച്ചായിരുന്നു.

നാജിയുടെ മാസ്റ്റര്‍പീസായി നിരൂപകര്‍ കരുതുന്ന കൃതിയാണ് ‘മുഖല്ലഫാത് അല്‍-സവാബിഇ് അല്‍-അഖീറ’ (Remnants of The Last Storms) . ജിപ്‌സികളെയും അവരുടെ യാത്രകളും സ്വപ്നങ്ങളും പ്രാദേശിക അറബ് സമൂഹങ്ങളുമായുള്ള ബന്ധങ്ങളെയും സമര്‍ത്ഥമായി ചിത്രീകരിക്കുന്ന ഈ കൃതി ഏറെ ജനപ്രീതി നേടി. സമകാലിക അറബി നോവലുകളിലെ ശ്രദ്ധേയ രചനയായി എണ്ണപ്പെട്ട ഈ നോവല്‍ ജോര്‍ദാനിലെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ‘ജാഇസ ദൗല തഖ്ദീരിയ്യ’ ജമാല്‍ നാജിക്ക് നേടിക്കൊടുത്തു. ‘വാദീ അല്‍-ഗജര്‍’ എന്ന പേരില്‍ ഈ നോവലിനെ ആസ്പദമാക്കി 2006-ല്‍ ജോര്‍ദാനില്‍ ഒരു ടെലിവിഷന്‍ പരമ്പര നിര്‍മ്മിക്കപ്പെടുകയും ചെയ്തിരുന്നു.

ആഗോളീകരണത്തിന്റെ സാമൂഹികപരിസരങ്ങളെ പശ്ചാത്തലമാക്കി രചിക്കപ്പെട്ടതായിരുന്നു 1993-ല്‍ പുറത്തിറങ്ങിയ നോവലായ ‘അല്‍-ഹയാത് അലാ ദിമ്മത്ത് അല്‍-മൗത്’ (Life On The Edge of Death ). ഒരു പതിറ്റാണ്ടിന് ശേഷം 2004-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘ലൈല അല്‍-രീശ്’ (Night Of The Feathers ) സാമ്പത്തിക അസമത്വങ്ങളുടെ ലോകത്തെ മനുഷ്യരെക്കുറിച്ചായിരുന്നു. തൊട്ടടുത്തവര്‍ഷമായിരുന്നു ‘ഇന്‍ദമാ തശീഖു അല്‍- ദിആബ്’ എന്ന ഈ നോവല്‍ വെളിച്ചം കണ്ടത്. അദ്ദേഹത്തിന്റെ പുതിയ നോവലുകള്‍ ‘സനവാത് അല്‍-ഇന്‍ഹാക്’ (Years Of Exhaustion), ‘മൗസിം അല്‍-ഹൂരിയ്യാത്ത്’ (Season Of Nymphs ) എന്നിവയാണ്. 2015-ല്‍ പുറത്തിറങ്ങിയ ‘മൗസിം അല്‍-ഹൂരിയ്യാത്ത്’ ജോര്‍ദാന്‍, പലസ്തീന്‍, സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നീ ഭൂമികകളിലൂടെയാണ് കടന്നുപോകുന്നത്. രാഷ്ട്രീയ ഇസ്‌ലാമും ഭീകരവാദ പ്രസ്ഥാനങ്ങളും പ്രധാന പ്രതിപാദ്യവിഷയങ്ങളായി കടന്നുവരുന്ന മൗസിം അല്‍-ഹൂരിയ്യാത്തിലെ കുറെ ഭാഗങ്ങള്‍ മുംബൈയിലാണ് നടക്കുന്നത്.

ഉള്ളടക്കത്തിലും ശൈലിയിലും നോവലുകളില്‍നിന്നും തികച്ചും വ്യത്യസ്തമായ രചനാരീതിയാണ് ജമാല്‍ നാജിയുടെ ചെറുകഥകള്‍ക്കുള്ളത്. അവയില്‍ മിക്ക രചനകളും മനുഷ്യമനസ്സുകളിലെ നിഗൂഢതകള്‍ തുറന്നുകാട്ടാനുള്ള ശ്രമങ്ങളായാണ് നിരൂപകര്‍ വിലയിരുത്തിയിട്ടുള്ളത്. ‘മാ ജറാ യൗം അല്‍-ഖമീസ്’ (What Happened Thursday), ‘റജുലുന്‍ ഖാലീ അല്‍ ദിഹ്ന്‍’ (A Man Without Brain) ‘റജുലുന്‍ ബിലാ തഫാസീല്‍’ (A Man without Details ) എന്നിവയാണ് നാജിയുടെ പ്രധാന കഥാസമാഹാരങ്ങള്‍.

അറബി നോവലിസ്റ്റ് നജീബ് മഹ്ഫൂസ്, ദസ്തയേവ്‌സ്‌കി, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്, ഇറ്റാലിയന്‍ നോവലിസ്റ്റ് അല്‍ബെര്‍ട്ടോ മൊറാവിയ തുടങ്ങിയവരുടെ രചനാശൈലികളും നോവല്‍ സങ്കേതങ്ങളും ജമാല്‍ നാജിയുടെ കൃതികളില്‍ വ്യക്തമായി കാണാനാകും. റിയലിസ്റ്റിക് സ്വഭാവമുള്ള തന്റെ നോവലുകളിലൂടെ സമകാലികലോകത്തെ വിവിധ സാംസ്‌കാരിക പരിസരങ്ങളെ പറിച്ചുനടുവാനുള്ള ശ്രമമാണ് നാജി നടത്തുന്നത്. ഇംഗ്ലിഷ്, റഷ്യന്‍, ടര്‍ക്കിഷ്, ജര്‍മ്മന്‍ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ നോവലുകളും കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കടപ്പാട് : ഡോ. എം ഷംനാദ്


Viewing all articles
Browse latest Browse all 3637

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>