ജീവചരിത്രവായന ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. നമ്മുടെ ചരിത്രത്തിന്റെ ഭാഗമായ പ്രതിഭാധനന്‍മാര്‍ കടന്നുപോയ വഴികള്‍ പുതുതലമുറയ്ക്ക് അനുകരണീയമായ പാഠങ്ങളാണ് നല്‍കുന്നത്. മഹച്ചരിതമാല എന്ന പരമ്പരയിലൂടെ വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മഹത്ജീവിതങ്ങളാണ് വരച്ചുകാട്ടപ്പെടുന്നത്. അതില്‍ പ്രാധാന്യമര്‍ഹിക്കുന്ന പുസ്തകമാണ് പി കെ വേണുഗോപാല്‍ രചിച്ച മനുഷ്യസ്‌നേഹികളും കോടീശ്വരരും വ്യത്യയസ്ത തലങ്ങളില്‍ പ്രശസ്തരുമായിരുന്ന മൂന്ന് മഹത്വ്യക്തിത്വങ്ങളുടെ ജീവചരിത്രഗ്രന്ഥം. വിവിധ മേഖലകളിലെ ഏറ്റവും ഉന്നതപുരസ്‌കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന നോബല്‍ സമ്മാനത്തിന്റെ ഉപജ്ഞാതാവായ ആല്‍ഫ്രഡ് നോബല്‍, ഉരുക്കുരാജാവ് എന്ന് പ്രസിദ്ധിനേടിയ ആന്‍ഡ്രു കര്‍ണഗി, ലോകപ്രശസ്തനായ വ്യവസായി റോക് ഫെല്ലര്‍ എന്നിവരുടെ ജീവിതാനുഭവങ്ങളുടെ ലളിതാമായ ആഖ്യാനമാണ് ഈ ഗ്രന്ഥം.
1833 ഒക്ടോബര്‍ 21 ന് ജനിച്ച..ഡൈനാമിറ്റ്, ബാലിസ്റ്റിറ്റ് എന്നിവ കണ്ടുപിടിച്ച, മരണപ്രകാരം സ്വത്തെല്ലാം ഒരു ട്രസ്റ്റാക്കിമാറ്റിയ നോബല്‍ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയ വ്യക്തിയാണ് ആല്‍ഫ്രഡ് നോബല്‍. അദ്ദേഹം 1896 ഡിസംബര്‍ 10ന് അന്തരിച്ചു. ലോകപ്രശസ്തിയിലേക്ക് ഉയരുകയും കണ്ടുപിടുത്തങ്ങളിലൂടെയും നോബല്‍ പുരസ്‌കാരത്തിലൂടെയും നാം ഇന്നും സ്മരിക്കുന്ന ആല്‍ഫ്രഡ് നോബല്‍ അടുത്തറിയുന്നവര്‍ക്കുപോലും ഒരു അത്ഭുതമനുഷ്യനായിരുന്നത്രേ.ചിലപ്പെള്‍ തൊട്ടാവാടി, മറ്റുചിലപ്പോള്‍ ക്രൂരന്‍, ഒരേസമയം തന്നെ നാണംകുണുങ്ങിയും വെട്ടിത്തുറന്ന് എന്തും ആരോടും പറയുന്ന പ്രകൃതക്കാരനുമായിരുന്നു. ആരോടും ഇണങ്ങുന്നവന്‍. പക്ഷേ ഒന്നിലും ചേരാതെ ഒഴിഞ്ഞുമാറുന്ന മട്ടുകാരന്‍, ആദര്‍ശശാലിയും ദോഷൈകദൃക്കും. ചുരുക്കത്തില്‍ വൈരുദ്ധ്യങ്ങളുടെ ഒരു ഭാണ്ഡക്കെട്ട്.. പൊരുത്തക്കേടുകളുടെ ഒരു കീറച്ചാക്ക്..! ഇതായിരുന്നു ആല്‍ഫ്രഡ് നോബല്‍ എന്ന മനുഷ്യന്‍. എന്നാല്‍ ഈ വൈരുദ്ധ്യങ്ങളാണ് ആല്‍ഫ്രഡ് നോബലിന്റെ ജീവിതത്തില്‍ പലപ്പോഴായി വഴിത്തിരിവായിമാറിയത് എന്ന് പി കെ വേണുഗോപാല്‍ പറയുന്നു. കൂടാതെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം തുറന്നെഴുതുന്നുണ്ട്. പത്ത്ഭാഗങ്ങളിലായാണ് നോബലിന്റെ ജീവിതം പങ്കുവെയ്ക്കുന്നത്.
1835 നവംബര്‍ 25ന് ജിനിച്ച ആളാണ് ഉരുക്കുരാജാവ് എന്ന് പ്രസിദ്ധിനേടിയ ആന്‍ഡ്രു കര്‍ണഗി. സാമൂഹികപ്രവര്‍ത്തകനും ഗ്രന്ഥകാരനുമാണ് ആദ്ദേഹം. കോടീശ്വരനായ അദ്ദേഹം തന്റെ സമ്പാദ്യമെല്ലാം ജനോപകാരപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിഴിച്ചു. 1919 ആഗസ്റ്റ് 11ന് അദ്ദേഹം അന്തരിച്ചു. പിതാവിന്റെ വ്യവസായസ്ഥാപനത്തില്‍ നിന്നുമാണ് ആന്‍ഡ്രു കര്‍ണഗി വ്യവസായരംഗത്തെക്കുറിച്ച് പഠിക്കുന്നത്. പിന്നീട് ജന്മദേശമായ സ്‌കൊര്‍ട്ട്‌ലെന്റില്‍നിന്നും അമേരിക്കയിലെത്തുകയും ബിസിനസ്സിന്റെ പുതിയപാഠങ്ങള്‍ പഠിക്കുകയും വ്യവസായരംഗത്ത് പിടിമുറുക്കുയും ഉയരുകയും കോടീശ്വരനാവുകയും ചെയ്തു. ഇടയ്ക്ക് ഒരു കവിയെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് ആന്‍ഡ്രു കര്‍ണഗി ധാരാളം പുസ്തകശാലകള്‍ സ്ഥാപിച്ചു. മാത്രമല്ല വെറും നാലുകൊല്ലംമാത്രമേ വിദ്യാലയത്തില്‍ പോയിട്ടുള്ളുവെങ്കിലും എട്ടു ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. യാത്രാവിവരങ്ങള്‍, ജീവചരിത്രങ്ങള്‍, മാനവികശാസ്ത്രം എന്നിവായാണ് പ്രതിപാദ്യവിഷയം. പൊതുജനനന്മയ്ക്കായി പ്രവര്‍ത്തിക്കാനിഷ്ടപ്പെട്ട അദ്ദേഹം ധനവാനായി മരിക്കുന്നത് ലജ്ജാവഹമാണെന്ന് വിശ്വസിക്കുകയും തന്റെ സമ്പാദ്യം മുഴുവന്‍ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്തു. അമേരിക്കയുടെ വികാസത്തെ ആഗോള ആശ്ചര്യമാക്കിത്തീര്‍ത്ത അദ്ദേഹം രാഷ്ട്രശില്പികളിലൊരാളാണ്.
ലോകപ്രസ്ത വ്യവസായിയായ റോക് ഫെല്ലര്‍ (1939 ജൂലൈ 8 – 1937 മെയ് 23) റോക് ഫെല്ലര്‍ ഫൗണ്ടേഷന്‍, എഡ്യുക്കേഷന്‍ ഫണ്ട് റോക് ഫെല്ലര്‍യൂണിവേഴ്‌സിറ്റി തുടങ്ങിയവയുടെ സ്ഥാപകനായിരുന്നു. എണ്ണക്കച്ചവടത്തിലൂടെ ജീവിതം മാറ്റിമറിച്ച വ്യക്ത്യയാണ് അദ്ദേഹം. മാത്രമല്ല തനിക്ക് ലഭിക്കുന്ന സമ്പാദ്യങ്ങളില്‍ പകുതിയും ജീവകാരുണ്യപ്രവര്‍നങ്ങള്‍ക്കുവേണ്ടിയാണ് അദ്ദേഹം ചെലവഴിച്ചത്. ആസൂത്രിത സഹായനിധികള്‍, സംഘടിത ദാനധര്‍മ്മങ്ങള്‍ എന്നിവയുടെ ഉപജ്ഞാതാവ് റോക് ഫെല്ലറാണെന്നു പറയാം.
ഒന്നുമല്ലാത്തിടത്തുനിന്നും ലോകപ്രശസ്തിയിലേക്കുയര്‍ന്ന മൂന്ന് വ്യക്തിത്വങ്ങളുടെ ജീവിതം വിവരിക്കുന്ന മഹചരിതമാല സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കോളജ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം ഉത്തമ പഠനസഹായികൂടിയാണ്.