അനേകനൂറ്റാണ്ടുകളുടെ സമ്പന്നവും സാംസ്‌കാരികവുമായ ചരിത്രമുള്ള നാടാണ് ഇന്ത്യ. ഭാഷ, സാഹിത്യം, കല, മതം, തത്ത്വചിന്ത, രാഷ്ട്രീയസാമൂഹിക വ്യവസ്ഥിതി, സമ്പദ്ഘടന, എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യ അതിന്റെ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യാ ചരിത്രത്തിന്റെ സമസ്തമേഖലകളേയും കുറിച്ചുള്ള പഠനമാണ് എ ശ്രീധരമേനോന്‍ രചിച്ച ഇന്ത്യാ ചരിത്രം. രണ്ട് ഭാഗങ്ങളിലായാണ് ഈ പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്.
വിവിധഘടകങ്ങള്‍ സമന്വയിച്ച് രൂപംകൊണ്ട ഒരു സാര്‍വ്വജനീകസംസ്‌കാരം വളര്‍ന്നു വികാസം പ്രാപിച്ചു എന്നതാണ് പ്രാചീന ഇന്ത്യാചരിത്രത്തിലെ ശ്രദ്ധേയമായ ഒരു വസ്തുത. അതിപുരാതനകാലം മുതല്‍ മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപനം വരെയുള്ള ചരിത്രമാണ് ഇന്ത്യാ ചരിത്രം ഒന്നാംഭാഗത്തില്‍ എ.ശ്രീധരമേനോന്‍ പറയുന്നത്. പ്രാചീനകാലം മുതല്‍ക്കുതന്നെ വിദേശങ്ങളില്‍നിന്നു വന്ന പല വിഭാഗങ്ങളും ഇവിടെ ലയിച്ച് ഇവിടത്തെ സാമൂഹികഘടനയ്ക്കു ശക്തി പകര്‍ന്നു. ഇന്ത്യയുടെ സാമൂഹിക സാംസ്‌കാരിക പാരമ്പര്യം നാനാത്വത്തില്‍ ഏകത്വം എന്ന യാഥാര്‍ത്ഥത്തില്‍ അധിഷ്ഠിതമാണ്. ഇന്ത്യക്കാര്‍ വിവിധ ഭാഷകള്‍, ആചാരങ്ങള്‍, മതങ്ങള്‍, എന്നിവയെ പ്രതിനിധീകരിക്കുന്നവരാണ്. എങ്കിലും ഇവരെ മാനസികമായും ബുദ്ധിപരമായും കോര്‍ത്തിണക്കിപ്പോന്ന ചില കണ്ണികള്‍ ഉണ്ട്. പ്രാചീനകാലം മുതല്‍ക്കെ ഭൂമിശാസ്ത്ര പരമായും രാഷ്ടീയമായും സാംസ്‌കാരികമായ കണ്ണികളുടെ അടുപ്പം ശ്രദ്ധേയമാണ്.
ചരിത്രാതീതകാലം മുതല്‍ മുഗള്‍സാമ്രാജ്യസ്ഥാപനംവരെയുള്ള ഇന്ത്യയുടെ സംഭവ ബഹുലമായ ചരിത്രമാണ് ഇന്ത്യചരിത്രം ആദ്യഭാഗത്തില്‍. പ്രാചീനഇന്ത്യാ ചരിത്ര ത്തിന്റെ പ്രാധാന്യം, ചരിത്രാതീതകാലത്തെ സംസ്‌കാരങ്ങള്‍, സിന്ധുനദീതട സംസ് കാരം,വേദകാലം, ജൈനബുദ്ധമതങ്ങള്‍, മഗധ സാമ്രാജ്യത്തിന്റെ ഉയര്‍ച്ചയും വളര്‍ച്ച യും, ആഭ്യന്തര കലാപങ്ങളും വിദേശാക്രമങ്ങളും, സംഘകാലഘട്ടം, ഗുപ്ത സാമ്രാജ്യം, തത്ത്വശാസ്ത്ര സിദ്ധാന്തങ്ങളും ശാസ്ത്രരംഗത്തെ നേട്ടങ്ങളും,ചാലൂക്യര്‍, രാഷ്ട്ര കൂടര്‍, പല്ലവര്‍, പാണ്ട്യന്‍മാര്‍,ചേരന്‍മാര്‍, ഇന്ത്യന്‍ജീവിതവും സംസ്‌കാരവും, ഇന്ത്യയി ലെ മുസ്ലിം രാജവംശങ്ങള്‍, ദല്‍ഹി സാമ്രാജ്യത്തിലെ രാഷ്ട്രീയഘടനയും സാംസ്‌കാരിക പുരോഗതിയും, മദ്ധ്യകാല ഇന്ത്യയിലെ മതപ്രസ്ഥാനങ്ങള്‍, എന്നിവയെല്ലാം ആദ്യ ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഇന്ത്യാചരിത്രത്തിലെ പ്രധാന വഴിത്തിരിവായ മുഗള്‍ സാമ്രാജ്യസ്ഥാപനം മുതല്‍ സ്വാതന്ത്രാനന്തര കാലഘട്ടം വരെയുള്ള ചരിത്രമാണ് ഇന്ത്യാചരിത്രം രണ്ടാം ഭാഗത്തി ല്‍ വരുന്നത്. മുഗള്‍ സാമ്രാജ്യസ്ഥാപനവും മുഗള്‍ രാജാക്കന്‍മാരും, മുഗള്‍ സാമ്രാജ്യ ത്തിന്റെ അധപതനം, ഇന്ത്യയിലെ പ്രധാനരാജവംശങ്ങള്‍, പോര്‍ട്ടുഗീസ്-ഡച്ച് ശക്തികളുടെ വരവ്, ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യവും അവയ്‌ക്കെതിരെയുള്ള വെല്ലുവിളി കളും, 1857ലെ ഒന്നാം സ്വാതന്ത്രസമരം, ഇന്ത്യയിലെ ദേശിയപ്രസ്ഥാനത്തിന്റെ ആരംഭവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, ഇന്ത്യന്‍ സ്വാതന്ത്രസമരത്തില്‍ മഹാത്മ ഗാന്ധിയുടെ പങ്ക്, സ്വാതന്ത്രാനന്തരമുള്ള ഇന്ത്യയിലെ ഭരണകൂടങ്ങളും നയങ്ങളും, ഇന്ത്യയുടെ വിവിധ നാളുകളിലെ വിദേശനയം എന്നിവ ഇന്ത്യചരിത്രം രണ്ടില്‍ വിവരി ച്ചിരിക്കുന്നു.
ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും സാധാരണ വായനക്കാര്‍ക്കും ഇന്ത്യയുടെ ചരിത്രത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഈ പുസ്തകം 1971ലാണ് ആദ്യമായി പുറത്തിറങ്ങിയത്. 2008ല്‍ ഡിസി ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിന്റെ 9 -മത് പതിപ്പാണിപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ചരിത്രകാരനും അദ്ധ്യാപകനുമായിരുന്ന പ്രൊഫ. എ.ശ്രീധരമേനോന്‍ 1925 ഡിസംബര്‍ 18ന് എറണാകുളത്താണ് ജനിച്ചത്. കേരള സംസ്ഥാന ഗസറ്റിയേഴ്‌സ് എഡിറ്റര്‍, കേരളാ സര്‍വകലാശാലാ രജിസ്ട്രാര്‍ തുടങ്ങിയ ഔദ്യോഗിക പദവികള്‍ വഹിച്ച അദ്ദേഹം ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
കേരളചരിത്രം, കേരള സംസ്‌കാരം, കേരളചരിത്ര ശില്പികള്‍, ഇന്ത്യാചരിത്രം (രണ്ടു വാല്യങ്ങളില്‍), കേരളവും സ്വാതന്ത്ര്യസമരവും, സര്‍ സി.പി.യും സ്വതന്ത്ര തിരുവിതാം കൂറും, കേരള രാഷ്ട്രീയചരിത്രം(1885-1957), പുന്നപ്രവയലാറും കേരളചരിത്രവും തുട ങ്ങിയവ അടക്കം ഇരുപത്തഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. 2009ല്‍ അദ്ദേഹത്തിന് പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. 2010 ജൂലൈ 23ന് അന്തരിച്ചു.